പരിസ്ഥിതി എന്നുടെ അമ്മയാണ്.
മാനവരാശിയുടെ കാവലാണ്.
സ്വച്ഛമായൊഴുകുന്ന പുഴകളും
ശുദ്ധവായു തരുന്ന മരങ്ങളും
കുന്നുകൾ,കാടുകൾ,വയലുകൾ
ഒക്കെ നിറഞ്ഞയെൻ അമ്മയാണ്.
ഇന്ന് എന്റെ അമ്മ നശിക്കയായി
ധൂർത്തരായുള്ള മനുഷ്യർ തൻ-
ക്രൂരത ഇന്നെന്റെ അമ്മയെ-
കൊന്നിടുന്നു.
ഓർക്കുക , നീ മനുഷ്യ, അമ്മ തൻ-
മരണം, അത് നമ്മുടെ മരണമാണ്.
നിർത്തുക നീ മനുഷ്യ,അമ്മയ്ക്കു -
നേർക്കുള്ള ചൂഷണങ്ങൾ.