ഗവ.എച്ച്എസ്എസ് വൈത്തിരി/അക്ഷരവൃക്ഷം/ഞാനും എന്റെ കിളികുഞ്ഞും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും എന്റെ കിളിക്കുഞ്ഞും

ഒരു ദിവസം എന്റെ അച്ഛമ്മ വേറെ രണ്ടു പേരുടെ കൂടെ കാട്ടിൽ വിറകിനു പോയപ്പോൾ ഒരു കിളി കുഞ്ഞിനെ കിട്ടി. അച്ഛമ്മയ്ക്കു അതിനെ അവിടെ വിട്ടുപോകാൻ തോന്നിയില്ല. അച്ഛമ്മ അതിനെ വീട്ടിലേക്ക് കൊണ്ട് വന്നു, എന്റെ കയ്യിലേക്ക് തന്നു. എനിക്ക് വളരെ സന്തോഷമായി. ഞാനും അനിയത്തിയും അതിനെ കുറെ കളിപ്പിച്ചു. അമ്മ അതിനു പാലും പഴവും കൊടുത്തു. അച്ഛൻ വന്നപ്പോൾ നല്ലൊരു കൂടു വാങ്ങി കിളികുഞ്ഞിനെ അതിലിട്ടു. കുറച്ച ദിവസങ്ങൾ കഴിഞ്ഞ, അത് കുറച്ച വലുതായി. ഞാൻ എന്നും അതിനു തീറ്റ കൊടുക്കുമായിരുന്നു. ഒരു ദിവസം ഞാൻ തീറ്റ കൊടക്കാനായി കൂടു തുറന്നപ്പോൾ കിളി ചത്ത് കിടക്കുന്നു. എനിക്ക് ഭയങ്കര വിഷമമായി. ഞാൻ കുറെ കരഞ്ഞു. എങ്ങനെ ചത്തതാണെന്നു അറിയില്ല. കുറെ ദിവസം എനിക്ക് കിളിയെ പറ്റി തന്നെയായിരുന്നു ചിന്ത. സ്കൂൾ അടച്ചപ്പോൾ ഞാനും അനിയത്തിയും പലതരം കളികൾ കളിക്കുമായിരുന്നു. പതുക്കെ പതുക്കെ കിളിയെ ഞാൻ മറന്നു തുടങ്ങി.

ആർദ്ര
2 ജി എച് എസ് എസ് വൈത്തിരി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ