ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പൊന്നോണംപൊടിപുരം

നെടുമങ്ങാട് :-പൂവിളിയും പൂക്കളവും സദ്യവട്ടങ്ങളുമായി ഓണം വളരെ വിപുലമായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നെടുമങ്ങാട് ആഘോഷിച്ചു .ഓഗസ്റ്റ് 31-ാം തീയതി രാവിലെ 9 മണിക്ക് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടുകൂടി ഓണവിളമ്പരഘോഷയാത്ര ആരംഭിച്ചു . സീരിയൽ റിയാലിറ്റി ഷോ അഭിനേതാവായ കിഷോർ സ്കൂളിലെ ഓണാഘോഷം ഉദ്ഘോടനം ചെയ്തു. വളരെ വാശിയേറിയ വടംവലിയും ആസ്വാദ്യകരമായ ഓണസദ്യയും ഓണാഘോഷത്തിന് മാറ്റുകൂട്ടി . വടംവലിയിൽ +2 9-ാം ക്ലാസ്സിനെ നേരിയ ലീഡിൽ തോൽപ്പിച്ച് ഒരു വലിയ കുല വാഴപ്പഴം സ്വന്തമാക്കി . അങ്ങനെ ഓണം ഗവ.ഗേൾസ് സ്കൂളിൽ കേരളീയമായ രീതിയിൽ ആഘോഷിച്ചു.