ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി

കുട്ടികളിൽ അറിവ് വർദ്ധിപ്പിക്കുന്നതിനും മാനസിക വികാസത്തിനും സാമൂഹിക അവബോധത്തിനും വായന അത്യന്താപേക്ഷിതമാണ്. ഇതിനായി യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ സൗകര്യാർത്ഥം പ്രത്യേകം ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിന് മുനിസിപ്പാലിറ്റിലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു. യു പി, എച്ച് എസ് വിഭാഗത്തിന് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു.സ്കൂൾ അസംബ്ലിയിൽ ഓരോ പുസ്തകവും പരിചയപ്പെടുത്തുന്നു. പിറന്നാളിന് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിക്കുന്നു.ബഷീറിന്റെ പുസ്തകങ്ങളാണ് കൂടുതലും വായിക്കപ്പെടുന്നത്. ഇപ്പോൾ ക്ലാസ്സ് ലൈബ്രറികളും ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്ലാസിലും അമ്പതിൽ കുറയാത്ത പുസ്തകങ്ങളുണ്ട്.കുട്ടികൾ പുസ്തകം വായിക്കുന്നു അറിവ് പങ്കിടുന്നു.