കൊറോണ എന്ന മഹാമാരി
ചൈനയെന്ന രാജ്യം. അവിടെയുള്ള ചെറു പ്രദേശത്ത് രണ്ട് ആത്മ സുഹൃത്തുകൾ ഉണ്ടായിരുന്നു ടിന്റുവും മിക്കുവും. അവർ ഇപ്പോൾ അവരവരുടെ വീട്ടിൽ ഇരിക്കുകയാണ്. അപ്പോഴാണ് തന്റെ മറ്റൊരു സുഹൃത്തായ ഡിങ്കു ടിന്റുവിന്റെ വീട്ടിലേക്ക് വന്നത്.
ടിന്റു നീ എന്താ കളിക്കാൻ വരാത്തത്? ഞാൻ എത്ര നേരം ആയി എന്നറിയൊ നിന്നെയൊക്കെ നോക്കി ഇരിക്കാൻ തുടങ്ങിട്ട്. ബോറടിച്ചിട്ട് വയ്യ. നീയൊന്നും കളിക്കാൻ വരുന്നില്ലേ?
ടിന്റു ചെറു പുഞ്ചിരിയോടെ ഡിങ്കുവിന്റെ അടുത്തേക്ക് ചെന്നു. അപ്പോഴാണ് ടിന്റുവിന്റെ കൈയിൽ എന്തോ ഇരിക്കുന്നത് ഡിങ്കുവിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ടിന്റൂ എന്താ അത്?
അതൊക്കെയുണ്ട് നീ കൈകൾ നീട്ട്.
അത് എന്തിനാ?
അതൊക്കെ ഉണ്ടെന്ന് പറഞ്ഞില്ലേ. നീ കൈ നീട്ട് ഡിങ്കു.
ഡിങ്കു മനസ്സില്ലാ മനസ്സോടെ കൈകൾ നീട്ടി. ഉടനെ ടിന്റു തന്റെ കൈയിൽ നിന്നും സാനിറ്റൈസർ ഡിങ്കുവിന്റെ കൈയിലേക്ക് ഒഴിച്ചു കൊടുത്തു. ഡിങ്കുവിന് ഇപ്പോഴും ഇതെന്താണെന്ന് മനസ്സിലായില്ല.
ടിന്റുവിനോട് അവൻ തന്റെ സംശയം വെളിപ്പെടുത്തി. ടിന്റു അവന്റെ സംശയം എല്ലാം മാറ്റി. എന്നിട്ടും അവന്റെ മനസ്സിൽ ഒരു സംശയം കൂടി ബാക്കി.
എന്തിനാണ് നമ്മൾ ഇപ്പോൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്?
ഒരു രോഗത്തെ പ്രതിരോധിക്കാനാണ്.
ഏത് രോഗം?
കൊറോണ വൈറസ് പരത്തുന്ന കോവിഡ്- 19 എന്ന രോഗം.
കൊറോണ എന്നാൽ കിരീടം എന്നല്ലേ അർത്ഥം?
ഇതെന്തു ഇങ്ങനെ?
അതേ, കൊറോണ വൈറസിന്റെ രൂപം കിരിടം പോലെയാണ് അതുകൊണ്ട് ഈ വൈറസിനെ കൊറോണ എന്ന് അറിയപ്പെടുന്നു.
ഇതിന് മരുന്നെന്തെങ്കിലും?
ഉണ്ട്, പ്രതിരോധം. അതിന്റെ ഭാഗം ആയാണ് ഞാൻ നേരത്തെ നിന്റെ കൈകൾ ശുചിയാക്കിയത്. ഇനി ഇടയ്ക്കിടെ നീ നിന്റെ കൈകൾ വൃത്തിയാക്കണം. നീ നിന്റെ കുടുംബാഗങ്ങളേയും പറഞ്ഞു മനസ്സിലാക്കണം. ഇത്രയും പറഞ്ഞ് നിർത്തിയത്തിയത്തിനു ശേഷം ടിന്റു ഒരു സാനിറ്റൈസറും മുഖാവരണവും ഡിങ്കുവിനു നൽകി. ഭയം അല്ല ജാഗ്രതയാണ് വേണ്ടത് എന്ന ആശയവും അവനെ പറഞ്ഞ് മനസ്സിലാക്കി. അവൻ അതും കൊണ്ട് അവന്റെ വീട്ടിലേക്ക് ഓടി. ഈ വിവരം ഒരാൾക്കെങ്കിലും പറഞ്ഞ് മനസ്സിലാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ടിന്റു തന്റെ വീട്ടിലേക്ക് കയറി. പിന്നെ ആരും തന്റെ വീടുകളിലും നിന്നും പുറത്ത് ഇറങ്ങീട്ടില്ല .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ
|