ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ ഇങ്ങനെയും ഒരു അവധിക്കാലം
ഇങ്ങനെയും ഒരു അവധിക്കാലം
ഒരിക്കൽ നല്ല മൂന്ന് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ചിന്നു , മിന്നു , പൊന്നു. ഇവർ മൂന്ന് പേരും ഒരേ സ്ക്കൂളിൽ ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത് . പക്ഷേ , കുറച്ചു ദിവസത്തേക്ക് സ്കൂൾ അടച്ചിടെണ്ടി വന്നു. മിന്നുവും , പൊന്നുവും ദു:ഖത്തിലായി. അപ്പോൾ ചിന്നു ചോദിച്ചു : എന്താ രണ്ടു പേർക്കും ഒരു സങ്കടം? പൊന്നു പറഞ്ഞു: അപ്പോൾ എച്ച.എം മൈക്കിൽ കൂടി പറഞ്ഞത് നീ കേട്ടില്ലെ? ചിന്നു പറഞ്ഞു: ഓ , സ്ക്കൂൾ അടക്കുന്നത് കൊണ്ടാണോ രണ്ടു പേരുക മുഖത്തും കടന്തല്കുത്തിയത് പോലെയിരിക്കുന്നത്. മിന്നു ചോദിച്ചു: അപ്പോൾ നിനക്ക് വിശമം ഇല്ലെ? ചിന്നു പറഞ്ഞു: വിശമിക്കുന്നത് എന്തിനാ, നമ്മളുടെ സുരക്ഷക്ക് വേണ്ടിയല്ലേ? മിന്നു പറഞ്ഞു: അതൊക്കെ ശരി തന്നെ പക്ഷേ , നമ്മൾക്ക് പുറത്തിറങ്ങാനോ , പാർക്കിലോ , ബീച്ചിലോ , റ്റീയറ്ററിലോ , എന്തിന് ബന്ധുവീടുകളിൽ കൂടി പോകാൻ കഴിയില്ല. വീട്ടിൽ തന്നെ ഇരിക്കണം . പൊന്നു പറഞ്ഞു: വീട്ടിൽ ഇരിക്കുന്നത് എന്ത് ബോറാ . സ്വന്തം അയൽ വീടുകളിൽ പോലും പോകാൻ കഴിയില്ല. ചിന്നു ചോദിച്ചു: സങ്കടം തോന്നുന്നുണ്ടല്ലേ ? പൊന്നു പറഞ്ഞു: പിന്നെ സങ്കടം തോന്നില്ലേ ചിന്നു പറഞ്ഞു: സങ്കടം ഉണ്ടാകും കാരണം നമ്മൾ കുട്ടികളല്ലെ.ഇപ്പോൾ ആണെങ്കിൽ വെക്കെഷനും. മിന്നു ചോദിച്ചു: അപ്പോൾ നമ്മളോട് കൂട്ടുകൂടരുത്, പുറത്തിറങ്ങരുത്, എന്നൊക്കെ പറയുന്നത് നമ്മളോട് ദേഷ്യമുള്ളത് കൊണ്ടാണോ? ചിന്നു പറഞ്ഞു: അല്ല മിന്നു ,ആർക്കും നമ്മളോട് ദേഷ്യമുള്ളത് കൊണ്ടൊന്നുമില്ല. നമ്മളോട് സ്നേഹവും കരുതലും ഉള്ളത് കൊണ്ടാണ്. കാരണം കൊറോണ വൈറസ്സ് ലോകം മുഴുവൻ പടരുകയാണ്. പൊന്നു പറഞ്ഞു: പക്ഷേ, ഞാൻ പുറത്തിറങ്ങും. എനിക്ക് കൊറോണ വൈറസ്സ് വരില്ല. മിന്നു പറഞ്ഞു: കളി പറയാതെ വീട്ടിലിരിക്ക് പൊന്നു. പൊന്നു പറഞ്ഞു: അകെ കിട്ടുന്ന ഒരു വെക്കേഷനാ അത് ചുമ്മ വീട്ടിലിരിക്കാൻ പറഞ്ഞാൽ നടക്കുന്ന കാര്യമല്ല. ചിന്നു പറഞ്ഞു: നടക്കും. നടക്കണം പൊന്നു കാരണം വല്യ പ്രശ്നക്കാരനാ കൊറോണ വൈറസ് . മിന്നു പറഞ്ഞു: അതെ, പൊന്നു.. എത്ര വേഗത്തിലാ അത് പടരുന്നത്.. അതു കൊണ്ട് എല്ലാരും സൂക്ഷിക്കണം. പൊന്നു പറഞ്ഞു: കൊറോണ വൈറസ് ഭയങ്കരനാ എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഇനി വീട്ടിൽ നിന്ന് പുറത്തിറങ്ങില്ല. മിന്നു പറഞ്ഞു: അതാണ് നിനക്ക് നല്ലത് പൊന്നു നമുക്ക് വേണ്ടിയാണ് രാവും പകലുമെന്നില്ലാതെ ഡോക്റ്റർമാരും നെഴ്സ്മാരും, പോലീസുകാരും അവരുടെ കുടുംബം പോലും ഉപേക്ഷിച്ച് രാപ്പകലില്ലാതെ അവർ നമുക്ക് വേണ്ടി പ്രവർത്തിക്കുന്നത്. അതു കൊണ്ട് ഗവമെന്റ പറയുന്ന നിയമ വശങ്ങൾ അനുസരിച്ച് നമ്മൾക്ക് ഒരോരുത്തർക്കും അവർക്കൊപ്പം നിൽക്കാം. പൊന്നു ചോദിച്ചു: അതെങ്ങനെയാണ് നമ്മൾ അവർക്കൊപ്പം നിൽക്കേണ്ടത്. ചിന്നു പറഞ്ഞു: അതേ.... വീട്ടിൽ തന്നെയിരിക്കണം , ഇടക്കിടെ സോപ്പോ, ഹാൻവാഷോ ഉപയോഗിച്ച് കൈകൾ കഴുകും.സാനിറ്റേയ്സറും ഉപയോഗിക്കാം. ചുമക്കുമ്പോഴും, തുമ്മുമ്പോഴും വായും, മൂക്കും പൊത്തിപ്പിടിക്കണം മിന്നു പറഞ്ഞു: പിന്നെ ,വീട്ടിൽ ആർക്കെങ്കിലും പനിയോ, ചുമയോ, തുമ്മലൊ വന്നാൽ നിസ്സാരമായി കാണരുത് . ഉടനെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. ചിന്നു പറഞ്ഞു:പിന്നെ പുറത്തിറങ്ങുമ്പോൾ മാസ്ക്കും ധരിക്കണം. പൊന്നു പറഞ്ഞു: ഓ, ഞാൻ ഇനി വീട്ടിൽ തന്നെ ഇരിക്കും ഗവമെന്റ് പറയുന്ന നിയമങ്ങൾ അനുസരിക്കുകയും ചെയ്യും. ചിന്നു പറഞ്ഞു: ഇപ്പോഴാണ് നീ സൂപ്പർ ഹീറോ പൊന്നു ആയത്. * * * * * * * * * * വീട്ടിലിരിക്കു കൊറോണയെ തുരത്തു നിങ്ങളും സൂപ്പർ ഹീറോയാകൂ....... So Stay At Home🏡 Be Safe And Be A SUPER HERO 😇
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ