പാലിക്കണം നാം ഓരോരുത്തരും ശുചിത്വം
നമുക്കു വേണ്ടി, കുടുംബത്തിനു വേണ്ടി, സമൂഹത്തിനു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി, നമ്മുടെ ഭൂമിക്കു വേണ്ടി നാം പാലിക്കണം ശുചിത്വം.
അമ്മയാകുന്ന ഭൂമി മലയാളത്തെ സുന്ദരമാക്കുവാൻ നാം പാലിക്കണം ശുചിത്വം.
നാം ഓരോരുത്തരും വലിച്ചെറിയുന്ന മാലിന്യത്താൽ നിറഞ്ഞു നമ്മുടെ സുന്ദര ഭൂമി.
മനുഷ്യന്റെ ഹീന പ്രവൃത്തികളാൽ സഹിച്ചു മടുത്ത നമ്മുടെ സുന്ദര ഭൂമി.
മനുഷ്യന്റെ പ്രവൃത്തികളെ ഓർമ്മിപ്പിച്ചീടാൻ വർഷാവർഷം വന്നീടുന്നു മഹാമാരിയും പ്രകൃതിക്ഷോഭവും.
എന്നിട്ടും മനുഷ്യാ നീ മനസ്സിലാക്കുന്നില്ലല്ലോ സുന്ദര ഭൂമി തൻ രോദനം.
വീണ്ടും വീണ്ടും മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് മലിനമാക്കീടുന്നല്ലോ നമ്മുടെ സുന്ദര ഭൂമിയെ.
ഇനിയും നല്ലൊരു നാളേക്കായി മാറ്റിടൂ നിൻ ഹീന പ്രവൃത്തിയെ
പാലിച്ചീടൂ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും.
സുന്ദര ഭൂമി എന്നും നല്ലൊരു സുന്ദര ഭൂമിയായി നിലകൊള്ളട്ടെ.