ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ 'ശുചിത്വം'
(ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ 'ശുചിത്വം' എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
'ശുചിത്വം'
വിശ്വാസത്തിന്റെ ഭാഗമാണ് വിശുദ്ധി. ശരീരശുദ്ധിയും മനശുദ്ധിയും പരിസരശുദ്ധിയും ഇല്ലാത്തയിടത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കും എന്നു മാത്രമല്ല അധമരും നിന്ദിതരും ആകുന്നു. പുലർകാലെ മുങ്ങികുളിച് സുര്യനെ നേരെ തിരിഞ്ഞ് നമസ്കരിച് ജീവിതം ആരംഭിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് ഇന്നത്തെ അത്ര രോഗങ്ങൾ ഇല്ല . ഇന്ന് മുങ്ങികുളിക്കാൻ എവിടെ കുളങ്ങളും അരുവികളും പുഴകളും ? എല്ലാം മനുഷ്യൻ മണ്ണിട്ട് നികത്തി ഫ്ലാറ്റ് വെച്ചു. ഇനി ബാക്കി വല്ലതു മുണ്ടെങ്കിൽ വേസ്റ്റ് ഒഴുക്കിയും ചവറുകൾ നിക്ഷേപിച്ചും മലീമസമാക്കി. പരിസ്ഥിതി പ്രശ്നങ്ങളിലൂടെ വന്ന മാരക രോഗങ്ങൾ ആഗോളമായി തകർച്ച സംഭവിച്ചു എലിപ്പനി, തക്കാളിപ്പനി, നിപ്പ, ചിക്കൻഗുനിയ ഇതൊക്കെ ക്ഷുദ്ര ജീവികൾ പരത്തുവാൻ തുടക്കിയതോടെ ആരോഗ്യമേഖല തകിടം മറിഞ്ഞു. വൻകിട വ്യവസായ മേഖലകൾ നാടിന്റെ ശുദ്ധജല സ്രോതസുകൾ തകർത്തു.അന്തരീക്ഷമലിനീകരണമുണ്ടായി പുകയും പൊടിപടലകളും ശ്വാസകോശ സംബന്ധഅസുഖങ്ങൾ വരെ ക്ഷണിച്ചു വരുത്തി. കാൻസർ ഇന്ന് പനി എന്നപോലെ പ്രചുര പ്രചാരം നേടി. വ്യക്തി ശുദ്ധിയും സാമൂഹ്യ ശുദ്ധിയും ആരോഗ്യ പ്രേശ്നങ്ങളെ ഒരളവോളം ബാധിക്കുന്നു. പണ്ടത്തെ പഴമക്കാർ പറയും പുറത്തുപോയി വന്നാൽ ഒന്ന് കൈ കഴുകിട്ടെ പുരയിൽ കയറാവു എന്ന്. കാരണം പുറത്തുള്ള പൊടികൾ, ഈച്ച, കൊതുക് എന്നിവകളുടെ ഉപദ്രവത്തിൽ നിന്നും രോഗമുക്തമായ ആരോഗമുള്ള ശരീരമുണ്ടാകും. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകു. അതിന് ശുദ്ധിയുള്ള ശരീരംഉണ്ടാകണം. പരിസരം എപ്പോഴും ശുദ്ധിയായി സുഷിക്കണം, ഭഷ്യ സാധനങ്ങൾ നന്നായി കഴുകി ഉപയോഗിക്കണം, വേവിക്കേണ്ട ഭഷ്യസാധനങ്ങൾ നന്നായി വേവിച് പാചകം ചെയ്ത് കഴിക്കണം. മണ്ണ് എല്ലാറ്റിനെയും ശുദ്ധിയാക്കും എന്നാൽ മണ്ണിനെ മലീമസമാക്കാൻ നമ്മൾ ശ്രമിക്കരുത്. പല ചികിൽസകളും മണ്ണ് കൊണ്ട് നടത്തിവരുന്നു. എല്ലാ മത ഗ്രന്ഥങ്ങളിലും വിശുദ്ധിക്ക് പ്രാധന്യം നൽകിട്ടുണ്ട്. മാസ്ക്, ഹാൻഡ്വാഷ് എന്നിവ മുക്കിന് മുക്കിന് കാത്തുവെച് ശുചിത്വം ഉറപ്പു വരുത്തിയ കേരളത്തിൽ മാരകരോഗമായ കോറോണയെപ്പോലും തോല്പിക്കുവാൻ കഴിഞ്ഞു. ഇത് സ്ഥിരമായ ഒരു സംസ്കാരമാകണം. കേരളത്തിന്റെ എന്നല്ല ലോകത്തിന്റെ തന്നെ സംസ്കാരം ആകണം . എല്ലാ മ്ലേച്ഛതകളെയും ചെറുത്ത് നിർത്താൻ ഈ സംസ്കാരത്തിൽ കഴിയും. അത്തരത്തിൽ മാതൃകാപരമായ ഒരു ഭാരതം, ശുദ്ധിയുള്ള ആരോഗ്യമുള്ള ചിന്താധാരയുള്ള ഭാരതം നമുക്ക് വീണ്ടെടുക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം