ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

നമ്മുടെ ഈ ലോകത്ത് മനുഷ്യജീവിതത്തെ പിടിച്ചു കുലുക്കിയ നിരവധി രോഗങ്ങളുണ്ടായിട്ടുണ്ട് .അതിനെയെല്ലാം നാം അതിജീവിച്ചിട്ടുമുണ്ട് .രോഗം വന്നതിനു ശേഷം ചികിൽസിക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത് .രോഗങ്ങൾ വരാതിരിക്കാനുള്ള ഏക മാർഗ്ഗമാണ് രോഗ പ്രതിരോധം . ഇതുവരെ ഈ ലോകത്ത് വന്ന എല്ലാ രോഗങ്ങളേയും നാം പ്രതിരോധിച്ചിട്ടുണ്ട് അതിനെയെല്ലാം തോൽപ്പിച്ചിട്ടുണ്ട്. .
ഇന്ന് നമ്മുടെ ലോകം മുഴുവൻ കൊറോണ വൈറസാൽ പടർന്ന കോവിഡ് - 19 എന്ന രോഗത്താൽ സ്തംഭിച്ച അവസ്ഥയിലാണ് . രണ്ടാം ലോകമഹാ യുദ്ധകാലത്ത് മാത്രം നേരിടേണ്ടി വന്നത്ര പ്രതിസന്ധികൾ വരെ ഉണ്ടായേക്കാമെന്ന് വിദഗ്ദർ പറയുന്നു . ലോകത്താകമാനം മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിന് ജീവൻ ഈ വൈറസിന്റെ കൈ പിടിയിൽ അമർന്ന് പൊലിഞ്ഞ് പോയി . ലോകം നിശ്ചലമായി . എന്നാൽ വസൂരി, പ്ലേഗ്, നിപ്പ എന്നീ ഭീകരരോഗങ്ങളെ തോൽപ്പിച്ച നമ്മൾക്ക് ഈ പ്രതിസന്ധിയേയും തകർക്കാൻ കഴിയും . ഇതിനെ നശിപ്പിക്കുന്നതും പ്രതിരോധിക്കുന്നതും ഒരു തരത്തിൽ ഒന്നാണ് . നമ്മുക്ക് സ്വന്തം വീട്ടിൽ തന്നെ ഇരുന്ന് കൊണ്ടും സ്വയം ശുചിത്വം പാലിച്ച് കൊണ്ടും ലോകത്തിൽ പിടിപെട്ട ഈ കോവിഡ്- 19 എന്ന രോഗത്തെ പൂർണ്ണമായും തുടച്ചു മാറ്റാം . അതിനാൽ ഒന്നിച്ച് നിന്ന് പ്രതിരോധം എന്ന പോരാട്ടം നമ്മുക്ക് നയിക്കാം .
ഈ രോഗത്തെ വ്യക്തി ശുചിത്വം പാലിച്ച് കൊണ്ടും സാമൂഹിക വ്യാപനം തടഞ്ഞ് കൊണ്ടും പ്രതിരോധിക്കാം രോഗം ബാധിച്ച വ്യക്തിയുടെ ശരീര സ്രവങ്ങളിൽ നിന്ന് ഈ വൈറസ് പുറത്തേയ്ക്ക് വരും . രോഗം ബാധിച്ച വ്യക്തി സ്പർശിച്ച സ്ഥലത്ത് മറ്റുള്ളവർ സ്പർശിക്കുമ്പോൾ അവരിലേയ്ക്ക് പകരുന്നു . അതിനാൽ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ , ഹാൻഡ്വാഷോ ഉപയോഗിച്ച് കുറഞ്ഞത് ഇരുപത് സെക്കന്റ് നേരം വൃത്തിയായി കഴുകുക പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക്ക് ധരിക്കുക, ആഘോഷങ്ങളിലെ ആൾക്കൂട്ടങ്ങൾ ഒഴിവാക്കി സ്വ മൂഹിക അകലം പാലിക്കുക . പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു ടിഷ്യു പേപ്പറോ തൂവാലയോ ഉപയോഗിച്ച് വായും മൂക്കും പൊത്തുക അതിന് ശേഷം അത് ഒരു അടപ്പുള്ള വേസ്റ്റ് ബിന്നിൽ ഇടുക .
രോഗിയുടെയും രോഗിയെ പരിചരിക്കുന്നവരുടെയും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നിർബന്ധമായും അണു വിമുക്തമാക്കുക . തുമ്മൽ, ചുമ, തൊണ്ടവേദന, തലവേദന, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടുകയും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യണം . മേൽ പറഞ്ഞ മാർഗ്ഗങ്ങളിലൂടെ ഈ രോഗത്തെ നമ്മുക്ക് പ്രതിരോധിക്കാൽ കഴിയും .

Let Break the Chain...

മിത്രാനായർ
8 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം