ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ആരും കാണാതെയറിയാതെ ഇരുട്ടിൻമറവിലൊളിച്ചുനിന്നു ഞാൻനടന്നു പോം പാതയിൽ ഭയമായി വന്നെത്തിനിന്നു. മഹാമാരിയാം നിന്നെ തോല്പിച്ചിടും ഞങ്ങളതിജീവനത്തിന്റെ കണികകൾ നിന്നെ ഭയക്കില്ല ജാഗ്രതയോടെ നാം അകലം പാലിച്ചു നേരിടും നാം. തൻ കുഞ്ഞിനെ മാറോടണച്ചും പിതാവിനെ തോളിൽചുമന്നും ഒരുവേളയീ മാരിയെ അതിജീവിച്ചിടും നാളെ നാം. ജാതിമതവർഗ്ഗ ഭേദങ്ങളില്ലാതെ മാനുഷരൊന്നാകെ നീങ്ങിടുമ്പോൾ കൊറോണയല്ലിനിയേതു പ്രതിബന്ധവും ചുട്ടെരിച്ചീടും ശക്തരായ് നാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത