ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കാവസ്ഥയിൽ നിന്നുവരുന്ന കുട്ടികൾക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്ന കാലഘട്ടത്തിൽ സാമൂഹിക പരിഷ്കർത്താവായ ശ്രീ ഗോവിന്ദ‍പിള്ള 1897-98 കാലഘട്ടത്തിൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. പട്ടികജാതിക്കാർക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കൽപ്പിച്ചിരുന്ന കാലത്ത് പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാലയത്തിൽ പ്രവേശനം നൽകുകയും അവർക്ക്‌ വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലിനൽകുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അർത്ഥം വച്ച് സർക്കാരിന് കൈമാറി.1981 ൽ ഇത് ​ഒരു ഹൈസ്കൂൾ ആക്കി ഉയർത്തി

പെരുമ്പഴുതൂ൪

കേരളത്തിന്റെ തലസ്ഥാന ജില്ലയിൽ‍‍‍‍‍‍‍‍ തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടിൽ‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുംമ്പോൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിമുക്കിൽ നിന്നും കിഴക്കുമാറി എകദേശം 4 കിലാമീറ്റർ ​​അകലെയായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് പെരുമ്പഴുതൂ൪ ഗവ: ഹൈ സ്കൂൾ‍‍‍ . നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ‍ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ‍‍ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 4 കിലാമീറ്റർ ​​വടക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ. ഈ സ്ക്കൂളിലെത്താം. പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സുവരെയുള്ള കുട്ടികൾപഠിക്കുന്നു ഈ സ്കൂളിൽ ഏകദേശം 21 അദ്ധ്യാപകരാണുള്ളത്. ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനാണ് ശ്രീ സുന്ദർദാസ് എ