ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/സൗകര്യങ്ങൾ
(ഗവൺമെൻറ്. എച്ച്.എസ്. എസ് വെഞ്ഞാറമൂട്/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വെഞ്ഞാറമൂട് ജംഗ്ഷനിൽ ഒരേക്കർ 30 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഹൈസ്കൂളും ഹയർസെക്കൻഡറിയും ഉൾപ്പടെ 5 കെട്ടിടങ്ങളിലായി ആകെ 50 ക്ലാസ് മുറികളാണ് ഉള്ളത്. അതിൽ 38 ക്ലാസ് മുറികൾ ഹൈസ്കൂളിനും 12 ക്ലാസ് മുറികൾ ഹയർ സെക്കൻഡറിയിലുമായി ക്ലാസുകൾ നടക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്. ഓരോ കെട്ടിടങ്ങളെയും കബനി ബ്ലോക്ക്, പെരിയാർ ബ്ലോക്ക്, നിള ബ്ലോക്ക് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.