ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/കിരീടമുള്ള രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
കിരീടമുള്ള രാജാവ്


"മൂന്നു കിലോ മതിയാകും" ഇപ്പോഴത്തെ കണക്ക് വെച്ച് ഒരു കിലോ ഇറച്ചി 150 രൂപയാണ് . കടക്കാരൻ പറഞ്ഞു. " അതു സാരമില്ലടാ, എന്റെ മോളുടെ പിറന്നാളാണിന്ന്. അതുകൊണ്ട് 3 കിലോ ഇരിക്കട്ടെ".- രാജൻ പറഞ്ഞു. രാജന്റെ വാക്കുകൾ കേട്ടുകൊണ്ട് കടക്കാരൻ ഇറച്ചിവെട്ടാൻ തുടങ്ങി. കടക്കാരന്റ കൈകൾ ഇറച്ചിയുടെ മേൽ യാന്ത്രികമായി ചലിക്കുകയും കടക്കാരന്റെ കണ്ണുകൾ രാജന്റെ മേൽ ഭയപ്പാടോടെ പതിക്കുകയും ചെയ്തു. കടക്കാരൻ ഇറച്ചിവെട്ടി രാജന്റെ കൈയ്യിൽ കൊടുത്തു. രാജന്റെ കൈയ്യിൽ 500 രൂപയാണ് ഉണ്ടായിരുന്നത്. രാജൻ പൈസ കൊടുത്തു. അപ്പോൾ കടക്കാരൻ ഒരു നനഞ്ഞ 500 രൂപ നോട്ടെടുത്ത് രാജനു കൊടുത്തു. രാജൻ നോട്ടെടുത്ത് പോക്കറ്റിലിട്ട് ഇറച്ചി വാങ്ങി വീട്ടിലേക്ക് മടങ്ങി. അതിനിടയിൽ രാജൻ തന്റെ പഴയ സുഹൃത്തിനെ കണ്ടു. "ആഹാ........ ഇതാരാ സുനിലോ!... നീ മുംബൈയിൽ നിന്നും എപ്പോഴാ വന്നത്?" ബാല്യകാലത്ത് കൂടെ പഠിച്ച സുഹൃത്തിനെ കണ്ടപ്പോൾ സുനിലിന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു - "ഞാൻ രണ്ടു ദിവസമേ ആയിട്ടുള്ളൂ വന്നിട്ട് " ഇതൊക്കെ സംസാരിച്ചു കൊണ്ട് നിൽക്കുന്നതിനിടയിലാണ് മാലിന്യങ്ങളും കൊണ്ട് ലോറി പോയത്. അപ്പോൾ അവർ മൂക്കുപൊത്തി, രാജൻ പറഞ്ഞു - "ഇപ്പോൾ ചെന്നാൽ വീട്ടിൽ പോയി തലകറങ്ങിവീഴാം . ഞാൻ പോകുന്നെടാ സുനിലേ..... അതു പറഞ്ഞ് രാജൻ വീട്ടിലേക്ക് പോയി,ദിവസങ്ങൾ കടന്നുപോയി രാജൻ രാവിലെ വീട്ടിലിരുന്ന് വാർത്ത കാണുകയായിരുന്നു. രാജൻ മോനോടായി വിളിച്ചു പറഞ്ഞു - "മോനേ, രാജ്യത്ത് പുതിയ ഒരു രോഗം ഇറങ്ങിയിട്ടുണ്ട്. കൊറോണ എന്നാ പേര്. കൊറോണ എന്ന വാക്കിന്റെ അർത്ഥം കിരീടമാണ്. ഈ വാർത്ത ഒക്കെ ഒന്നു നോക്കി വെച്ചോളൂ. ചിലപ്പോൾ ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളിലൊക്കെ ചോദിക്കാം. " വാർത്ത വായിച്ചു കൊണ്ടിരിക്കെ രാജൻ പെട്ടെന്ന് സ്തബ്ധനായി പോയി.

ഹസ്‌ന
8B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ