ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഓണാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്


               ഗവ. വി എച്ച് എസ് എസ് വീരണകാവ് സ്കൂളിലെ ഓണാഘോഷം 2017 ആഗസ്റ്റ് 31-ന് വളരെ വിപുലമായിത്തന്നെ നടത്തുകയുണ്ടായി. ഓണാഘോഷങ്ങളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത് സ്ക്കൂള്‍ഹെ‍‍ഡ്മിസ്ട്രസ് ശ്രീമതി. ജസ്ലറ്റ് ടീച്ചറാണ്. അത്തപ്പൂക്കളമത്സരം, വടംവലി, കസേരചുറ്റല്‍ എന്നീ മത്സരങ്ങള്‍ നടന്നു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കേരളീയ വസ്ത്രമണിഞ്ഞെത്തി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഹെഡ്മിസ്ട്രസ്സും പ്രിന്‍സിപ്പലും സീനിയര്‍ അസിസ്റ്റന്റ് സുരേഷ് സാറും ചേര്‍ന്ന് സമ്മാനവിതരണം നടത്തി. വിഭവസമൃദ്ധമായ സദ്യയും കഴിച്ച് കുട്ടികള്‍ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.