ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ഒരു സങ്കീർത്തനം പോലെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു സങ്കീർത്തനം പോലെ

ഒരു സങ്കീർത്തനം പോലെ - വായന കുറിപ്പ് പെരുമ്പടവം ശ്രീധരൻ -------------------------------------------ഹൃദയത്തിനുമേൽ ഈശ്വരന്റെ കൈയ്യൊപ്പുള്ള ഒരു എഴുത്തുകാരന്റെ കല. അനശ്വരതയെ സ്പർശിച്ച് നിൽക്കുന്ന ഒരു ഗിരിശിഖരത്തിനു സാദൃശ്യം ഒരു സംഗീർത്തനം പോലെ. ഇതിലെ പ്രദാന കഥാപാത്രമാണ് ദസ്തയേവിസ്ക്കി . ദസ്തേവിസ്ക്കിയുടെ ജീവചരിത്രകാരത്മർ കാണിച്ചു തരുന്നത് ആദ്ദേഹം മഹാനായ നോവലിസ്റ്റാണെന്ന് ഉദ്‌ഘോഷിക്കുബോഴും ആ കുറവുകൾ ദോസ്തയെവിസ്‌ക്കിയിൽ എല്ലാവരും കണ്ടിരുന്നു. എന്നാൽ എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് അദ്ദേഹത്തിന്റെ പ്രെഷുബ്ധമായ മനസ്സാണ്. ജീവിതം ദൊസ്തയേവിസ്ക്കി അനുഭവിച്ച രോഗം, ദാരിദ്രം, ആത്‌മീയമായ കുരിശുമരണങ്ങൾ, ഉൾപ്പോരുക്കൾ... അതൊക്കെ എന്റെ മനസിനെ ഇളക്കി മറിച്ചു. ദോസ്തയെവിസ്‌ക്കിയുടെ അപസ്മാരവും മദ്യാസക്തിയും ചൂതകളി ഭ്രാന്തും ഹൃദയ ദൗർബല്യങ്ങളും ആ നിലയിൽ കേവലമായിട്ടില്ല. ചൂതകളി കേന്ദ്രത്തിലെ ഭാഗ്യചക്രമായ കറുപ്പും വെളുപ്പുമായ കള്ളങ്ങളിൽ പണംവച്ചു ചൂതുകളിച്ചു നേടുകയും നഷ്ടപെടുകയ്യും ചെയ്യുമ്പോൾ അത് മനുഷ്യനും വിധിയും തമ്മിലുള്ള ചൂതുകളിയായിത്തീരുന്നു. ദോസ്തയെവിസ്‌ക്കിയെ അങ്ങനെ കണ്ടത് ഞാനാണ്. ആ കണ്ടെത്തലാണ് എന്റെ സൃഷ്ടി. എന്റെ നോവൽ ഉത്‌കൃഷ്ടമായ കലാസൃഷ്ടി ഒരു വെളിപാടാണെന്നു ഈ നോവൽ പിന്നെയും പിന്നെയും ഓർമിപ്പിക്കുന്നു.

അന്നു സർജിത്
9 I GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം