ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ പരിസര ശുചിത്വത്തിലൂടെ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വത്തിലൂടെ രോഗ പ്രതിരോധം      

ശുചിത്വത്തേയും രോഗപ്രതിരോധത്തെയും കുറിച്ച് ധാരാളം കേൾക്കുകയും പറയുകയും ചെയുന്ന ഒരു കാലഘട്ടമാണല്ലോ ഇപ്പോൾ .ലോകം മുഴുവനും കോവിഡ്- 19 എന്ന രോഗവ്യാപനത്തെ തുടർന്ന് ശുചിത്വത്തിൻെറ പ്രാധാന്യത്തെകുറിച്ചു ബോധവാന്മാരായിരിക്കുന്ന കാലഘട്ടം. കോവിഡ്- 19 മാത്രമല്ല ശുചിത്വത്തിലൂടെ നമ്മുക്ക് പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങൾ നിരവധിയാണ്.

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗങ്ങളാണ് പകർച്ചവ്യാധികൾ. ഇവ പല രീതിയിലാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ഇതിൻ്റെ അടിസ്ഥാത്തിൽ പകർച്ചവ്യാധികളെ നാലായി തിരിക്കാം.

1. നേരിട്ടുള്ള സ്പർശനത്തിലൂടെ പകരുന്നവ. 2. നേരിട്ടല്ലാതെ രോഗി ഉപയോഗിച്ച വസ്തുക്കളിലൂടെ പകരുന്നവ. 3 .വായുവിലൂടെ പകരുന്നവ .4 .രോഗവാഹകരായ മറ്റു ജീവികളിലൂടെ പകരുന്നവ.

ഇവയിൽ 1,2 വിഭാഗം രോഗങ്ങളെ വ്യക്തി ശുചിത്വത്തിലൂടെ പ്രതിരോധിക്കാൻ കഴിയും. ഇടയ്ക്കിടെ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുന്നതിലൂടെയും ശരീരം ശുചിയായി സൂക്ഷിക്കന്നതിലൂടെയും സാനിട്ടൈസർ പോലുള്ള രോഗാണുനാശിനികൾ ഉപയോഗിക്കുന്നതിലൂടെയും രോഗവ്യാപനം തടയാം. സാമൂഹിക അകലം പാലിക്കുന്നത് ഗുണം ചെയ്യും.

വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയാൻ മാസ്കുകൾ ഉപയോഗിക്കുന്നതിലൂടെ കഴിയും.പ്രതേകിച്ച് യാത്ര ചെയുമ്പോൾ മാസ്കുകൾ ഉപയോഗിക്കുക. രോഗവാഹകരായ മറ്റു ജീവികളിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന് പ്രധാനമാർഗം പരിസര ശുചിത്വം തന്നെയാണ്. ഈച്ച, കൊതുക് തുടങ്ങിയ ചെറുജീവികളിലൂടെ പകരുന്ന രോഗങ്ങൾ നിരവധിയാണ്. വയറിളക്കം, ടൈഫോയിഡ്, കോളറ, ക്ഷയം, തുടങ്ങിയ നിരവധി രോഗങ്ങൾ പരത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഈച്ചയാണ് മാലിന്യങ്ങളിൽ ഇരുന്നതിനു ശേഷം അവ നമ്മുടെ ആഹാരസാധനങ്ങളിൽ വന്നിരിക്കുമ്പോൾ രോഗാണുക്കൾ നമ്മുടെ ഉള്ളിലേക്ക് എത്തുന്നു.

മലേറിയ ,മന്ത്, ഡെങ്കിപ്പനി ,ചിക്കൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് കൊതുകുകളാണ് .ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയാണ് കൊതുക് .ഒരു വർഷം ഏകദേശം 750000 പേരുടെ മരണത്തിന് കാരണം കൊതുകുകളാണ്. ഇങ്ങനെയുള്ള രോഗങ്ങളെ തുരത്താൻ പരിസര ശുചിത്വം ഉറപ്പാക്കുകയാണ് വേണ്ടത്.

നമ്മുടെ ആരോഗ്യം നിലനിർത്താൻ പാലിക്കേണ്ട ഒന്നാമത്തെ നിയമമാണ് പരിസരം ശുചിയായി സൂക്ഷിക്കുക.നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ താഴെ പറയുന്നവ നമുക്ക് ചെയ്യാം.

1. നമ്മുടെ പരിസരം വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നാം തന്നെയാണ്. മറ്റുള്ളവർ അത് ചെയ്യും എന്ന് കാത്തിരിക്കരുത്.2. എപ്പോഴും ചവറ്റുകുട്ടയിൽ മാത്രം ചവർ ഇടുക.3 .വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ചവർ പുറത്തേക്ക് വലിച്ചെറിയരുത്. യാത്രകളിൽ ചവറ്റുകുട്ട കാണുന്നതു വരെ ചവർ കയ്യിലോ ബാഗിലോ സൂക്ഷിക്കുക.4. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക.ഒഴിഞ്ഞ പത്രങ്ങളിലും പഴയ ടയറുകളിലും ചെടിച്ചട്ടികളിലും മറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ആവശ്യമില്ലാത്ത പാത്രങ്ങളും മറ്റും കമഴ്ത്തിവയ്ക്കുക.5. മാലിന്യം കഴിവതും കുറയ്ക്കുകയും വീണ്ടും ഉപയോഗിക്കാൻ കഴിയുന്നവ വീണ്ടും ഉപയോഗിക്കുക.

വ്യത്തിയുള്ള സ്ഥലമാണ് ഏറ്റവും സുരക്ഷിതമായ ഇടം എന്ന കാര്യം മറന്നു പോകരുത്. വൃത്തിയുള്ള പരിസ്ഥിതി നമുക്ക് നൽകുന്നത് ആരോഗ്യമുള്ള ശരീരം മാത്രമല്ല, ആരോഗ്യമുള്ള മനസ്സും കൂടിയാണ്.

പവിത് എ രാജീവ്
6B ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം