ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/Recognition
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2018-19 അക്കാദമിക വർഷത്തിലെ നേട്ടങ്ങൾ
- ഏഷ്യാനെറ്റ് ആദി ശങ്കര യംഗ് സയന്റിസ്റ്റ് അവാർഡിൽ മൂന്നാം സ്ഥാനം 10 Jയിൽ പഠിക്കുന്ന ഇഷാനി ആർ കമ്മത്ത് നേടി, ഒക്ടോബർ മാസം അമേരിക്കയിലെ നാസ, ഗൂഗിൾ തുടങ്ങി പ്രശസ്തമായ സ്ഥങ്ങൾ സന്ദർശിച്ചു.
- സബ് ജില്ലാ മേളകളിൽ മികച്ച വിജയം ഐ.റ്റി., സയൻസ്, മാത്‍സ്, സോഷ്യൽ സയൻസ്, പ്രവൃത്തി പരിചയം എന്നീ മേഖലകളിൽ നേടി. ഗണിത ക്ലബിലെ രണ്ട് കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു. പ്രവൃത്തി പരിചയത്തിൽ ഒരു കുട്ടിയും, സോഷ്യൽ സയൻസിൽ ഒരു കുട്ടിയും എച്ച്.എസ്.എസ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി.
- സബ് ജില്ലാ, ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു.
- മദ്രാസ് ഐ.ഐ.റ്റി. നടത്തിയ ശാസ്ത്ര 2019 സ്പാർക്ക് പ്രബന്ധാവതരണത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന അപർണ, വൃന്ദ എന്നീ കുട്ടികൾ നാഷണൽ ലെവലിൽ മൂന്നാം സ്ഥാനം നേടി.
- ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ത്യയിലെ സൗത്ത് സോൺ വിഭാഗം നടത്തിയ ഇംഗ്ലീഷ് സ്‍കിറ്റ് മത്സരത്തിൽ കോട്ടൺഹിൽ ടീം മൂന്നാം സ്ഥാനം നേടി.
- ഗാന്ധിജയന്തിയോടനുബന്ധിച്ച് മാതൃഭൂമി നടത്തിയ മത്സരത്തിൽ വിജയിച്ച് പത്താം ക്ലാസിൽ പഠിക്കുന്ന വൃന്ദ ഗാന്ധിജി ജനിച്ചു, വളർന്നു, പ്രവർത്തിച്ച ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളിലേക്ക് പത്ത് ദിവസത്തെ യാത്ര നടത്തി.
- സംസ്ഥാനതല ബാലഗണിതശാസ്ത്ര കോൺഗ്രസ്സിൽ യു.പി. വിഭാഗത്തിൽ സൈറ, എച്ച്.എസ്. വിഭാഗത്തിൽ ഫർസാന പർവീൺ എന്നിവർ മൂന്നാം സ്ഥാനം നേടി.
- മാതൃഭൂമി സീഡിന്റെ പ്രോത്സാഹന സമ്മാനം.
- മാതൃഭൂമി നന്മ പ്രോത്സാഹന സമ്മാനം.
- മാതൃഭൂമി ജം ഓഫ് സീഡ് ആയി അപർണ പ്രഭാകറിന് അംഗീകാരം.
- മാതൃഭൂമി നന്മ ലൈബ്രറിക്ക് രണ്ടാം സ്ഥാനം.
- സ്കൂൾ വിക്കി ജില്ലാ തലത്തിൽ രണ്ടാം സമ്മാനം.
- ഭിന്നശേഷി കുട്ടികളുടെ സംസ്ഥാനതല കലോത്സവത്തിൽ മികച്ച വിജയം.
- നാഷണൽ ലെവൽ ഹോക്കി, നെറ്റ് ബോൾ, റോളർ സ്‍ക്കേറ്റിങ്, ടേബിൾ ടെന്നീസ്, ബോക്സിങ്, ചെസ്സ്, ജിംനാസ്റ്റിക്, സൈക്കിൾ പോളോ തുടങ്ങിയ മത്സരങ്ങളിൽ കോട്ടൺഹില്ലിലെ പെൺകുട്ടികൾ പങ്കെടുത്തു.
- സംസ്ഥാനതല സീനിയർ ഹോക്കി മത്സരത്തിൽ ഒന്നാം സ്ഥാനം.
- ബ്രെയിൻ ബാറ്റിൽ അവാർഡ് ഗസൽ, അഥീന എന്നീ കുട്ടികൾ കരസ്ഥമാക്കി.
- ഗ്രീൻ ആർമി നടത്തിയ ഗ്രീൻ കോൺഗ്രസ്സിൽ അപർണ, വൃന്ദ എന്നീ കുട്ടികൾ എച്ച്.എസ്. വിഭാഗം ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
- സംസ്ഥാനതല വാർത്താ വായന മത്സരത്തിൽ ഫർസാര പർവീൺ എ ഗ്രേഡ് നേടി.
- പി.ടി.ബി. സ്മാരക ബാലശാസ്ത്ര ജില്ലാതല മത്സരത്തിൽ ഇന്ദ്രജയ്ക്കും ഇഷാനിയ്ക്കും പുരസ്കാരം ലഭിച്ചു
- ലയൺസ് ക്ലബ് ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ അദ്വൈത, ഗായത്രി എന്നീ കുട്ടികൾ രണ്ടാം സമ്മാനം നേടി.