ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/ഓൺലൈൻ കാലഘട്ടം 2020-21 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ യുഗത്തിലേക്ക്

2020 -21 അധ്യയന വർഷം ക്ലാസുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളിലേക്കെത്തിക്കാൻ ഡിജിറ്റൽ മാർഗ്ഗം തന്നെ തേടി. സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹായത്തോടെ കോട്ടൺഹിൽ ഡിലൈറ്റ് എന്ന യൂടൂബ് ചാനൻ ആരംഭിച്ചു. ഫേസ് ബുക്ക് പേജ് ചെയ്തു. പുതുതായി കോട്ടൺഹിൽ ഐ റ്റി ബോഗ് എന്ന പേരിൽ ഒരു ബോഗ് ആരംഭിച്ചു. കൂടാതെ ക്ലബ്ബ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതിനും വാട്സപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. ഓൺലൈൻ സംവിധാനമില്ലാത്ത കുട്ടികൾക്കായി അധ്യാപക-രക്ഷകർത്തകളുടെ സഹായത്തോടെ ടി. വി., മൊബൈൽ ഫോണുകൾ എന്നിവ വാങ്ങി നൽകി.

കോട്ടൺഹിൽ ബ്ലോഗ്

കഴിഞ്ഞ വർഷം തുടങ്ങിയ കോട്ടൺഹിൽ ഐ റ്റി ബോഗ് എന്ന കോട്ടൺഹിൽ സ്കൂൾ ബ്ലോഗ് വളരെ നല്ല രീതിൽ പ്രവർത്തിക്കുന്നു . സ്കൂളിലെ എസ്. ഐ റ്റി. സി ആയ ശ്രീമതി രാഹുലാദേവി ടീച്ചറാണ് ഇത് കൈകാര്യം ചെയ്യുന്നത് . ഇതിനോടകം ബ്ലോഗിന് ആഡ്‌സെൻസ് കിട്ടി .ഒക്ടോബർ മാസത്തെ പെർഫോർമൻസിനു ഗൂഗിൾ ട്രോഫി നൽകി .ബ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ പ്രോഗ്രാമുകൾ :

ബ്ലോഗിൽ എല്ലാ ദിനാചരണങ്ങുളുടെയും പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട് .

വിക്ടേഴ്‌സിലെ 5 മുതൽ 10 വരെയുള്ള ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ യു ട്യൂബിൽ നിന്നുള്ള ലിങ്കുകൾ കൊടുത്തിട്ടുണ്ട്.

ഇതുവരെയുള്ള എല്ലാ സബ്‍ജക്റ്റുകളിലെയും വർക്ഷീറ്റുകളും ഉത്തരസൂചികകളും ഉൾപ്പെടിത്തിയിട്ടുണ്ട് .

കുട്ടികളുടെ ആർട്ട് , ക്രാഫ്റ്റ് വർക്കുകൾ അവരുടെ സാഹിത്യരചന എന്നിവയും കൊടുത്തിട്ടുണ്ട് .

ലിറ്റിൽ കൈറ്റ്സി നു ള്ള വിക്ടേഴ്‌സിലുള്ള ക്ലാസുകൾ അവരുടെ ക്രിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ ബ്ലോഗിൽ ഉണ്ട് കഴിഞ്ഞ വർഷം എസ് എസ് എൽ സി, പ്സ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളുടെയെല്ലാം ഫോട്ടോസ് കൊടുത്തിട്ടുണ്ട് .

വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളുടെ വിവരങ്ങൾ കൊടുത്തിട്ടുണ്ട് .

സ്കൂളിലെ എല്ലാ സ്റ്റാഫിന്റേയും ഫോട്ടോസ് ഇട്ടിട്ടുണ്ട് . അധ്യാപകർ തയ്യാറാക്കിയ ക്ലാസ് നോട്സ് ,സപ്പോർട്ടിങ് ക്ലാസ് എന്നിവയും പോസ്റ്റ് ചെയ്തിട്ടുണ്ട് .

കോട്ടൺഹിൽ സ്കൂൾ ബ്ലോഗ്

കോട്ടൺഹിൽ ഡിലൈറ്റ്

കൊറോണ പ്രതിസന്ധി കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ സ്കൂളുമായി ചേർത്ത് നിർത്തുക എന്ന ഉദ്ദേശത്തോടുകൂടി ഏപ്രിൽ 30 2020 നു കോട്ടൺഹിൽ ഡിലൈറ്റ്എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിലാണ് കോട്ടൺഹിൽ സ്കൂളിന് വേണ്ടി ചാനൽ ആരംഭിച്ചത് . ശ്രീമതി ആമിനറോഷ്‌നി ടീച്ചർചാനലിന്റെ കാര്യങ്ങൾ ചെയ്തു വരുന്നു.

ഇപ്പോൾ ചാനലിൽ 3 കെ സബ്സ്ക്രബേസ് ഉണ്ട് . 500 ൽ പരം വിഡിയോകൾ ഇതിനോടകം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കുട്ടികളുടെ വിവിധ കഴിവുകൾ നിറഞ്ഞ വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഡിയോകൾ, ഗാനങ്ങൾ നൃത്തങ്ങൾ, പ്രസംഗങ്ങൾ ബോധവത്കരണ വിഡിയോകൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ലിറ്റിൽ കൈറ്റ് കുട്ടികളുടെ സൃഷ്ടികളായ വിവിധ അനിമേഷൻ വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

കൂടാതെ നമ്മുടെ അധ്യാപകരുടെ വിക്ടേഴ്‌സ് ഫോളോഅപ്പ് ക്ലാസ്സുകളും ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നു

ദിനാചരണങ്ങളിൽ പ്രധാന അധ്യാപകരുടെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

ചില പ്രധാന ദിനങ്ങളിൽ സ്കൂളിലെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പ്രോഗ്രാമുകൾ യൂട്യൂബിൽ ലൈവ്ആയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ധാരാളം കുഞ്ഞുങ്ങളെ ഒരു പരിപാടിയുടെ ഭാഗമാക്കാൻ കഴിഞ്ഞു

യൂട്യൂബ് ചാനൽ കൂടാതെ ഒരു ഫേസ് ബുക്ക് പേജും ഇൻസ്റ്റഗ്രാം ഉം ഉണ്ട് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയിലൂടെ കുട്ടികളെ ഈ കാലത്തിലും ഒരുമിച്ചു നിറുത്തുവാൻ സാധിക്കുന്നു .

കോട്ടൺഹിൽ ഡിലൈറ്റ്

PINK FM (SCHOOL RADIO)

കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീടുകളിലിരുന്നു പാട്ടും കഥകളും പഠനവിശേഷങ്ങളും കാണാനും കേൾക്കാനും അവസരമൊരുക്കി പിങ്ക് എഫ് എം .സ്കൂളിൽ മാത്രം നിറഞ്ഞു കേട്ടിരുന്ന ശബ്ദങ്ങൾ ഇപ്പോൾ വീട്ടിലേക്കും. ആദ്യ എപ്പിസോഡ് ലോക റേഡിയോ ദിനമായ 13/02/2021 നു കുട്ടികൾക്ക് വാട്സ്ആപ് വഴി ഓഡിയോ ഉം വീഡിയോ സ്കൂൾ യുട്യൂബ് ചാനൽ ,സ്കൂൾ ബ്ലോഗിലും ലഭിക്കും. രണ്ടു വർഷം മുൻപ് ആരംഭിച്ച സ്കൂൾ റേഡിയോ കോവി‍‍ഡ് കാലഘട്ടത്തിൽ നിലച്ചുപോയെങ്കിലും ഇപ്പോൾ കുട്ടികൾ അവരുടെ വീട്ടിൽ ഇരുന്നു കഥയും കവിതയും പഠനവിശേഷങ്ങളും ദിനാചരണങ്ങളുടെ അവതരണവും വീഡിയോ ആയും ഓഡിയോ ആയും പിങ്ക് എഫ് എം ടീമിന് അയച്ചു കൊടുക്കുന്നു.കുട്ടികൾ ഇവ എഡിറ്റ് ചെയ്തു റേഡിയോ ജോക്കികൾക്കു അയച്ചുകൊടുക്കുകയും അവർ അവതരിപ്പിക്കുകയും ചെയ്യുന്നു . https://youtu.be/cmOYge3fM7M

പരസ്ഥിതി ദിനാഘോഷം

പതിവിനു വിപരീതമായി വീടുകളിലാണ് ഈ വർഷം പരിസ്ഥിതി ദിനം ആഘോഷിച്ചത്. എല്ലാ ക്ലാസുകളിലും whatsup ലൂടെ നിർദ്ദേശങ്ങൾ നൽകി വിവിധ പരിപാടികൾ നടത്തി. പരിസ്ഥിതിദിന സന്ദേശം കുട്ടികൾ തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു. വീട്ടിലൊരു തുളസി ചെടി എന്ന ഒരു പരിപാടി നടത്തി . കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു. youtube ൽ വീഡിയോ upload ചെയ്തിട്ടുണ്ട്. പോസ്റ്റർ വരക്കാൻ നിർദ്ദേശം കൊടുത്തു . ക്ലബ്ബിലെ കുട്ടികൾ വരച്ച പോസ്റ്ററുകൾ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു. കൃഷി ക്കു തുടക്കം കുറിച്ചു. വീട്ടിലുള്ള ഫലവൃക്ഷങ്ങളെ പരിചയപ്പെടുത്തി വീഡിയോകൾ തയ്യാറാക്കി. കൊറോണാ കാലഘട്ടത്തിൻ്റെ വിവിധ വശങ്ങൾ ബോധവത്കരണം നടത്തി. സുഗതകുമാരിയുടെ ഓർമ്മക്കായി വിവിധ വൃക്ഷത്തൈകൾ സ്കൂളിലും വീടുകളിലും നട്ടു. പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന സ്കൂൾ കെട്ടിടത്തിൻ്റെ മുൻപിൽ ഗാർഡൻ നിർമ്മിക്കാൻ ആരംഭിച്ചു. വീടുകളിൽ ഗാർഡനായി പത്തു മണി ചെടി വളർത്താൻ തുടങ്ങി .June 5നു എല്ലാ നു എല്ലാ കേഡറ്റ്സുംഅവരവരുടെ വീടിനു മുന്നിൽ ഫലവൃക്ഷതൈ നട്ടു പരിസ്ഥിതിദിനം ആചരിച്ചു. ജൂൺ 21നു എല്ലാ കേഡറ്റ്സും വീട്ടിൽ യോഗ ദിനംആചരിച്ചു . വീഡിയോ സ്കൂൾ ഗ്രൂപ്പിൽ ഇട്ടു. ജൂൺ 26നു എല്ലാ കേഡറ്റ്സും അവരവരുടെ വീട്ടിൽ വച്ച് ലഹരിവിരുദ്ധപ്രതിജഞ എടുത്തു. ലഹരിവിരുദ്ധ ഉപന്യാസരചനാമത്സരം ,പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിക്ക് possibilities and positivities (pos-pos 2.0) കുട്ടികളിൽpositive mental health ഉണ്ടാക്കുന്നതിനുവേണ്ടി face book live programme ഉണ്ടായിരുന്നു.

https://youtube.com/playlist?list=PLmejo_WyINuUBpW8iA83sraPR7ULGmOMi

ജൂലൈ 11-ലോക ജനസംഖ്യാ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സഹായത്തോടെഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു വിദ്യാർത്ഥികൾ പോസ്റ്ററുകൾ, സ്കിറ്റ്, പ്രസംഗങ്ങൾ, ദിനവുമായി ബന്ധപ്പെട്ട കവിതകൾ എന്നിവ അവതരിപ്പിച്ചു.ക്വിസ് പ്രോഗ്രാം നടത്തുകയും ഇ-സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു

ജൂലൈ 21- ചാന്ദ്ര ദിനം വിദ്യാർത്ഥികൾ പോസ്റ്ററുകൾ, പവർപോയിന്റ് അവതരണങ്ങൾ, ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ലേഖനങ്ങൾ എന്നിവ അവതരിപ്പിച്ചു. ക്വിസ് മത്സരം സംഘടിപ്പിച്ചു ചന്ദ്രദിനവുമായി ബന്ധപ്പെട്ട യു.പി , എച്ച് എസ് , എച്ച്.എസ്.എസ് വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടി പ്രൊഫ.പാപ്പൂട്ടി (മുൻ ഡയറക്ടർ, എൻസൈക്ലോപീഡിയ) ഉത്ഘാടനം ചെയ്തു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട എച്ച് എസ് വിഭാഗം കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകൾ എല്ലാം കൂടി കോർത്തിണക്കി വീഡിയോ നിർമ്മിക്കുകയും ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.

ലോക പ്രകൃതി സംരക്ഷണ ദിനം പ്രത്യേക ഗൂഗിൾ മീറ്റ് നടത്തി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി. വ്യത്യസ്തമായ പ്രോഗ്രാമുകൾ യൂട്യൂബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര കടുവ ദിനം സീഡ് കോ-ഓർഡിനേറ്റർ ആമിന ടീച്ചർ ഗൂഗിൾ മീറ്റിലൂടെ ഇക്കോ വിദ്യാർത്ഥികൾക്ക് ഈ ദിനത്തെക്കുറിച്ച് അവബോധം നൽകി.

ഓഗസ്റ്റ് 6 & ഓഗസ്റ്റ് 9- ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യ ദിനം

• ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു • മുഖ്യാതിഥി -ഡോ.മുരളി തുമ്മാരുകുടി, (ചീഫ്- ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ, യു എൻ ഇ പി) • സംവേദനാത്മക സെഷൻ നടത്തി • വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു • ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഡിജിറ്റൽ മാസിക പുറത്തിറക്കി • ക്വിസ് മത്സരം നടത്തി

ഓഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15 നു രാവിലേ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ദേശീയപതാക ഉയർത്തി. സബ് കളക്ടർ അനു.എസ്. നായർ മുഖ്യാഥിതി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ , ഹെഡ്മിസ്ട്രസ് , എസ്.എം.സി ചെയർമാൻ ,സ്റ്റാഫ് സെക്രട്ടറി ,എസ് പി സി കേഡറ്റ്സ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കേഡറ്റ്സ് അവരവരുടെ വീടിനു മുന്നിലും റസിഡൻസ് അസോസിയേഷനിലും പതാക ഉയർത്തി സല്യൂട്ട് ചെയ്തു. • ക്ലാസ് തിരിച്ചുള്ള ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു • സ്വാതന്ത്ര്യദിന പ്രത്യേക ഡിജിറ്റൽ മാസികയുടെ പ്രകാശനം • ക്വിസ് മത്സരം നടത്തി ഓണാഘോഷം എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റിലൂടെ ഓണം ആഘോഷിച്ചു. വിദ്യാർഥികൾ വിവിധ പരിപാടികൾ നടത്തി. സ്കൂളിൽ പൊതുവായും ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു.

വായനാദിനം

2020 – 21 അദ്ധ്യായന വർഷത്തെ പ്രവർത്തന‍ങ്ങൾ കുട്ടികളുടെ നേരിട്ടുള്ള പങ്കാളിത്തമില്ലെങ്കിലും നവമാദ്ധ്യമങ്ങളിലൂടെ വളരെ ഭംഗിയായി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. വായനദിനം ജൂൺ 19 ന് ആചരിച്ചു.ക്ലാസ്സ് തലത്തിലും പരിപാടികൾ സംഘടിപ്പിച്ചു. വായനാദിനത്തോടനുബന്ധിച്ച് ക്വിസ്, ആസ്വാദന കുറിപ്പ്, വായനാക്കുറിപ്പ് എന്നിവ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശം നൽകി.ക്ലാസ്സ് തലത്തിൽ അവ അവതരിപ്പിക്കുന്നതിനുള്ള അവസരവും നൽകി. ജൂലൈ 5 ന് ബഷീർ അനുസ്മരണം നടത്തി. 19/6/2020 വായനാദിനത്തോടനുബന്ധിച്ചു ഗണിത ശാസ്ത്രജ്ഞയായ ശകുന്തളദേവിയുടെ ഗണിത സമസ്യകൾ എന്ന പുസ്തകം10E ക്ലാസ്സിലെ ഇന്ദ്രജ വിഡിയോയിലൂടെ പരിചയപ്പെടുത്തി.ഈ വീഡിയോ എല്ലാ ക്ലാസ് വാട്സ്ആപ് ഗ്രൂപ്പുകളിലും അയച്ചു കൊടുത്തു .

YOGA DAY

ജൂൺ 21നു ' YOGA DAY'യ്ക്ക് കുട്ടികൾ വീടുകളിൽ ഇരുന്നുകൊണ്ട് യോഗ ചെയ്തു ആഘോഷിച്ചു .‘Tree Plantation Pakhwada’ യുമായി ബന്ധപെട്ടു കുട്ടികൾ സ്വന്തം വീടുകളിൽ ചെടി നടുകയും പോസ്റ്റർ ,പ്രസംഗം എന്നിവ ചെയ്തു

ലഹരിവിരുദ്ധദിനം

ജൂൺ 26നു എല്ലാ കുട്ടികളുംഅവരവരുടെ വീട്ടിൽ വച്ച് ലഹരിവിരുദ്ധപ്രതിജഞ എടുത്തു. ലഹരിവിരുദ്ധ ഉപന്യാസരചനാമത്സരം ,പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു. Classwise google meet conducted.

കർഷക ദിനം

ആഗസ്റ്റ് 17 ന് (ചിങ്ങം 1 ) നാട്ടറിവു ദിനവും കാർഷിക ദിനവും സമുചതമായി ആഘോഷിച്ചു. UP , HS, HSS വിഭാഗങ്ങളിൽ നിന്നും തെര‍‍ഞ്ഞെടുത്ത വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി ആയിരുന്നു.കൃഷി ഓഫീസറായിരുന്ന സ്വർണവിയുമായി നടത്തിയ അഭിമുഖം ഏറെ വിജ്ഞാനപ്രദമായിരുന്നു. https://youtube.com/playlist?list=PLmejo_WyINuX_ritz7gt5n_4YvuqozLLi

ഓണം ആഘോഷം

==ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് == കോ വിഡ് മഹാമാരിയുടെ അധിവ്യാപനം തുടരുന്ന അശങ്കകൾ ഒഴിയാതെ നിൽക്കുന്ന കാലത്താണ് ഇക്കുറി ഓണം വന്നു ചേർന്നത്. അതിജീവന പ്രതീക്ഷയുടെ ' ഓണക്കാലം ...... ആൾക്കൂട്ടങ്ങളും ആരവങ്ങളും ആഘോഷ പൊലിമകളുമില്ലാതെ പോയ കാലത്തെ ഓർമ്മകളെ ഹൃദയത്തിലേറ്റി നാം കൊണ്ടാടിയ ഓണം !!!!!!! ഓർമ്മകളുടെ വർണ്ണ പൂക്കളം തീർത്ത് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ ഇപ്രാവശ്യം ഓണമാഘോഷിച്ചത് ഒരു ഡിജിറ്റൽ വീഡിയോ മാഗസിനിലൂടെയായിരുന്നു അമിനാറോഷ്നി, ജയ എന്നീ അദ്ധ്യാപികമാരും അപർണ പ്രഭാകർ എന്ന വിദ്യാർത്ഥിനിയും ചേർന്ന് തയ്യാറാക്കിയ അപൂർവ്വ സുന്ദരമായ ഡിജിറ്റൽ വീഡിയോ മാഗസിൻ കേരളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ സന്ദേശത്തോടെയാണ് ആരംഭിക്കുന്നത്.

മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര , മുൻ പ്രധാന അദ്ധ്യാപികമാർ, പ്രിൻസിപ്പൽ അധ്യാപികമാർ ,പൂർവ്വ വിദ്യാർത്ഥിനികൾ, എല്ലാവരും ചേർന്ന് ഓണത്തിന്റെ മധുര സ്മരണകൾ കൊണ്ട് കാഴ്ചയുടെ മനോഹാരിത തീർത്ത മാഗസിൻ' ഓർമ്മകളോടൊപ്പം നൃത്തവും പാട്ടും പേർത്ത് വെച്ച ഡിജിറ്റിൽ മാഗസിൻ ഡിജിറ്റൽ എഡിറ്റിങ് രംഗത്തെ നൂതന ആശയമാണ്. ഡിജിറ്റൽ മാഗസിനുകൾ കോട്ടൺഹില്ലിലെ കഥ പറയാറുണ്ട് എന്നാൽ ഈ വ൪ഷംഓണമില്ലാത്ത ഓണത്തിന് വീഡിയോ മാഗസിൻ പരീക്ഷിക്കുന്നു . മലയാളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും പഠിപ്പിക്കുന്നവരുടെയും പഠിപ്പിച്ചിരുന്നവരുടെയും പഠിച്ചവരുടെയും ഓണം ഓർമകളും കാണാം ഈ ഡിജിറ്റൽ താളിൽ ഇതൾ വിരിയുന്നത് 🌺 മാഗസിൻ കാണാനായി താഴെയുള്ള ലിങ്കിൽ തൊടുക

https://bit.ly/3gJNaBv (ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് Video magazine)

Teachers Day Celebrations

അധ്യാപക ദിനം ഓരോ ക്ലാസിലും Google meet ലൂടെ ആഘോഷിച്ചു. ഈ ദിനത്തിൽ കുട്ടികൾ അധ്യാപകരായി വെർച്ചെൽ ക്ലാസുകൾ കൈകാര്യം ചെയ്തു.

ഓസോൺ ദിനം

ഓസോൺ ദിനവുമായി ബന്ധപ്പെട്ട് UP, HS,HSS വിഭാഗങ്ങൾ സംയുക്തമായി Webinar സംഘടിപ്പിച്ചു. VSSC scientist Dr K Rajeev sirആയിരുന്നു മുഖ്യഅതിഥി. അദ്ദേഹത്തിന്റെ സംഭാഷണത്തിന് ശേഷം കുട്ടികളുമായി Interactive section സംഘടിപ്പിച്ചു. കുട്ടികളുടെ ചോദ്യങ്ങൾ വളരെ നിലവാരം പുലർത്തി. Ozone ദിനവുമായി ബന്ധപ്പെട്ടു Elpida എന്ന നാമത്തിൽ Digital Magazine പ്രകാശനം ചെയ്തു.ബഹിരകാശവാരവുമായി അനുബന്ധിച്ചു HS വിഭാഗത്തിലെ 4 കുട്ടികളും HSS വിഭാഗത്തിലെ 2 കുട്ടികളും Quiz മത്സരത്തിൽ പങ്കടുത്തിരുന്നു. ചിത്ര രചന മത്സരത്തിൽ അനേകം കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഓസോൺ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മാവുകൾ സംരക്ഷിക്കാൻ വിവിധ മാർഗ്ഗങ്ങൾ ഒരുക്കി. കുട്ടികളോട് അവരവരുടെ വീട്ടിലുള്ള മാവുകളുടെ പേര് ശേഖരിക്കാനും പുതിയവ വെച്ചുപിടിപ്പിക്കുവാനും തുടങ്ങി. കൂളിലെ വാഴത്തോട്ടം മെച്ചപ്പെടുത്താൻ പദ്ധതികൾ തുടങ്ങി. https://youtube.com/playlist?list=PLmejo_WyINuVpEvaWhEP10I8b0eCoF4Kr

ഗാന്ധിജയന്തി

ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. സ്കൂളിൽ നടന്ന അനുസ്മരണ പരിപാടികളിൽ കേഡറ്റ്സ് പങ്കെടുത്തു. അതിനു ശേഷം സകൂൾ പരിസരത്ത് ഫലവൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു. School Principal ലീന ടീച്ചർ, Headmistress രാജശ്രീ ടീച്ചർ, SMCChairman ,SMC members, CPO’s, DI’s Praveenraj , Ramdas sir തുടങ്ങിയവർ സന്നിഹിതരായിരുന്നു.2020 തിലെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ നടന്നു ഒക്ടോബർ 2ആം തിയതി ബഹുമാന്യയായ school പ്രിൻസിപ്പലും smc ചെയർമാനും പ്രിൻസിപ്പൽ HM, smc അംഗങ്ങൾ, അധ്യാപകർ, spc അംഗങ്ങൾ തുടങ്ങിയവർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി ആരംഭിച്ചു.സർവമത പ്രാർത്ഥന, ഗാനാഞ്ജലി, ഗാന്ധി അനുസ്മരണം, പ്രതിജ്ഞയെടുക്കൽ, ശുചീകരണം, തുടങ്ങിയ പരിപാടികൾ സംഘ ടിപ്പിച്ചു.തുടർന്ന് വിമുക്ത ഭടന്മാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും school ഭാര വാഹികളോടൊപ്പം ശുചീകരണ പരിപാടികളിൽ പങ്കാളികളാകുകയും ചെയ്തു. 10 മണിക്ക്ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ യോഗം നടത്തി ഗാന്ധി സിനിമകളിലൂടെ പ്രസിദ്ധനായ ശ്രീ ജോർജ് പോൾ ഗാന്ധി പരിപാടിയിൽ വിശിഷ്ടാതിഥി ആയി എത്തുകയും പരിപാടിയുടെ ഉദ്ഘടനം നിർവഹിക്കുകയും ചെയ്തു. ബഹുമാനപെട്ട smc അംഗം ശ്രീ റഷീദ് ആനപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലീന ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ HM ശ്രീമതി രാജശ്രീ ടീച്ചർ ഗാന്ധി ജയന്തി ആശസകൾ നേർന്നു.ഗാന്ധി ദർശൻ ജില്ലാ കൺവീനർ ശ്രീ ഫസി ലുദീൻ sir ഗാന്ധി അനുസ്മരണം നടത്തി.smc ചെയർമാൻ ശ്രീ പ്രദീപ്‌ സാർ, smc, അംഗങ്ങൾ, അധ്യാപകർ, spc,തുടങ്ങി വിവിധ തലത്തിലുള്ളവർ പങ്കെടുത്തു.ഗാന്ധിദർശൻ school കൺവീനർ ശ്രീമതി അനിതാബായി ഗാന്ധിജയന്തി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് കുട്ടികൾ വിവിധ പ്രാർത്ഥനാഗാനങ്ങൾ ആലപിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.പരിപാടിക്ക് സ്റ്റാഫ്‌ സെക്രട്ടറി ശ്രിമതി നീതാനായർ നന്ദി രേഖപ്പെടുത്തി.കൂടാതെ വിവിധ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ ഓൺലൈൻ ആയിപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ഗാനാഞ്ജലി നൃത്തം ഇവ അവതരിപ്പിച്ചു. Class തലത്തിൽ പോസ്റ്റർ, ലേഖനങ്ങൾ, ചിത്രരചന എന്നിങ്ങനെ വിവിധ രചനപ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി.ഗാന്ധിജി കേരളം സന്ദർശിച്ചതിന്റെ 100-ാം വാർഷികം അനുസ്മരിച്ചുകൊണ്ട് സ്കൂൾ വളപ്പിൽ ഗാന്ധിമരം നട്ടു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച ജില്ലാ തല പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുന്നു .

കേരളപ്പിറവി ദിനം

കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. ക്ലബംഗങ്ങൾ പങ്കെടുത്തു. UP, HS,HSS വിഭാഗങ്ങളിലെ കുട്ടികൾ കേരള സംസ്കാരത്തേയും മലയാളഭാഷയേയും പ്രകീർത്തിക്കുന്ന പരിപാടികൾ അവതരിപ്പിച്ചു.വൈവിധ്യം കൊണ്ട് സമ്പന്നമായിന്നു പരിപാടികളെല്ലാം. ഗുരുവായൂരപ്പൻ കോളേജിലെ അധ്യാപകനായ ബിജു ബാലകൃഷ്ണൻ,കവിയും അധ്യാപകനുമായ സുമേഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു. https://youtube.com/playlist?list=PLmejo_WyINuXO_9PYevY8i8UhtQobbmZ6

കേരളമാപ്പ്


ഏഷ്യയിൽ തന്നെ ഏറ്റവുമധികം പെൺകുട്ടികൾ പഠിക്കുന്ന പെൺപള്ളിക്കൂടം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും , ലിറ്റിൽ കൈറ്റും ചേർന്ന് തയ്യാറാക്കിയ രസകരമായ ഒരു കേരളമാപ്പ് ആണിത്. ഏത് ജില്ലയിൽ പറ്റി ആണോ കൂട്ടുകാർക്ക് അറിയേണ്ടത് ആ ജില്ലയിൽ ക്ലിക്ക് ചെയ്താൽ ശബ്ദ രൂപത്തിൽ ജില്ലയെ  പറ്റിയുള്ള വിവരങ്ങൾ നിങ്ങൾക്ക് കേൾക്കാം.  മാപ്പ് കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം

കേരളമാപ്പ്



ശിശുദിനം ആഘോഷം

എല്ലാ ക്ലാസുകളിലും ശിശുദിനാഘോഷം നടത്തി . Seed ലെ കുട്ടികളുടെ നേതൃത്വത്തിൽ റോസാ പൂവും നെഹറു തൊപ്പിയും ഉണ്ടാക്കുന്ന വിധം പഠിപ്പിച്ചു.

ലാബ് @ ഹോം

ലാബ് @ ഹോം പദ്ധതിയോടനുബന്ധിച്ച് 30/3/2021 ൽ യൂ ആർ സി നടത്തിയ ബോധവൽകരണ ക്ലാസ്സിൽ 15 രക്ഷിതാക്കൾ പങ്കെടുത്തു. ജഗതി എച്ച് എസ്ൽ രാവിലെ 10 മണി മുതൽ ആയിരുന്നു ക്ലാസ്. പങ്കെടുത്ത രക്ഷിതാക്കൾ എല്ലാം തന്നെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. 5 ാം ക്ലാസ്സിലെ ഒരു രക്ഷിതാവ് അവിടെ നൽകിയ പഠനസാമഗ്രി അധ്യാപകർക്കു അയച്ചുകൊടുക്കുകയും ചെയ്തു എസ്എസ് ലാബ് @ ഹോം ന്റെ മാതൃകയായി നമ്മുടെ സ്കൂളിലെ 5 ാം ക്ലാസ്സ് വിദ്യാർത്ഥിനി തങ്കലക്ഷ്മിയുടെ ലാബ് ആണ് തെരഞ്ഞെടുത്തത്.

ക്ലാസ് തലത്തിൽ വിതരണം ചെയ്യ്തു വരുന്ന ലാബ് @ ഹോം കിറ്റ് കുട്ടിക്ക് ഉപയോഗപ്പെടുത്താൻ രക്ഷിതാവിന് ഇനി സഹായിക്കുവാൻ കഴിയുമെന്ന് പങ്കെടുത്ത രക്ഷിതാക്കൾ എല്ലാം അറിയിച്ചു.