ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
(ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണ എന്ന മഹാമാരി
. ഒരു ദിവസം ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്ന് വളരെ മാരകമായ വൈറസ് മാനവരാശിയെ നിലം പൊന്തിക്കാൻ ആയി ഉടലെടുത്തു അതിന്റെ പേരാകട്ടെ കൊറോണ വൈറസ്. സർവ്വ രാജ്യങ്ങളെയും നശിപ്പിച്ചുകൊണ്ട് ഇപ്പോൾ വിദേശരാജ്യങ്ങളും കീഴടക്കി കഴിഞ്ഞു. അന്നന്നത്തെ അധ്വാനം കൊണ്ട് മാത്രം ജീവിക്കുന്ന മനുഷ്യ ജനതയെ ആണ് കൂടുതൽ ദുഃഖത്തിലാഴത്തിയത്. തൊഴിലുകൾ എല്ലാം നഷ്ടപ്പെട്ട ലോക ജനതയ്ക്ക് വേണ്ടി സാമൂഹിക അകലം പാലിച്ച് അവരവരുടെ വീടുകളിൽ ഒതുങ്ങി കഴിയേണ്ട അവസ്ഥയാണിപ്പോൾ കൊറോണ എന്ന ഭീകരൻ നമുക്ക് നേടിത്തന്നത് സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷ മുഴുവൻ തകർത്തുകൊണ്ട് അവൻ താണ്ഡവമാടുകയാണ്. ഇതിനെതിരെ നമ്മൾ ഒറ്റക്കെട്ടായി പൊരുതണം. ഈ വൈറസ് ഒരു മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസം ഐസൊലേഷൻ വാർഡിൽ കഴിയണം അവരുടെ റിസൽട്ട് പോസിറ്റീവ് ആണെങ്കിൽ അഡ്മിറ്റ് ചെയ്യും നെഗറ്റീവ് ആണെങ്കിൽ വീട്ടിൽ പോകാം. ഇപ്പോൾ കൊറോണയെ അതിജീവിക്കാൻ കൊടുക്കുന്നത് മലേറിയ മരുന്നായ ഹൈഡ്രോ സി ക്ലോറോ കിംഗ് ആണ്. കൊറോണ ബാധിച് മരണപ്പെടുന്ന വരെ സ്വന്തക്കാർക്ക് പോലും ഒരു നോക്ക് കാണാനാകാതെ യും അന്ത്യകർമ്മങ്ങൾ പോലും ചെയ്യാൻ സാധിക്കാതെ വരുന്നതും ചെയ്യാൻ സാധിക്കാതെ വരുന്നതും വളരെ വേദനാജനകമാണ്. കൊറോണ യെ അതിജീവിക്കാനുള്ള മാർഗ്ഗം നമ്മുടെ തൊണ്ട ഡ്രൈ ആകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക, കഴിവതും പുറത്ത് പോകാതിരിക്കുക, മാസ്ക് ധരിക്കുക, കൂട്ടം കൂടി നിൽക്കാതിരിക്കുക, ഓരോ 15 മിനിറ്റിലും കൈകൾ ഉപയോഗിച്ചു സോപ്പുപയോഗിച്ച് നന്നായി കഴുകുക എന്നിങ്ങനെയാണ്. നമ്മുടെ ബഹുമാനപ്പെട്ട സർക്കാർ നമുക്ക് വേണ്ടിയാണ് ലോക്ക് ഡൗൺ,എന്നിവ ഏർപ്പെടുത്തിയത്. അതിനാൽ നാം ഓരോരുത്തരും ഗവൺമെന്റിന്റെ നിയമങ്ങൾ പാലിച്ച് നല്ലൊരു നാളെക്കായി ശുഭപ്രതീക്ഷയോടെ കാത്തിരിക്കണം എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം