ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/അമ്മതൻ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മതൻ വേദന      

 മായുമീ ഓർമ്മതൻ നൊമ്പരം
 ഇന്നു ജീർണമായ് തീർന്നയെൻ നൊമ്പരം
 അണയുന്ന അഗ്നിയിൽ വെന്തുരുകുമീ
 പാവമമ്മതൻ വിങ്ങലിൻ നൊമ്പരം
പ്രകൃതിതൻ മടിത്തട്ടിൽ ഉല്ലസിച്ച കാലം
 ഇന്ന് ഞാൻ ഓർമയായി മാത്രമായി തീർന്നിടുന്നു
 എന്തെന്തു ചെയ്യുമീ, എന്തെന്തു മാറ്റുമീ
 മാറ്റിയാൽ ക്രൂരമീ കർമ്മമാണ്.
 ഒരുനാൾ എന്റെയീ അനുഗ്രഹങ്ങൾ
 ആസ്വദിച്ചുല്ലാസ ഭരിതയായവർ
 അന്നെന്റെ സൗന്ദര്യ സുന്ദര ലഹരിയാൽ
 ഉല്ലാസ ഭരിതയായി നീങ്ങിയവർ
ഇന്ന് ഞാൻ ചൂഷണമനുഭവിക്കുന്നവൾ
 ആർക്കുമീ വേണ്ടാത്തൊരമ്മയാണിന്നുഞാൻ
 ഞാൻ, ഭൂമി, ആർക്കുമീ വേണ്ടാത്ത ഭൂമി
 ഇന്നാർക്കുമീ വേണ്ടാത്ത ഭൂമി.
 ഇന്ന് ഞാൻ സ്മരിക്കുന്ന പൂർവികർ
 എനിക്കുവേണ്ടി ചെയ്ത പുണ്യങ്ങൾ
 പക്ഷേ ഇന്നത്തെ മാനവർ ചെയ്യുന്ന കർമ്മങ്ങൾ
 എന്നെ കൊല്ലാതെ കൊല്ലുന്ന കർമ്മമാണ്.
നിങ്ങളെന്തിനീ ക്രൂരത എന്നോടു ചെയ്യുന്നു
 അതിനാലെൻ മനം കോപമായി മാറുന്നു
 ഇന്ന് നീ കാണുന്ന മാരിയും വേനലും
 നിന്റെ കർമ്മഫലമാണ് സോദരാ
നാളത്തെ ഭാവിയെ ഓർത്തെങ്കിലും നീ
 മാറ്റുക നിന്റെ ക്രൂര കർമ്മങ്ങൾ
 അല്ലെങ്കിലോരോന്നായി നേരിടാം,
 പ്രകൃതിദുരന്തങ്ങൾ ഓരോന്നായി
 ഭൂമിയെ സ്നേഹിക്കൂ
 ഭൂമിയെ സംരക്ഷിക്കൂ
 അത് നമ്മുടെ അമ്മയാണ, ജീവനാണ്
 സംരക്ഷിക്കുക"



ഷഹാന ഷാജഹാൻ
പ്ലസ് വൺ ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത