ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/വാർത്തെട‍ുക്കാം ശ‍ുചിത്വപ‍ൂർണമായ സമ‍ൂഹത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
  വാർത്തെട‍ുക്കാം ശ‍ുചിത്വപ‍ൂർണമായ സമ‍ൂഹത്തെ   


സമകാലീന കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട വിഷയമാണ് ശുചിത്വം എന്നത് കാരണം ശുചിത്വമില്ലായ്മമൂല മുണ്ടാകുന്ന അസുഖങ്ങൾ ആണ് ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്നത് ഇന്ന് നമ്മെ വേട്ടയാടികൊണ്ടിരിക്കുന്ന 'കൊറോണ' എന്ന മാരക രോഗവും ഇത്തരത്തിൽ ശുചിത്വമില്ലായ്മയിൽ നിന്നും ഉടലെടുത്തതാണ് ഇതുമൂലം ലോകരാജ്യങ്ങൾ മുഴുവൻ കടുത്ത പ്രതിസന്ധിയിലാണ് ആയിരകണക്കിനാളുകളാണ് ദിവസേന മരിച്ചുവീഴുന്നത് അതുകൊണ്ട് തന്നെ "ശുചിത്വ"ത്തിന് നാം ഏറേ പ്രാധാന്യം നല്കേണ്ടിയിരിക്കുന്നു... ശുചിത്വം എന്നതിനെ പ്രധാനമയും രണ്ട് രീതിയിൽ തരം തിരിക്കാം 1 വ്യക്തി ശുചിത്വം 2 പരിസര ശുചിത്വം വ്യക്തി ശുചിത്വം എന്നാൽ ഒരു വ്യക്തി തന്റെ വീട്ടിൽ നിന്നും ആരംഭിക്കേണ്ട ഒന്നാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന മിക്ക രോഗങ്ങളും മറ്റു പകർച്ചവ്യാധികളും കൊതുക്, ഏലി,പാറ്റ തുടങ്ങിയ ജീവികളിൽ നിന്നും ആണ് ഇവയെല്ലാം വളരുന്നതും വൃത്തിഹീനമായ ചുറ്റുപാടുകളിലും ആണ് അവയെ ഇല്ലാതാക്കണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ് പരിസരശുചിത്വമെന്നാൽ നാം സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ പാലിക്കേണ്ട ഒന്നാണ് റോഡുകളിലും, മറ്റ് പൊതുയിടങ്ങളിലും മാലിന്യങ്ങൾ ഉപേക്ഷിക്കുകയും, വൃത്തിഹിയിനമായ ചുറ്റുപാടിൽ ആഹാര പദാർത്ഥങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് ഇന്ന് നമ്മുടെ സമൂഹത്തിൽ ധരളമായി കണ്ടുവരുന്നു കൂടാതെ റോഡുകളിലും മറ്റ് പൊതുയിടങ്ങളിലും തുപ്പുകയും , തൂവലയോ,മാസ്കോ ഉപയോഗിക്കാതെ ചുമക്കുകയും ഒക്കെ ധാരാളം പേർ ചെയ്തുവരുന്നു ഇത് പരിസര ശുചിത്വമില്ലായ്മമൂലമാണ് അതുമൂലം ഒരു സമുഹം മുഴുവൻ അപകടത്തിലാവുകയും ചെയ്യുന്നു "വ്യക്തി ശുചിത്വവും പരിസരശുചിത്വവും ശീലമാക്കി അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കിയാൽ ഒരു പരിധിവരെ ഇത്തരം മാരകമായ രോഗങ്ങളിൽ നിന്നും മുക്തിനേടാം. ഒപ്പം നാം ഓരോരുത്തരും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും എന്ന് പ്രതിജ്ഞയെടുക്കാം🙏

കൈലാസ് നാഥ്. എസ്
4B ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം