ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ഭൂമിയിലെ സ്വർഗ്ഗം വൈറസിൻ കരങ്ങളാൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ സ്വർഗ്ഗം വൈറസിൻ കരങ്ങളാൽ

അതിസുന്ദരമായ ഒരു കൊച്ചു പട്ടണം.ഈ പട്ടണം ഒരു കച്ചവടമേഖല ആയിരുന്നു.നിരവധി ആളുകൾ വാണിജ്യആവശ്യങ്ങൾക്കായി പലദേശത്തുനിന്നും വന്നുപോകുമായിരുന്നു. അതിനാൽ ഈപട്ടണത്തിൽ വളരെയധികം തിക്കും തിരക്കും അനുഭവപ്പെട്ടിരുന്നു. ഈ പ്രദേശത്തെ ജനങ്ങൾ ഏത് കാര്യത്തിനും ആശ്രയിച്ചിരുന്നത് ഈ പട്ടണത്തെയായിരുന്നു. ആ പട്ടണത്തിലെ സ്ഥിരതാമസക്കാരനായിരുന്നു രാമു. അയാൾ ഒരു സാധാരണ കൃഷിക്കാരനായിരുന്നു. രാമു തന്റെ കാർഷിക ഉൽപ്പന്നങ്ങളും കൊണ്ട് കച്ചവടത്തിനായി ഈ പട്ടണത്തിൽ മിക്കപ്പോഴും പോകാറുണ്ടായിരുന്നു. നാൾക്കുനാൾ ഈ പട്ടണത്തിൽ തിരക്ക് വർദ്ധിച്ചുകൊണ്ടിരുന്നു. ആളുകൾ സാമ്പത്തികലാഭം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള കച്ചവടത്തിലേക്ക് തിരിഞ്ഞു. ആരും തന്നെ അവശിഷ്ടങ്ങൾ യഥാസ്ഥാനത്ത് നിക്ഷേപിക്കാതായി. ക്രമേണ മാലിന്യങ്ങൾ കുന്നുകൂടാൻ തുടങ്ങി. മാലിന്യങ്ങൾ ഭക്ഷിക്കാനായി പക്ഷികൾ, മൃഗങ്ങൾ തുടങ്ങിയ പലതരം ജീവികൾ വന്നുതുടങ്ങി. അങ്ങനെ അവിടെ വന്നപലജീവികളും അവിടെതന്നെ മരിച്ചു വീഴാൻ തുടങ്ങി. അതോടെ ആ പട്ടണമാകെ ദുർഗന്ധം വമിച്ചു തുടങ്ങി. ഇതോടെ മനുഷ്യരും മറ്റു ജീവികളും ഒന്നിച്ച് ഇടപഴകുന്ന സാഹചര്യം സംജാതമായി. പട്ടണവുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന രാമുവിന്റെ ശരീരത്തിൽ ഈ ജീവികളിൽ നിന്നും വൈറസുകൾ കയറി. ഈ വൈറസുകൾ ക്രമേണ രാമുവിന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കാൻ തുടങ്ങി. അതോടെ അയാൾക്ക് പനി,ചുമ,ശ്വാസതടസം ഇവ അനുഭവപ്പെടാൻ തുടങ്ങി. എന്നിട്ടും രാമു തന്റെ രോഗത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. ഒരു ചികിത്സക്കും രാമു തയ്യാറായതുമില്ല. അതോടെ അയാൾ സഹകരിക്കുന്ന ആളുകളിലേക്കും പോകുന്ന സ്ഥലങ്ങളിലേക്കും ഇത് പകരാൻ തുടങ്ങി. ഈ രോഗം പിടിപെട്ട പ്രായമേറിയ പല ആളുകളും മരണപ്പെടുന്നസാഹര്യമുണ്ടായി. ഇതോടെ പരിഭ്രന്തിയിലായ പലരും ഡോക്ടർമാരെ സമീപിക്കാൻ തുടങ്ങി. ഡോക്ടറോട് കാര്യം തിരക്കി. വിശദമായ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞു. ഇതിന് കാരണം ജീവികളിൽ കാണപ്പെടുന്ന ഒരുതരം വൈറസാണെന്ന്. അവയ്ക്ക് ജീവിക്കുന്നതിനും നിലനിൽക്കുന്നതിനും ഒരു ശരീരം ആവശ്യമാണ്. അത് മനുഷ്യശരീരത്തിനുള്ളിൽ കടന്നുകയറുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതോടെ മനുഷ്യനിൽ ധാരാളം രോഗങ്ങൾ സൃഷ്ടിക്കുന്നു.

ഈ രോഗത്തിന് കാരണമായ വൈറസാണ് "കൊറോണ" എന്ന പേരിൽ അറിയപ്പെടുന്ന "കോവിഡ് 19”.ഇതിന് എന്താണ് പ്രതിവിധി എന്ന് ആളുകൾ ഡോക്ടറോട് ചോദിച്ചു. ഇതിനെ തടയാനായി എന്താണ് ചെയ്യേണ്ടത് .ഡോക്ടർ പറഞ്ഞു, അതിനായി നിങ്ങൾ ശുചിത്വം പാലിക്കുക. ഇതിനോട് പൊരുതാനായി ഇതേ ഉള്ളൂ മാർഗ്ഗം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടോ മാസ്‍ക്ക് കൊണ്ടോ മുഖം മറയ്ക്കുക, സാമൂഹിക അകലം പാലിക്കുക, ആളുകളുമായി ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക, കഴിവതും ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങൾ ഒഴിവാക്കുക, രോഗം കണ്ടാൽ ഉടൻ ചികിത്സ തേടുക, കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുക ഇതൊക്കെ ഈ രോഗം വരാതിരിക്കാനുള്ള ചില മുൻകരുതലുകൾ മാത്രം.

"നാം നമ്മളെ സൂക്ഷിക്കുക. ശുചിത്വം പാലിക്കുക”

"വീട്ടിലിരിക്കൂ ജീവൻ സംരക്ഷിക്കൂ"

അഭിജിത്ത്.എ.എസ്സ്
9B ഗവൺമെന്റ് എച്ച്.എസ്സ്. മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ