ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

അമ്മയാം പ്രകൃതിയെ
മാപ്പു നൽകൂ നിൻ കിടാങ്ങൾക്ക്
സ്വാർത്ഥരാം മക്കൾ ഇന്നിതാ സ്വയം
മരണ വാതിൽ മുട്ടുന്നു
നിന്നിലെ തേന്മൊഴി കേൾക്കാതെ നിന്റെ മനസ്സറിയാതെ നിന്നെ തച്ചുടയ്ക്കും മക്കൾക്ക്‌ മാപ്പു നൽകൂ പ്രകൃതിയെ
ജീവന്റെ സ്രോതസും ജലവും
വായുവും ഇന്നിതാ മലിനം
പുകക്കുഴലുകൾ നിറയുന്നു
നശിക്കുന്ന സ്വന്തം ദിനങ്ങൾ
അത് അറിയാതെ സ്വവഴിയെ ചലിക്കുന്ന മൂഢരായി നാം
മാപ്പു നൽകൂ പ്രകൃതിയെ
മാപ്പു നൽകൂ അമ്മേ.....

നീര പി ആനന്ദ്
7 ബി ജി‌എച്ച്‌എസ് മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത