തെച്ചിപ്പൂവിൻ
തേൻ നുകരുന്നൊരു
കുരുവിപ്പെണ്ണേ പറയാമോ
മുറ്റത്തെത്തും
കുഞ്ഞിക്കാറ്റിന്
മുല്ലപ്പൂവിൻ മണമുണ്ടോ ?
കാട്ടിനിടയിൽ
ഒഴുകിനടക്കും
ചേര്ച്ചോലകളേ പറയാമോ
ഒഴുകിപ്പോകും
നിന്നിലെ കുളിർനീർ
തരുമോ ഒന്ന് രുചിച്ചീടാൻ ?
മലമേടുകളിൽ
ചാടിനടക്കും
കസ്തൂരിമാനെ പറയാമോ
സുഗന്ധമൂറും നിൻകസ്തൂരി
എവിടെ
എങ്ങിനൊളിപ്പിച്ചു?
പ്രകൃതിയാകെ
വെട്ടിനിരത്തും
മനുഷ്യകുലത്തിന്നറിയാമോ ?
നമുക്കുകിട്ടിയ
പ്രതിഫലമാണീ
കൊറോണയെന്ന മഹാമാരി