ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പ്രകൃതി


ഭൂമിയുടെ വരദാനമാണ് പ്രകൃതി .പ്രകൃതിയുണ്ടെങ്കിൽ മാത്രമേ ലോകത്തെ സകല ജീവജാലങ്ങൾക്കും നിലനിൽപ്പുള്ളൂ .അതുകൊണ്ടുതന്നെ നാം വളരെ കരുതലോടെ വേണം നമ്മുടെ ഭൂമിയെ കാത്തുസൂക്ഷിക്കാൻ .എന്നാൽ നാം ചെയ്യുന്നതെന്താണ് ?പല തരത്തിലും ജീവികൾക്കും സസ്യങ്ങൾക്കും നാശമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു .വനങ്ങളിലും നാട്ടിലും ജീവിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും നമ്മൾ മനുഷ്യനെ പോലെത്തന്നെ ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ടെന്ന കാര്യം നാം മറക്കരുത് .നമ്മുടെ വനങ്ങളിൽ വംശനാശഭീഷണി നേരിടുന്ന ധാരാളം സസ്യങ്ങളും ജന്തുക്കളും ഉണ്ട് .ഇതിനു കാരണം മനുഷ്യർ സാമ്പത്തിക ലാഭത്തിനുവേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളാണ് .വനനശീകരണം ഇതിനു ആക്കം കൂട്ടുന്നു .
അതുകൊണ്ടുതന്നെ മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും നമ്മുടെ ഇടയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്നു .നിസ്സഹായനായ മനുഷ്യൻ അതിനു മുന്നിൽ പകച്ചു നിൽക്കുന്നു .ഒരു തിരിച്ചറിവിന്റെ സമയമാണിത് .നമുക്ക് സഹജീവികളെ സ്നേഹിക്കാം ,പ്രകൃതി സ്നേഹികളാകാം .

ഐശ്വര്യ പി ആർ
4 ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം