ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/ഭൂമി മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി മാതാവ്


ഹാ! ഭംഗി നിറഞ്ഞ ഒരു ഭൂമി
വർണ്ണ വർഗ്ഗ വിവേചനമില്ലാതെ,
 ഉച്ചനീചത്വ ഭാവമില്ലാതെ
 വെള്ളവും വായുവും സമൃദ്ധമായിഎല്ലാവർക്കും നൽകുന്ന ഒരു ഭൂമി.


 ഭൂമിയെ സംരക്ഷിക്കേണ്ട മനുഷ്യൻ
സർവ്വ ജീവികളെയും പാലിക്കേണ്ട മനുഷ്യൻ
സ്വാർത്ഥതയുടെ ഭാവം ഉൾക്കൊണ്ട്
എല്ലാംകൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു.

മൃഗങ്ങളെ നിർദയം കൊന്നൊടുക്കുന്നു
മരങ്ങളെ നശിപ്പിക്കുന്നു
തന്റെ സുഖ ജീവിതത്തിനായിമനുഷ്യൻ ഏതിനെയുംനശിപ്പിക്കന്നു.


ഇതിന് അന്ത്യം എന്താകുമെന്ന് മനുജാ ഒരു നിമിഷം ചിന്തിച്ചീടുക
പ്രകൃതിയോട് നാം ദോഷം ചെയ്താൽ
 പ്രകൃതി പ്രതികരിക്കാതിരിക്കുമോ.
 
പ്രകൃതിയിൽ നിന്ന് തിരിച്ചടിയായി
പലതും ലഭിച്ചു കഴിഞ്ഞു നമുക്ക് ഇനിയെങ്കിലും പ്രകൃതിയെ സ്നേഹിക്കാം
പ്രകൃതിയിലേക്ക് തിരിയു മനുഷ്യ
പ്രകൃതി നമ്മെയും കൂടുതൽ കൂടുതൽ സ്നേഹിക്കും.

അഭയ എസ് അജിത്‌
8 A ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത