ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2018- 19

Schoolwiki സംരംഭത്തിൽ നിന്ന്

2018 മാർച്ച് മാസം മുതൽക്കു തന്നെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വെക്കേഷൻ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യറാക്കി.

  • 2018 മെയ് 29 ന് പി.ടി.എ എസ്.എം.സി അധ്യാപക സംയുക്ത മീറ്റിങ്ങിൽ ഈ അധ്യായന വർഷത്തെ വാർഷിക പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യറാക്കി.
  • ജൂൺ1 വെള്ളിയാഴ്ച പ്രവേശനോത്സവത്തിലൂടെ അക്കാദമിക വർഷം ആരംഭിച്ചു.
  • വൈകുന്നേരം 4 മണിക്ക് ഈ വർഷത്തെ ആദ്യ സ്റ്റാഫ് മീറ്റിംഗ് കൂടുകയും അതിൽ ചുമതലാ വിഭജനം നടത്തുകയും ചെയ്തു.
  • തിങ്കളാഴ്ച വൈകുന്നേരം 3.30 ന് യു.പി., എച്ച്.എസ്, എച്ച്.എസ്.എസ് അധ്യാപകരുടെ എസ്.ആർ.ജി മീറ്റിംഗിൽ കഴിഞ്ഞ വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങളുടെ വിശകലനത്തോടെ എസ്.ആർ.ജി പ്രവർത്തനങ്ങൾ ആരംഭിച്ചു.
  • ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളുടെ യൂണിറ്റ് പ്ലാൻ, അക്കദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചിട്ടുള്ള പ്രവർത്തനങ്ങൾ, ക്ലബ്ബ് പ്ര്വർത്തനങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ, അക്കദമിക ക്ലബ്ബ് കലണ്ടർ, മാസ്റ്രർ പ്ലാാൻ പ്രവർത്തന കലണ്ടർ,എന്നിവയ തയ്യറക്കുകയും ദിനചരണങ്ങൾ,അസംബ്ലി, അച്ചടക്കം,ശുചിത്വം ഉച്ചഭക്ഷണം എന്നിവയെകുറിച്ച് രൂപരേഖ തയ്യറാാക്കി.
  • 5-10 വരെ ക്ലാസിൽ പഠിക്കുന്ന പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് രാവിലെ 9മണി മുതൽ 9.30 വരെയും വൈകുന്നേരം 3.30 മുതൽ 5.00 മണി വരെയും അധിക ക്ലസുകൾ നൽകി വരുന്നു.
  • എല്ലാ മാസവും അവസനത്തെ നാല് പ്രവർത്തി ദിനങ്ങളിൽ യു.പി എച്ച്.എസ് വിഭഗങ്ങലിൽ യൂണിറ്റ് ടെസ്റ്റ് നടത്തിവരുന്നു.
  • 5-8 വരെ ക്ലാസിലെ കുട്ടികൾക്കായി ശ്രദ്ധ, 9 ൽ നവപ്രഭ, 10 ൽ വിദ്യാജ്യോതി 5 ൽ മലയാളത്തിളക്കം, അക്ഷരമാല ഹിന്ദി, എന്നി്ങ്ങനെ യുള്ള അധിക ക്ലാസുകളും നടന്നുവരുന്നു.
  • 10ാം ക്ലാസിലെ 100% വിജയം ഉറപ്പാക്കുന്നതിനായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ജൂൺ-ജൂലൈ മാസങ്ങളിലിൽ അക്കജ്ഞാനങ്ങളും അക്ഷരജ്ഞാനങ്ങളും വർധിപ്പിക്കുന്നതിനായി മലയാളം ഇംഗ്ലീഷ് ഹിന്ദി കണക്ക് വിഷയങ്ങൾക്കും തുടർന്ന് ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെ എല്ലാ വിഷയങ്ങളിലും രാാവിലെ 9 മണി മുതൽ 9.30 മണി വരെയും 3.30 മുതൽ 4.15 മണി വരെയും ജാനുവരി ഫെബ്രുവരി മാസങ്ങളിൽ നൈറ്റ് ക്ലാാസ് നടന്ന് വരുന്നു‌
  • A+ കിട്ടാൻ സാധ്യതയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് എല്ല ദിവസങ്ങളിലും രാവിലെ 9.00 മണി മുതൽ 9.30 മണിവരെയും വൈകുന്നേരങ്ങളിൽ 4015 മുതൽ 5.30 വരെയും അധികക്ലസുകളും ടെസ്ററ് പേപ്പറുകളും നടത്തി വരുന്നു.
  • പരിസ്ഥിതി ദിനം, വായനാദിനം, ലഹരിവിരുദ്ധ ദിനം, ഹിരോഷിമ നാഗസാക്കി ദിനം പ്രംചന്ദ് ദിനം സ്വാ തന്ത്ര്യ ദിനം എന്നിവ വിഷയഠിസ്ഥനത്തിലും എസ്.പി.സി ,ജെ.ആർ.സി എൻ.സി.സി എന്നിവയുടെ നേതൃത്വത്തിലും ആചരിക്കുകയുണ്ടായി.
  • വിഷയടിസ്ഥനത്തിൽ (മലയാളം ഹിന്ദി ശാസ്ത്രം, സാമൂഹ്യസാസ്ത്രം ഗണിതം) ആഴ്ചയിൽ ഒരു ദിവസം യു.പി.എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിലെ എല്ലാ ക്ലാസുകൾക്കും പങ്കാളിത്തം ലഭിക്കത്തക്ക രീതിയിൽ റൊട്ടേഷൻ ചാർട്ട് പ്രകരം അസംബ്ലി നടന്ന് വരുന്നു.
  • പരിസ്ഥതി ദിനത്തിന്രെ ഭാഗമായി ക്ലാസ് തല ഉപന്യാസ രചനയും വായനപക്ഷാചരത്തിന്റെ ഭാഗമാായി കാവ്യ സുധ-രാമചരിതം മുതൽ അധ്യാധുനിക കവികളുടെ വരികൾ അധ്യപകരും വിദ്യാാർത്ഥികളും ചേർന്ന് അസംബ്ലിയിൽ അവതരിപ്പിച്ചു. എസ്.എസ്.എ മുൻ പ്രോഗ്രാം ‍ഡയറക്ടർ ഉദ്ഘാടനം ചെയ്തു.
  • ജൂലൈ 5 ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് കവി മധുസൂദനൻ നാായരുമാായി സംവദിച്ചു.
    ഞാനും എന്റെ കുട്ടിയും:

വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്ന പഠിതാക്കളുടെ ആർജിതമയ അറിവ് കഴിവ് താൽപര്യം എന്നിവ വ്യത്യസ്തമായിരിക്കും കുട്ടികൾക്ക് അവരുടെ വീട്ടിൽ നിന്നും ലഭിക്കേണ്ട സ്നേഹം, പരിഗണന, സുരക്ഷിതത്വ ബോധം, അംഗീകാരം എന്നിവെ ഏറിയും കുറഞ്ഞുമാണ് ലഭിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഓരോ കുട്ടിയെയും ഓരോ യൂണിറ്രായി പരിഗണിക്കുക എന്ന ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയാണ് ഞങ്ങൾ ഞാനും എന്നെ കുട്ടിയും എന്ന പ്രോജകട്് ഏറ്റെടുത്തത്. വ്യക്തി പരവും കുടുംബപരവുമായ പശ്ചത്തലം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ എല്ല ക്ലസധ്യാപകരും അവരവരുടെ കുട്ടികളുടെ വീട് സന്ദർശിക്കുവാൻ 23.032018 ൽ ചേർന്ന എസ്.ആർ.ജി യോഗത്തിൽ തീരുമാനിക്കുകയും വെക്കേഷന് ഈ പ്രോജക്ട് പൂർത്തീകരിക്കാനും തീരുമാനിച്ചു. കുട്ടികളുടെ ഗാർഗികപരിസരം അനുഭവസ്ഥമാക്കിയ അധ്യാപകർ എന്ന നിലയിലുള്ള അഭിമാനബോധവും സഹരക്ഷിതാവായി വഴികാട്ടാനുള്ള അനുകരണീയമായ മാതൃക യാാകാനും ഇവിടത്തെ അധ്യാപകർക്ക് ഞാനും എന്റെകുട്ടിയും എന്ന പ്രോജ്കടിലൂടെ സാധ്യമാാണ്.ഞാൻ 5-ം ക്ലാാസിൽ പുതുതാായി വന്നു ചേരുന്ന കുട്ടിക്ക് ഒരു പോർട് ഫോളിയോ കൊടുക്കുന്നു. കുട്ടികളുടെ എല്ലാ വിവരങ്ങളും അതിൽ രേഖപ്പെടുത്തുന്നു. ‌ഓരോ അധ്യനവർഷവും ഒരു പോർട്ഫോളിയോ കൈമാറുന്നു അങ്ങനെ കുട്ടി ഏതു ക്ലാസ് വരെ ഈ സ്കൂളിൽ തുടരുന്നുവോ ആ കാലയളവ് വരെയുള്ള എല്ലാാ വിവരങ്ങളും കുട്ടിയുടെ ഈ പോർട്ഫോളിയോ വഴി മനസ്സിലക്കുന്നു.
സമൃദ്ധി -കുട്ടി ചിട്ടി:
കുട്ടികളിൽ സമ്പദ്യ ശീലം വർദ്ധിപ്പിക്കുന്നതിനും ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് സ്കൂൾ തലത്തിൽ മനസ്സിലാക്കുന്നതിനും ഗണിത ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും ഗണിതക്ലബ്ബിന്റെ നേതൃത്വത്തിലുള്ളതാാണ് കുട്ടി ചിട്ടി. മിനിമം പത്ത് രൂപ.
കുട്ടീസ് റേഡിയോ:
കുട്ടികളിൽ കലാഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസങ്ങളിലും ഒരു മണി മതൽ ഒന്നേ കാൽ മണിവരെ ക്ലസ് റൂം സ്പീക്കർ സിസ്റ്റം ഉപയോഗിച്ച് എല്ലാ ക്ലാസിലെ കുട്ടികളും അവരവരുടേതാായ പരിപാടികൾ അവതരിപ്പിച്ച് വരുന്നു.
പേപ്പർ പേന നിർമാണം-ഹരിത എഴുത്ത:
എസ്.പി.സിയുടെ നേതൃത്വത്തിൽ പേപ്പർ പേന തയ്യാറക്കുകയും അത് എല്ലാ കുട്ടികളിലും തയ്യറാക്കുന്നതിന് ക്ലസ് എടുക്കുകയും കുട്ടികളെ കൊണ്ട് പേന ഉപയോഗിക്കുന്നതിന് പ്രാപ്ത്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത എഴുത്ത എന്ന പരിപാടി നടത്തുന്നത്. പേനയുടെ റീഫിൽ പുറത്ത് നിന്ന് വാങ്ങുകയും കവർ നിർമാണത്തിന് പേപ്പർ പശ എന്നിവ ഉപയോഗിക്കുന്നു. പേനയിലൂടെ ഒരു വിത്ത് കൂടി ഉൾപ്പെടുത്തി അതിനെ ജൈവപരമായി ഉപയോഗിക്കുന്നതിന് പ്രാപ്തരക്കുന്നു.
ബുക്ക് നിർമാണം:
സ്നേഹവിദ്യലയം എന്ന പരിപാടിയുടെ ഭാഗമായി ബുക്ക് നിർമാണം നടത്തപ്പെടുന്നു. സ്കൂൾ കുട്ടികൾ ത്യ്യാറക്കുന്ന നോട്ട് ബുക്ക് സ്കൂളിന്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. വാണിജ്യാടിസ്ഥാാനത്തിൽ ഉപയോഗിക്കുന്നതിനുള്ള നടപടികൾ ആലോചിച്ച് വരുന്നു. മനോഹരമായ പുറം ചട്ടയോടുകൂടിയ 200 പേജ് നോട്ടബുക്കിന് 20 രൂപയാണ് ചെലവകുന്നത്.
പ്ലാസ്റ്റിക് വിമുക്ത വിദ്യലയം-മാജിക് പെൻ ബോക്സ്
കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ ഉണ്ടാകുന്ന മേന്മകളും പോരയ്മകളും മനസ്സിലാക്കുന്നതിന് എസ്.പിസിയുെട നേതൃത്വത്തിൽ മാജിക് പെൻ ബോക്സ് എന്ന പേരിൽ ഒരു പരിപാടി നടത്തി വരുന്നു. ഉപയോഗ ശേഷം വലിച്ചെറുയന്ന പേന സൂക്ഷിക്കുന്നതിനും അതിനെ ക്ലാസിൽ നിന്നും എണ്ണി തിട്ടപ്പെടുത്തി ശേഖരിക്കുന്നതിനും എസ്.പി.സി കുട്ടികൾ മാസാന്ദ്യത്തിൽ പ്രവർത്തനം നടത്തുന്നു. ഇതിൽ പേനകൾ കൂടുതൽ ശേഖരിച്ച ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നു. വലിച്ചെറിയ്ല‍ സംസ്കാരം കുറയ്ക്കുക . വിനാശികാരിയ പ്ലാസ്റ്റിക് സൗഹൃദപരമായി ഉപയോിച്ച് സംസ്കരിക്കുന്നതിന് പ്രാപ്തരക്കുക പരിസ്ഥിതി സൗഹർദ്ദ വസ്തുക്കൾ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.