ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=

കൂട്ടുകാരൻ

മുറ്റത്തെ മാവിൽ എന്നും വന്നിരിക്കുന്ന കാക്കയെ കാണാനില്ല. എന്നും എന്റെ കൈയിൽ നിന്നും ആഹാരവും വാങ്ങി കഴിച്ചാണല്ലോ പറന്നു പോകാറുള്ളത്. എവിടെ എന്റെ ഒറ്റക്കാലൻ കാക്ക.? "നന്ദൂ ...... നീ ആഹാരം കഴിച്ചു കഴിഞ്ഞില്ലേ ഇതുവരെ ? അമ്മയുടെ വിളി കേട്ട നന്ദു കാക്കയെ തിരയുന്നത് അവസാനിപ്പിച്ച് അകത്ത് കയറി കൈയ്യും വായും കഴുകി വൃത്തിയാക്കി മുറ്റത്തേയ്ക്കിറങ്ങി. കുറച്ചു സമയംകളികളിൽ ഏർപ്പെട്ടു എങ്കിലും മനസിൽ തന്റെ പ്രിയപ്പെട്ട ആ കാക്കയുടെ ചിന്ത വന്നു. എന്നാലും ആ കാക്ക എവിടെ ? എവിടെ ? ദുഃഖത്തോടെ പറമ്പിലൂടെ നടന്ന നന്ദുവിനെ ആ കാഴ്ച ഞെട്ടിച്ചു. അയ്യോ !!! എന്റെ പ്രിയപ്പെട്ട കാക്ക !!! മരിച്ചു കിടക്കുന്നു. തൊട്ടടുത്തായി വവ്വാൽ കടിച്ചിട്ട മാമ്പഴവും. വേദനയോടെ കരഞ്ഞു കൊണ്ട് ഓടി അമ്മയുടെ അടുത്തെത്തി എല്ലാ വിവരവും പറഞ്ഞപ്പോൾ അമ്മ അവനെ ആശ്വസിപ്പിച്ചു. കൂടെ ഒരു ഉപദേശവും "വവ്വാലും മറ്റും കടിച്ച പഴങ്ങൾ തിന്നെരുതെന്ന് ഞാൻ മോനോട് പറയാറില്ലേ? അത് അപകടം ഉണ്ടാക്കും. " കണ്ണടച്ച് ഉറങ്ങാൻ കിടന്ന നന്ദുവിന്റെ മനസിൽ ആ കാക്കയുടെ രൂപം തെളിഞ്ഞു തെളിഞ്ഞു വന്നു.

സനൂഷ് എസ്
4A ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ