ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ് കൺവീനർ

ടൂറിസം ക്ലബ്

അവനവഞ്ചേരി ഗവ.ഹൈ സ്കൂളിലെ ഈ വർഷത്തെ ടൂറിസം ക്ലബ് ജൂലൈ 5 ന് ഔദ്യാഗികമായി രൂപികരിച്ചു .സ്കൂൾ ടൂർ കൺവീനർ ആയി സോഷ്യൽ സയൻസ് അദ്ധ്യാപകനായ ശ്രീ ജയറാം.പി.ജി യെ തിരഞ്ഞെടുത്തു .ക്ലബ് കമ്മിറ്റി അംഗങ്ങളായ ഹെഡ്മിസ്ട്രസ് ശ്രീമതി അനില റാണി റ്റി റ്റി ,നിമി .ജി.എൽ എസ് ആർ ജി കൺവീനർ അനീസ.എസ് , അദ്ധ്യാപകരായ ശ്രീ ഷാജഹാൻ .എസ് ,ശ്രീ അനില്കുമാർ .കെ ബീന ,റീന.എഎച്ച് ,ഷീല.പി .ജി എന്നിവരെയും പിറ്റിഎ പ്രതിനിധിയായ ശ്രീ രവികുമാറിനെയും തിരഞ്ഞെടുത്തു .

ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം

സ്കൂളിലെ ആദ്യപഠനയാത്ര കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡനിലായിരുന്നു (ജൂലൈ അവസാനവാരം 29ൽ) സ്കൂളിലെ ജെ.ആർ.സി അംഗങ്ങൾ,ഇക്കോക്ലബ് ,സയൻസ് ക്ലബ് അംഗങ്ങൾ എന്നിവർ ഉൾപ്പെടുത്തി നടത്തിയ പഠനയാത്ര കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു. കടന്നു ചെല്ലുമ്പോൾത്തന്നെ വിവിധതരത്തിലുള്ള ചെടികളും വ്യത്യസ്തമായ ലാൻഡ്‌സ്‌സ്കോപ്പും എല്ലാവരെയും അത്ഭുദപ്പെടുത്തും.കുട്ടികൾ അവിടെ വിവിധ തരം റോസാ ചെടികളുടെ വൻശേഖരം തന്നെ കണ്ടു .മാത്രമല്ല വിവിധ തരം ചെടിച്ചട്ടികൾ,അലങ്കാരച്ചെടികൾ,ഫലവൃക്ഷങ്ങളുടെ തൈകൾ,ജലസസ്യങ്ങൾ,പന്നൽച്ചെടികൾ,ഫേണുകൾ,ഔഷധസസ്യങ്ങൾ,വള്ളിച്ചെടികൾ ഇവ കണ്ടു മനസ്സിലാക്കി .പഠനയാത്രയുടെ മറ്റൊരുലക്ഷ്യം സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിനാവശ്യമായ ഔഷധസസ്യങ്ങൾ,വെർട്ടിക്കൽ ഗാർഡൻ നിർമിക്കാനാവശ്യമായ അലങ്കാര സാധനങ്ങൾ ഇവ വാങ്ങുക എന്നതായിരുന്നു. കുട്ടികൾ എഴുപതില്പരം ഔഷധസസ്യങ്ങൾ,മുന്നൂറിൽ കൂടുതൽ അലങ്കാര സസ്യങ്ങൾ (വെർട്ടിക്കൽ ഗാർഡനിൽ വായിക്കുവാനുള്ളവ )എന്നിവ വാങ്ങുകയും അവ സ്കൂൾ ഗാർഡൻ നിർമ്മിതിക്ക് ഉപയോഗിക്കുകയും ചെയ്തു .

പാലരുവി തെന്മല സന്ദർശനം

സ്കൂളിലെ രണ്ടാമത്തെ പഠനവിനോദയാത്ര യുപി വിദ്യാർത്ഥികൾക്കു വേണ്ടി പാലരുവി, തെന്മല എന്നീ സ്ഥലങ്ങളിലെക്കായിരുന്നു. (സെപ്തംബർ 9 ) കൊല്ലം ആര്യങ്കാവീലുള്ള പാലരുവി വെള്ളച്ചാട്ടം ഇന്ത്യയിലെ 32 മത്തെ ഉയരം കൂടിയ വെള്ളച്ചാട്ടമാണ്. പേരിനെ അന്വർത്ഥമാക്കും വിധം പാല് പോലെ പതുപതുത്ത വെള്ളമാണ് അതിലൂടെ ഒഴുകി വരുന്നത്. തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി ഉഷ്ണമേഖലവനങ്ങൾക്കിടയിലൂടെ ഒഴുകിക്കുന്ന പാലരുവിയിലെ ജലം ,അതിന്റെ ശബ്ദം കുട്ടികൾക്ക് മാനസികോല്ലാസവും ശാന്തതയും നൽകി. അവിടുത്തെ നിബിഡ വൃക്ഷങ്ങളും ശാന്തതയും പ്രദേശത്തിന്റെ പ്രത്യേകതയായിരുന്നു .വെള്ളച്ചാട്ടത്തിന്റെ ശബ്ദം മാത്രമാണ് വേറിട്ട് കേട്ടത്. അവിടെനിന്നു കുട്ടികൾ തെന്മല ഇക്കോ ടൂറിസം പദ്ധതി പ്രദേശത്താണ് പോയത് . തെന്മലയിലെ എറ്റവും പ്രധാനപെട്ട ശ്രദ്ധകേന്ദ്രം തെന്മല ഡാം ആയിരുന്നു . ഡാമിനെ കുറിച്ചുള്ള വിവരങ്ങൾ അദ്ധ്യാപകർ കുട്ടികൾക്ക് പകർന്നുനൽകി .1961 ൽ കല്ലട ജലസേചനപദ്ധതിയുടെ ഭാഗമായിട്ടു പണിത തെന്മല ഡാം കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചനപദ്ധിതിയാണ് . ഡാമിലെ ജലം വൈദ്യുതി ഉൽപാദിപ്പിക്കുവാനും ഉപയോഗിക്കുന്നു . തൂക്കുപാലത്തിനുസമീപത്തുകൂടെ നടന്നപ്പോൾ വൃക്ഷങ്ങൾക്കിടയിലും ,ശില്പ്പോദ്യാനത്തിലും ധാരാളം കുരങ്ങന്മാർ വിഹരിക്കുന്നുണ്ടായിരുന്നു പ്രകൃതിയിലധിഷിതമായിരിക്കുന്ന പരിസ്ഥിതിക്ക്‌കോട്ടം തട്ടാത്തരീതിയിലുള്ള പ്രകൃതിപഠന സൗകര്യമാണ് അവിടെ ഒരുക്കിയിരിക്കുന്നത് .ശില്പോദ്യാനം ,27 നക്ഷത്രങ്ങളുടെ വൃക്ഷങ്ങൾ അടങ്ങിയ നക്ഷത്ര വനം, ഡിയർ പാർക്ക് ഇവ കൗതുകകരമായിരുന്നു തെന്മലയിലെ പരിസ്ഥിതി പ്രാധാന്യം ബയോളജി അദ്ധ്യാപകർ കുട്ടികൾക്ക് വിവരിച്ചുകൊടുത്തു .തമ്പകം ,പുന്ന ,വെന്തേക്ക് ,വേങ്ങ ,ഈട്ടി മുതലായ വൃക്ഷങ്ങൾ ,മുളങ്കുട്ടങ്ങൾ ,വള്ളിപ്പടർപ്പുകൾ തുടങ്ങിയവയുള്ള സമ്മിശ്ര വനഭാഗങ്ങളാണിവ. ഈ പ്രദേശത്തു മാത്രമുള്ള മരമായ ചെങ്കുരുണി (ചെങ്കുറുഞ്ഞി )മരത്തിന്റെ പേരാണ് വന്യമൃഗസംരക്ഷണകേന്ദ്രത്തിനു ചെന്തുരുണി എന്ന പേര് നൽകിയത് .ചെന്തുരുണി വനത്തിലൂടെ ഡാമിലൂടെയുള്ള ബോട്ട് യാത്ര ,ശലഭ പാർക്ക് സന്ദർശനം ഇവക്കുള സാഹചര്യം കുട്ടികല്കുലഭിച്ചില്ല .സ്ഥലത്തിന്റെ ചരിത്ര പ്രധാന്യം ചരിത്ര അധ്യാപകൻ വിശദീകരിച്ചു .ജലസേചന പദ്ധതിയുടെ വലതു കനൽ മേഖലയിൽ നിന്ന് പുരാതന ഗൃഹ ഉപകരണങ്ങൾ ലഭിച്ചിട്ടുള്ളത് പ്രദേശത്തിന് ചരിത്ര പ്രാധാന്യം നൽകുന്നു .പാണ്ട്യരാജാക്കന്മാരുടെ ഭരണകാലത്തു നിർമിച്ച മാമ്പഴത്തറ ക്ഷേത്രം അവിടെകാണാം . പഠനം കഴിഞ്ഞ് മ്യൂസിക്കൽഫൗണ്ടനിലെ ജലധാര കാഴ്ചയും കണ്ട് ആസ്വദിച്ചാണ് കുട്ടികൾ മടങ്ങിയത് അതിന്റെ പരിസ്ഥിതി പ്രാധാന്യം അദ്ധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു .

വാഴച്ചാൽ ,അതിരപ്പള്ളി ,മറൈൻ ഡ്രൈവ് ,വണ്ടർല

പത്താം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയുള്ള പഠനവിനോദയാത്ര വാഴച്ചാൽ അതിരപ്പള്ളി ,മറൈൻ ഡ്രൈവ് ,വണ്ടർല എന്നിവിടങ്ങളിലേക്കായിരുന്നു .യാത്രസംഘം ആദ്യം എത്തിച്ചേർന്നത് തൃശൂർ ജില്ലയിൽ ചാലക്കുടി പുഴയിൽ വാഴച്ചാൽ വെള്ളച്ചാട്ടത്തിലായിരുന്നു .പ്രളയം നാശനഷ്ടം വിതച്ചതിന്റെ ഭീകരത നദിയിൽ എത്രമാത്രം ആഘാതം ഏൽപ്പിച്ചു എന്ന് അങ്ങോട്ടുള്ള യാത്രയിൽ വ്യക്തമായി വ്യക്തമായി കാണാൻ സാധിച്ചു .കടപുഴകിയ വൃക്ഷങ്ങളും ഇടിഞ്ഞു വീണ തടങ്ങളും വെള്ളം പൊങ്ങിയ ഉയരം എത്രമാത്രമാണെന്നു വ്യക്തമായി കാണാമായിരുന്നു .പ്രധാന സ്ഥലങ്ങളിലേക്ക് സഞ്ചാരികൾക്കു പ്രവേശനം നിഷേധിച്ചിരുന്നു .വാഴച്ചാൽ വെള്ളച്ചാട്ടത്തിന്റെ രൗദ്രത കണ്ടതിനു ശേഷം നമ്മൾ 5 കിലോ മീറ്റർ മാറിയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ യാത്രതിച്ചു .യാത്രയിൽ കാടിന്റെയും വെള്ളച്ചാട്ടത്തിന്റെയും കൂടിച്ചേരൽ കാണാൻ സാധിക്കും .സമുദ്ര നിരപ്പിൽ നിന്നും ആയിരം അടി ഉയരത്തിൽ പശ്ചിമഘട്ടത്തിൽ നിന്നും ആരംഭിച്ചുവരുന്ന നദി പ്രശാന്തസുന്ദരമായ കാഴ്ചയായിരുന്നു .ചാലക്കുടിപ്പുഴയുടെ തഹീരങ്ങളിലുള്ള വനമേഖലയിൽ വംശനാശത്തിന്റെ വക്കിലുള്ള പല സസ്യജന്തുജാലങ്ങലും നളിനം വേഴാമ്പലിനെ ഇനങ്ങളും കാണപ്പെടുന്നു .അതിന്റെ പരിസ്ഥിതി പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു അതിരപ്പള്ളി ഹൈഡ്രോ എലെക്റ്റിക് പ്രോജക്ടിന്റെ നിർദിഷ്ഠ സ്ഥാനം സഃമീപത്തായി ചാലക്കുടി പുഴയിലാണ് .ഇതിനെതിരെ നിരവധി പരിസ്ഥിതി പ്രവർത്തകർ മുന്നോട്ടു വന്നിട്ടുണ്ട് .ഡാമിനായി ജലം വഴിതിരിച്ചു വിടുമ്പോൾ ആ ഭാഗത്തുള്ള നിരവധി സസ്യജന്തു ജാലങ്ങൾക്കു വംശനാശം സംഭവിക്കുക മാത്രമല്ല അവയെ ആശ്രയിച്ചു കഴിയുന്ന കാദർ എന്ന ആദിവാസി സമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്യുന്നു .വൈകുന്നേരത്തോടെ നമ്മൾ മറൈൻ ഡ്രൈവിൽ എത്തിച്ചേർന്നു .അവിടെ വേമ്പനാട് കായലിലൂടെയുള്ള ബൊഠ്യട്ര മനോഹരമായിരുന്നു .പക്ഷെ മൈക്രോപ്ലാസ്റ്റിക്കുകളുടെ ആധിക്യം കായലിനെ എത്രത്തോളം മലിനമാക്കുന്നു എന്ന് അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു .ചെറിയൊരു ഷോപ്പിങ്ങൊടുകൂടി അന്നത്തെ യാത്രഅവസാനിച്ചു .പിടീന്ന് വണ്ടർലയിലേക്കുള്ള യാത്ര കുട്ടികൾക്ക് ഉന്മേഷപ്രദമായിരുന്നു അവിടത്തെ വിനോദങ്ങൾ ,വേവ് പൂൾ ,ത്രീ ഡി ഫിലിം ഷോ ,മ്യൂസിക്കൽ ഷവർ ഡാൻസ് എന്നിവ കുട്ടികൾ ആദ്ധ്യാപകരോടൊപ്പം ആസ്വദിച്ചു .

കോയിക്കൽ പാലസ് ,പാലോട് ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം

ഈ വർഷത്തെ അവസാനത്തെ വിനോദയാത്ര യു പി വിദ്യാർത്ഥികൾക്ക് വേണ്ടി ജനുവരിയിൽ നടത്തിയതായിരുന്നു .കോയിക്കൽ പാലസ് ,പാലോട് ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിച്ചു .ചരിത്രപഠനത്തിനു പറ്റിയ ഇടമായിരുന്നു നെടുമങ്ങാട് താലൂക്കിലെ കോയിക്കൽ പാലസ് .വേണാട് റീജന്റ് ആയിരുന്ന ഉമയമ്മ റാണിക്ക് വേണ്ടി പണികഴിപ്പിച്ച ഈ കൊട്ടാരം എപ്പോൾ പുരാവസ്തു വകുപ്പിന്റെ കീഴിൽ ചരിത്ര മ്യുസിയം ,നാണയ ശേഖരങ്ങൾ ഉള്ള നുമിസ് മാറ്റിസ്‌ മ്യുസിയം എന്നിവയാക്കിയിരിക്കുകയാണ് .രാജഭരണകാലത്തെ ധാരാളം ചരിത്ര കഥകളും ഐതിഹ്യങ്ങളും വിളിച്ചോതുന്നതായിരുന്നു അവിടുത്തെ പ്രദർശന വസ്തുക്കൾ .രാജഭരണകാലത്തെ പലതരം ആയുധങ്ങൾ ,നാണയങ്ങൾ ,പണിയായുധങ്ങൾ ,വീട്ടുപകരണങ്ങൾ ,വിവിധ തൊഴിൽ ഉപകരണങ്ങൾ ,വാദ്യോപകരണങ്ങൾ ,കലാരൂപങ്ങളുടെ പ്രദർശനം ,മരവൃത് ,റാണിയുടെ ചിലമ്പ് ,താളിയോല ഗ്രന്ഥങ്ങൾ ,റോമൻ ദേവതകളുടെ ചിത്രങ്ങൾ മുതലായവ പ്രദർശിപ്പിച്ചിരുന്നു .ഓണപ്പാട്ടിന് ഉപയോഗിക്കുന്ന നന്തുണി ,ഒറ്റക്കമ്പിയിലുള്ള വീണ എന്നിവ ഉണ്ടായിരുന്നു .കോയിക്കൽ കൊട്ടാരം സന്ദർശിച്ച ശേഷം പാലോട് ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച് ടെക്നോളജി സന്ദർശിച്ചു .ലോകത്തെ തന്നെ അപൂര്വങ്ങളായതും വംശനാശത്തിന്റെ വക്കിൽ നിനിക്കുന്നതുമായ സസ്യങ്ങൾ ഉൾപ്പെടെ നിരവധി സസ്യങ്ങളുടെ കൺസെർവഷൻ മേഖലയായിരുന്നു ബൊട്ടാണിക്കൽ ഗാർഡൻ .കുട്ടികൾക്ക് സസ്യവൈവിധ്യങ്ങളെക്കുറിച്ചു ഒരു ധാരണ കൈവന്നു .നക്ഷത്രവനം ഉൾപ്പെടെ 800 ൽ ജാതി വൃക്ഷങ്ങൾ ,വള്ളിച്ചെടികൾ ,ആരോമാറ്റിക് സസ്യങ്ങൾ ,ഓർക്കിഡുകൾ ,അന്ത്ര്യം ,ഹൈബ്രിഡ് സസ്യങ്ങൾ ,അറുപതിൽ കൂടുതൽ ജാതി മുളകൾ വൃക്ഷങ്ങൾ വള്ളിച്ചെടികൾ ആരോമാറ്റിക് സസ്യങ്ങൾ ,ഓർക്കിഡുകൾ ആന്തൂറിയം ഹൈബ്രിഡ് സസ്യങ്ങൾ ,അറുപതിൽ കൂടുതൽ ജാതി മുളകൽ ,ജലസസ്യങ്ങൾ ,ഫെനുകൾ ,ഔഷധ സസ്യങ്ങൾ ,പൂച്ചെടികൾ ,വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന സസ്യങ്ങൾ ,വള്ളിച്ചെടികൾ ,തുടങ്ങിയ സസ്യ വൈവിധ്യത്തിന്റെ കാഴ്ചകൾ കുട്ടികൾക്ക് കൗതുകവും അറിവും പകരുന്നതാരുന്നു .ബൊട്ടാണിക്കൽ ഗാർഡനിലെ തനതായ പ്രകൃതി ഭംഗിയും ലാൻഡ്‌സ്‌കേപ്പും അതിലൂടെ ഒഴുകുന്ന ചിറ്റാറിന്റെ സൗന്ദര്യവും കുട്ടികൾക്ക് സന്തോഷം നൽകുന്നതായിരുന്നു .

ഉല്ലാസവേള ......ഉത്സാഹവേള
ഉല്ലാസവേള ......ഉത്സാഹവേള...