വിജനമാം വഴിത്താര അതെന്നെ -
യോർമിപ്പിക്കുന്നു നിനക്കുവേണ്ടി
വരാനാളില്ലായിവിടെ...
വാവിട്ടു പാടുന്ന കുരുവിക്കുഞ്ഞോർ -
മിപ്പിക്കുന്നു ,ഇ വഴി
എന്നും വിജനമാണ് .
കാർകൂന്തൽ 1തഴുകുന്ന കാറ്റെന്നോടു
പറയുന്നു ഈ വഴിയോരമാ-
രെയും കാത്തിരിക്കാറില്ല
ഇതറിയാമെന്നാലും എൻ മനസ്സ്
മന്ത്രിക്കുന്നു, വിധി നിനക്കായ്
കാത്തുവച്ചത് വിദൂരതയിലല്ല....
നിന്നിൽ വരച്ചൊരീ ചിത്രങ്ങൾ പോലും ,
ചൊല്ലുന്നു നീയെത്ര സുന്ദരി ....
സൂര്യകിരണങ്ങൾ മറയുമ്പോൾ
നിന്റെ നെറ്റിയിലെ പൊട്ടുമായുന്ന പോലെ ,
നിൻ മെയ്യിലെ മറക് പോലെ ...
ചന്ദ്രനും നിന്റെ ശോഭ ഏറുന്നു......