ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പരിസ്ഥിതി
(ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിതി
ജീവവർഗവും,ചുറ്റുപാടും ചേരുന്ന വ്യവസ്ഥക്കാണ് പരിസ്ഥിതി എന്ന് പറയുന്നത്.പരിസ്ഥിതിയുടെ സന്തുലനാവസ്ഥയാണ് ജീവിവർഗ്ഗത്തിന്റെ നിയാമകപരിപാലനം സുസ്ഥിരമാക്കുന്നത്. പരിസ്ഥിതിയുടെ ക്രമീകൃതമായ അവസ്ഥ തെറ്റുമ്പോൾ രോഗങ്ങളുണ്ടാകാം, പ്രകൃതിക്ഷോഭങ്ങളുണ്ടാകാം ,വിനാശകാരികളായ അവസ്ഥകൾ എന്നിവ ഉണ്ടാകാം.പരിസ്ഥിതിയുടെ തകരാറുകൾ വൻപിച്ച ദോഷങ്ങൾ ഉണ്ടാക്കും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ആണ് പരിസ്ഥിതി ദോഷങ്ങൾപ്രകടമാവുക. രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും മുറവിളികൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതിസംരക്ഷണം. ഈ ബഹളം കാരണം, പരിസ്ഥിതിസംരക്ഷണം ഒരു “ഫാഷൻ” ചർച്ചയായി മാറിയ കാലഘട്ടമാണിത്. കുറച്ചുപേരെ വിളിച്ചിരുത്തി സൽക്കരിച്ചു നടത്തുന്ന ഒരു പ്രഹസനം.. എന്താണ് പരിസ്ഥിതിയെന്നോ ചർച്ചയെന്നോ അറിയാതെ പറയുന്നതും കേട്ടു തലകുലുക്കി സമ്മതിച്ചു പോകുന്ന ഒരു വിഭാഗം ജനങ്ങളുടെ മുൻപിൽ അധഃപതിച്ച ഒന്നായി ഇത് മാറി . ഭൂമി സൗരയൂഥത്തിലെ ഒരു ഗ്രഹമാണ്.ജൈവഘടന നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണെന്നാണ് അറിയപ്പെടുന്നത്. ഭൂമിയിലെ മണ്ണും,അന്തരീക്ഷവും ,കാലാവസ്ഥയുമൊക്കെയാണ് ഇതിനു കാരണം.മനുഷ്യന് ചുറ്റുംകാണുന്ന പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി.എല്ലാവിധ ജന്തുക്കളും സസ്യങ്ങളും ഇതിൽ അടങ്ങുന്നു.പരസ്പരാശ്രയത്തിലൂടെയാണ് സസ്യ ജീവി വർഗം നില നിൽക്കുന്നത്. ഉദാഹരണം ഒരു സസ്യത്തിന്റെ നിലനിൽപ്പിനു മറ്റു സസ്സ്യങ്ങളും ജീവികളുമാവശ്യമാണ് .ഇങ്ങനെ അന്യോനം ആശ്രയിക്കുമ്പോൾ പല മാറ്റങ്ങളുമുണ്ടാകും. ഈ മാറ്റങ്ങൾ ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽതുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറിലായെന്നു പറയാം. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ്ജീവിക്കുന്നത്.പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല.എന്നാൽ ആധുനിക ശാസ്ത്ര മനുഷ്യൻ പ്രകൃതിയെ വരുതിയിലാക്കാൻ ശ്രമിക്കുന്നു. അണകെട്ടി വെള്ളംനിർത്തുകയും കെട്ടിടങ്ങളുയർത്തി പ്രകൃതിക്കു ഭീഷണിയാവുകയും വനം നശിക്കുകയും ചെയ്യുമ്പോൾ പ്രകൃതിക്കു മാറ്റം വരുന്നു. സുനാമി ,വെള്ളപ്പൊക്കം, മലയിടിച്ചിൽ ,കൊടുങ്കാറ്റ് തുടങ്ങിയവ മനുഷ്യനു അഭിമുഖീകരിക്കേണ്ടി വരുന്നു . അവിടെ പ്രകൃതി മനുഷ്യനെ നിഷ്‌കരുണം കീഴടക്കുന്നു. പരിസ്ഥിതിയുടെ നാശത്തിനു കാരണമാകുന്ന കർമ്മങ്ങൾ എന്തെല്ലാം? പലരീതികളിലുള്ള മലിനീകരണമാണ് ഒന്ന്. പ്രകൃതിമലിനീകരണം, അന്തരീക്ഷ മലിനീകരണം ,ശബ്ദമലിനീകരണം, ജലമലിനീകരണം എല്ലാം ഇതിൽപ്പെടും . ഭൂമിയിലെ ആവാസ വ്യവസ്ഥക്ക് പ്രകൃതി ഒരു ക്രമീകരണം വരുത്തിയിട്ടുണ്ട് .അതിനെ തകിടംമറിക്കുന്ന മലിനീകരണം പരിസ്ഥിതിക്ക് ബാധകമാണ് .പ്ലാസ്റ്റിക്കും, വലിച്ചെറിയുന്ന പാഴ്വസ്തുക്കളും മണ്ണിനെ ദുഷിപ്പിക്കുന്നു. മണ്ണിന്റെ ജൈവ ഘടനയിൽവലിയ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിനു കഴിയും . എൻഡോസൾഫാൻ പോലെയുള്ള കീടനാശിനികൾ ജലത്തെ മലിനപ്പെടുത്തുന്നു.വ്യവസായശാലകൾ പുറത്തുവിടുന്ന വിഷപ്പുക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു. പെട്രോളിയം ഉത്പന്നങ്ങൾ കത്തുമ്പോൾ ഉണ്ടാകുന്നവാതകം അന്തരീക്ഷ താപം കൂട്ടുന്നു.ഭൂമിക്കു ശാപമായ ഈ വാതകങ്ങൾ ഓസോൺ പാളിക്ക് വിള്ളലുണ്ടാക്കുന്നു. അങ്ങനെ അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിൽ എത്തുന്നു. സസ്യജന്തുക്കൾ നശിക്കും.ഇത് ത്വക്ക് കാൻസറിനും കാരണമാകുന്നു. അന്യ നക്ഷത്രങ്ങളിൽനിന്നും ധൂമകേതുക്കളിൽനിന്നും വരുന്ന രശ്മികളെ ഓസോൺ പാളിക്ക് തടയാനാകാതെ വരുമ്പോൾ ജൈവഘടനയിൽ മാറ്റം വരും.രോഗങ്ങൾപകരും. സമുദ്രത്തിൽ എണ്ണ കലരുന്നതും ജലാശയങ്ങൾ നശിക്കുന്നതുമൊക്കെ പ്രകൃതിക്കു കോട്ടമാണ്. ഋതുക്കൾ ഉണ്ടാകുന്നതും മനുഷ്യനെ അനുഗ്രഹിക്കുന്നതും വനങ്ങൾ ഉള്ളതുകൊണ്ടാണ് .വനങ്ങൾ സംരക്ഷിക്കുക എന്നതിലൂടെ മാത്രമാണ് വനനശീകരണം തടയാനാകുന്നത്. ഭൂഗർഭ സമ്പത്തായ ജലം ,സ്വർണം തുടങ്ങിയവയുടെ ഘനനത്തിലൂടെ ഭൂമിയുടെ ആന്തരിക ഘടനക്കു മാറ്റം വരും.ഭൂമികുലുക്കം , ഉരുൾപൊട്ടൽ തുടങ്ങിയവയായിരിക്കും അനന്തര ഫലം. പാരസ്പര്യമാണ് പരിസ്ഥിതിയുടെ ആണിക്കല്ല് .അത് കാത്തുസൂക്ഷിക്കാം .മനുഷ്യന്റെ ഇത്തരം അശാസ്ത്രീയ പ്രവർത്തനങ്ങളുടെ ഫലമാണ് നമ്മൾ കണ്ട പ്രളയങ്ങളും നിപ്പ വൈറസ്സുമൊക്കെ .ഇപ്പോൾ നേരിടുന്ന കൊറോണയും ഇതിന്റെ ഫലമാണ്. നമ്മൾ ഇത്തരം സാഹചര്യത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. ഈ ഏകോപനം പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ കണ്ടിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.സമഗ്രവും സമീകൃതവുമായ പ്രപഞ്ചജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുമ്പോൾ അത് ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നു എന്നോർക്കുക . മണ്ണിൽനിന്നും പ്രകൃതിയിൽനിന്നും അകലുന്ന പുതു തലമുറയെ നമുക്ക് പരിസ്ഥിതി സംരക്ഷണത്തിനായി ഏകോപിപ്പിക്കാം.’അങ്ങനെ ഭൂമിയുടെ നഷ്ട്ടപ്പെട്ട പച്ചപ്പ് തിരിച്ചുപിടിക്കാം ....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം