ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/കൊറോണ.- ഒരു ടെലഫോൺ വർത്തമാനം
(ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/കൊറോണ.- ഒരു ടെലഫോൺ വർത്തമാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണ.- ഒരു ടെലഫോൺ വർത്തമാനം
ഒരു ദിവസം അവധിക്കാ- ലത്ത് ടീച്ചറെ അപ്പു ഫോൺ വിളിച്ചു. ഹലോ... ടീച്ചർ... സുഖമാണോ? എന്ത് സുഖം! ഈ ലോകം മുഴുവൻ ഇപ്പോൾ രോഗമല്ലേ ? മോനെ അപ്പൂ .. എന്താ ടീച്ചർ ? നീ കൈകൾ രണ്ടും വൃത്തിയായി കഴുകണം .സോപ്പ് അല്ലെങ്കിൽ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ കഴുകണം പിന്നെ കൈകൾ കൊണ്ട് മൂക്കിലോ, വായിലോ,കണ്ണിലോ സ്പർശിക്കരുത് . കൈയിൽ ഒരു ഹാൻ്റ് സാനിറ്റൈസർ വേണം കേട്ടല്ലൊ? ശരി ടീച്ചർ , ചൈനയിൽ നിന്ന് വന്നെത്തിയ കൊറോണ അല്ലെങ്കിൽ കോവിഡ് - 19 എന്ന രോഗത്തെ നമുക്ക് പ്രതിരോധിക്കാം . ടീച്ചർ ചൈനയിൽ 3000-ത്തിലേറെ പേർ മരിച്ചു. അതെ ഇറ്റലിയിലും, സ്പെയിനിലും ,അമേരിക്കയിലും ഇങ്ങനെ വിവിധ രാജ്യങ്ങളിലും കൊറോണ വന്ന് മരിച്ചവരുടെ എണ്ണം 100000 (1 ലക്ഷം) കടന്നു .ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ പുറത്തിറങ്ങരുത് എന്ന് അച്ഛൻ്റടുത്തും അമ്മയുടെ അടുത്തും പറയണം .ശരി ടീച്ചർ.ടീച്ചറെ മഹാരാഷ്ട്രയിലാണ് ഇന്ത്യയിൽ കൂടുതൽ മരണം .അതെ ഇപ്പോൾ ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 200 കടന്നു എന്ന് വാർത്തയിൽ പറയറുന്നതു കേട്ടു. ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. അതു കൊണ്ട് സൂക്ഷിക്കണം .കേരളത്തിൽ മരണം മൂന്നായി.ശാരീരിക അകലം പാലിക്കണേ മോനെ, ഓ ടീച്ചർ.ടീച്ചർ നമുക്ക് വേണ്ടി എത്ര നേഴ്സുമാർ മരിച്ചു? അവരുടെ ജീവൻ വച്ചിട്ടല്ലെ അവർ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നത്. നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന നേഴ്സുമാരും, ആരോഗ്യ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു., പോലീസുകാരും, മാധ്യമ പ്രവർത്തകരും ,ഒപ്പംനമ്മുടെ മുഖ്യമന്ത്രിയുടെ നേതൃത്വവും പ്രശംസനീയമാണ്. നോക്കൂ ടീച്ചർ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം തുടങ്ങാറായി .ഈ രോഗക്കാലത്ത് ഏറ്റവും ആശ്വാസകരമാകുന്നത് മുഖ്യമന്ത്രിയുടെ കരുതലാണ് ' അതെ മോനെ. മുഖ്യമന്ത്രി പറയുന്നതുപോലെ അനുസരിച്ച് വീട്ടിലിരിക്കണം. ടീച്ചർ പ്രളയം വന്നപ്പോഴും, നിപ്പാവൈസ് വന്നപ്പോഴും, അതിജീവിച്ച കേരളം ഈ യത്നത്തിലും വിജയിക്കുമായിരിക്കും. ശരി നമുക്ക് പത്രസമ്മേളനം ശ്രദ്ധിയ്ക്കാം.അതെ മോനെ .ഗുഡ് നൈറ്റ് മോനെ. ശരി ടീച്ചർ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം