ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾഅറിയൂ ... പ്രവർത്തിക്കൂ .. തടയൂ

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധികൾഅറിയൂ ... പ്രവർത്തിക്കൂ .. തടയൂ


ആറ്റംബോബിനേക്കാൾ ഭീകരനായ ഒരു ആയുധമുണ്ട്പല രാജ്യ‍‍ങ്ങളുടേയും കൈയിൽ : പകർച്ചവ്യാധികൾ , ജൈവായുധങ്ങൾ എന്നാണ് ഇവയെ വിളിക്കുന്നത് - പ്ലേഗും ആന്ത്രാക്സും മുതൽ സാർസ് വരെയുള്ള രോഗങ്ങളെ ആയുധമാക്കാനുള്ള ശേഷി ഇപ്പോൾ പല രാജ്യങ്ങൾക്കുമുണ്ട് . ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂകണ്ഡങ്ങളിലേക്ക് പടർന്ന് ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിനാളുകളുടെ ജീവനെടു ക്കാൻ പകർച്ചവ്യാധികൾക്ക് കഴിയും . അക്കാര്യത്തിൽ ആറ്റംബോംബിനേക്കാൾ കേമന്മാരാണ് ഇവ .പകർച്ചവ്യാധികൾ തടയുന്നതിന് വ്യക്തിശുചിത്വവും ,-- പരിസരശുചിത്വവും പാലിക്കുക എന്നത് ആവശ്യമാണ് . ഇതിനു -വേണ്ടി നാം രണ്ടുന്നേരം കുളിക്കുകയും പല്ലുകൾ വൃത്തിയാക്കുകയുംവൃത്തിയുള്ള വസ്ത്രം ധരിക്കുകയും വേണം .കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുന്നത് പകർച്ചവ്യാധി തടയുന്നത് സഹായിക്കും . കൂടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .അതും കൂടാതെ കുട്ടിക്കൾക്ക് രോഗപ്രതിരോധ കുത്തിവെപ്പുകൾ യഥാ -സമയം നൽകുകയും വേണം രോഗബാധ പ്രതിരോധിക്കുന്നതിനും തടയുന്നതിനു ശാസ്ത്രീയ സമീപനമാണ് ആവശ്യം. ഏതു സമയത്തും പകർച്ചവ്യാധികൾ പ്രത്യക്ഷപ്പെടാം . ഇവയുടെ വ്യാപനം തടയുന്നതിന് നാം എപ്പോഴും തയ്യാറായിരിക്കണം . രോഗവ്യാപന നിരീക്ഷണം ശക്തമാക്കുന്നത്അവ പ്രതിരോധിക്കുന്നതിനുള്ള ഉത്തമ മാർഗമാണ്.

അപർണ പ്രകാശ് . എം
3 A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം