ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ സ്കൂളിനെക്കുറിച്ചു
(ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/ സ്കൂളിനെക്കുറിച്ചു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാഭ്യാസം എന്നത് അറിവും മൂല്യങ്ങളും വിശ്വാസങ്ങളും ശീലങ്ങളും സ്വായത്തമാക്കിയെടുക്കുന്ന ഒരു പ്രക്രിയയാണ്. വെറും പാഠഭാഗങ്ങൾ പഠിച്ചെടുക്കുക, പരീക്ഷകളിൽ വിജയം കരസ്ഥമാക്കുക എന്നതു മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. താൻ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് അറിവുനേടുകയും സഹജീവി സ്‌നേഹം വളർത്തിയെടുക്കുകയും ചെയ്യണം. എന്നാൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശലക്ഷ്യം പൂർത്തിയാകുകയുള്ളൂ.
പ്രമുഖ ചിന്തകൻ ബർനാഡ് ഷാ യുടെ വാക്കുകളിൽ വിദ്യാഭ്യാസം 'ഒരു കാട്ടാളനെ നല്ല മനുഷ്യനാക്കാനുള്ള പ്രക്രിയയാണ് '. വിദ്യാഭ്യാസത്തിലൂടെ നല്ലൊരു മനുഷ്യനെ സൃഷ്ടിച്ചെടുക്കുന്നു എന്ന് സാരം. ആവശ്യമായ പാഠഭാഗങ്ങൾക്ക് പുറമെ നല്ല ശീലങ്ങളും, മൂല്യങ്ങളും പകർന്നു കൊടുക്കുന്നതാകണം വിദ്യാഭ്യാസം.
ഈ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.