ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൌൺ

കോവിഡ് 19 നെ പ്രമാണിച്ചു കേന്ദ്ര സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഈ സമയത്ത് നാം പാലിക്കേണ്ട ശുചിത്വത്തെ പറ്റിയും അതിന്റെ പ്രാധാന്യത്തെ പറ്റിയും എനിക്കറിയാവുന്ന ചില കാര്യങ്ങൾ നിങ്ങൾക്കും പകർന്നു തരാൻ ഈ ലേഖനത്തിലൂടെ ഞാനാഗ്രഹിക്കുന്നു ശുചിത്വം എന്നത് ജീവന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണെന്നു ഞാൻ വിശ്വസിക്കുന്നു. ശുചിത്വം പാലിച്ചാൽ തന്നെ ലോകത്താകെ പടർന്നു പിടിക്കുന്ന രോഗങ്ങളെ പരമാവധി പ്രതിരോധിക്കാൻ നമുക്ക് കഴിയും. ശുചിത്വ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ഉദാഹരണമാണ് കോവിഡ് 19.എന്നാൽ വ്യക്തി ശുചിത്വം മാത്രമല്ല സാമൂഹിക ശുചിത്വം കൂടി ഉറപ്പ് വരുത്തണം. കാരണം ഒരാൾ ശുചിത്വം പാലിച്ചുവെന്നാൽ അവന്റെ നാടും ശുചിത്വം പാലിച്ചു എന്നാണ്. എന്നാൽ ഒരുവൻ അങ്ങനെ ചെയ്തില്ലേൽ അവനുമായി ബന്ധപ്പെട്ട ആളുകളെയും ബാധിക്കുന്നു.അത് സാമൂഹിക വ്യാപനമായി മാറും. അതിനാൽ വ്യക്തി ശുചിത്വം പാലിക്കുന്നതോടപ്പം തന്നെ സാമൂഹിക ശുചിത്വവും നമ്മുടെ കടമയാണ്. ഈ സമയത്ത് ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന മഹാമാരിയെ തുടച്ചു മാറ്റാൻ നമുക്ക് മാത്രേ കഴിയുകയുള്ളു. അത് ഓരോരുത്തരുടെയും കടമയാണ് . ഇതിനു വേണ്ടി നമുക്ക് മുന്നിൽ ഓരോ നിർദ്ദേശങ്ങളുണ്ട്. അത് ഓരോന്നും കൃത്യമായി പാലിച്ചാൽ നമുക്ക് ഇതിനെ പിടിച്ചു കെട്ടാൻ കഴിയും. നമുക്ക് വേണ്ടി ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ ആരോഗ്യപ്രവർത്തകരെയും മറ്റും നാം ഈ ഘട്ടത്തിൽ ഓർക്കണം. അവർക്കു വേണ്ടി നാം പ്രാർത്ഥിക്കണം. എത്രെയും വേഗം ഈ മഹാമാരിയെ പിടിച്ചു കെട്ടാൻ കഴിയട്ടെ എന്ന് പ്രേത്യാശിക്കാം...... തീർച്ചയായും നമുക്ക് കഴിയും

അൽഫി എസ്
1 A ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം