Schoolwiki സംരംഭത്തിൽ നിന്ന്
ശീലങ്ങൾ തിരികെ വരുമ്പോൾ
ഇന്ന് അവധി ദിവസമാണ് വീട്ടിലുള്ളവർ ഒന്നിച്ചു കൂടി. ഭക്ഷണം കഴിക്കാനുള്ള തയാർ എടുപ്പിലാണവർ.
അപ്പോഴാണ് മുത്തശ്ശി,
"എല്ലാവരും കൈകൾ കഴുകിയോ? "
"അതെ, കഴുകിയമ്മേ. !"
"എടാ, വേണു.. എന്താ... നീ മാത്രം കഴുകിയാൽ മതിയൊ..?
"ദാ, ഇവിടെ എന്റെ രണ്ടു കൊച്ചുമക്കൾ ഒന്നും ചെയ്യാതിരിക്കുകയാ.
അവരുടെ കൈകളും വൃത്തിയാകേണ്ടേ?...
ഞാൻ ഇവരുടെ കൈകൾ ഒന്ന് കഴുകി കൊടുത്തിട്ടു വരാം.
വാ മക്കളേ... !"
"ശരി മുത്തശ്ശി.. "
എല്ലാവരും കഴിക്കാനിരുന്നു.
അപ്പോൾ മുത്തശ്ശി മരുമകളായ സുഗന്ധിയോട് ചോദിച്ചു.
"എടീ.. അപ്പു എവിടെയാ..? "
(മുത്തശ്ശിയുടെ മൂത്ത ഇളയ മകനാണ് അപ്പു. )
"അതെ... അമ്മേ... അപ്പു ഇന്ന് നേരത്തെ പുറപ്പെട്ടു. അപ്പൂന് ഇന്നൊരു ഇന്റർവ്യൂ ഉണ്ടന്ന് പറഞ്ഞു.
" അവൻ എവിടെയാ പോയത്." (മുത്തശ്ശി)
" അങ്ങ് കോഴിക്കോട്ടേക്കാ പോയത്."
എല്ലാവരും ഭക്ഷണം കഴിച്ചു.
വേണു പുറത്തേക്കു പോയി.
അപ്പോഴാണ് അവരുടെ അടുത്ത ബന്ധു വീട്ടിൽ വന്നത്.
" ഇവിടെ ആരുമില്ലേ?....."
( പുറത്തുനിന്ന് ശങ്കരൻ ഉറക്കെ വിളിച്ചു)
" ഇതാരാ... ശങ്കരനോ..? എന്താ ശങ്കരാ..."
മുത്തശ്ശി ചോദിച്ചു
" ഒന്നുമില്ല... ഇവിടേക്ക് വരാൻ എന്റെ മനസ്സ് പറഞ്ഞു.. അതാ വന്നത്..!"
" നീ മാത്രമേ ഒള്ളോ ശങ്കരാ ..?
" ഇല്ല..! അവനും എന്റെ കൂടെ വന്നിട്ടുണ്ട്.!"
" ആണോ.. എവിടെ.? "
" ഞാനിപ്പോ വിളിച്ചു കൊണ്ടു വരാം.."
( എന്നു പറഞ്ഞു കൊണ്ട് ശങ്കരൻ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന മകനെ വിളിച്ചുകൊണ്ടു വന്നു.)
" മുത്തശ്ശി.. ഞങ്ങൾ അകത്തേക്ക് കയറട്ടെ.."
" കയറിക്കോ',... എന്നാൽ അതിനുമുമ്പ് ദാ,.. അവിടെയുള്ള കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് കാലും കൈയും കഴുകി കൊണ്ട് അകത്തേക്ക് കയറി വാ."
" ശരി മുത്തശ്ശി.." ശങ്കരൻ ഒരു മടിയും കൂടാതെ പറഞ്ഞു.
" ഇതെന്താ മുത്തശ്ശി ഇങ്ങനെ... പണ്ടത്തെ ആൾക്കാർ ചെയ്യുന്നതുപോലെ...!" ശങ്കരന്റെ മകൻ ചോദിച്ചു.
" ഇപ്പോൾ ഇങ്ങനെയൊക്കെ ആരാ ചെയ്യുന്നത്.. ആ കാലമെല്ലാം പോയില്ലേ.. ഇപ്പോൾ ഇതിന്റെ ഒന്നും ആവശ്യമില്ല...!
ശങ്കരന്റെ മകൻ ഒരു കളിയാക്കാൻ പോലെ മുത്തശ്ശിയോട് പറഞ്ഞു.
ഇത് കേട്ട മുത്തശ്ശി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.
അപ്പോൾ ശങ്കരൻ" എന്താടാ ഇത്.. ഇങ്ങനെയാണോ മുത്തശ്ശിയോടു പറയേണ്ടത്.? "
" അത് പിന്നെ ഞാൻ..."
" നീ ഒന്നും പറയണ്ട.. മര്യാദയ്ക്ക് കിണ്ടിയിലെ വെള്ളമൊഴിച്ച് കൈകാലുകൾ വൃത്തിയാക്കി അകത്തേക്ക് കയറ്..! "
ശങ്കരനും മകനും അകത്തേക്ക് കയറി.
അകത്ത് കുട്ടികൾ ടിവി കാണുകയായിരുന്നു.
അപ്പോൾ മുത്തശ്ശി അവരോട് പറഞ്ഞു
" വരൂ ഇവിടെ ഇരിക്കൂ...!"
ആ സമയം മുത്തശ്ശിയുടെ മരുമകൾ സുഗന്ധി അവിടേക്ക് വന്നു.
" ഇതാരാ വന്നിരിക്കുന്നത്..! വിശേഷങ്ങൾ പറയൂ ശങ്കരാ.. "
" ഹേയ് വിശേഷമൊന്നുമില്ല.. കുറേദിവസം ആയില്ലേ ഇങ്ങോട്ടേക്ക് വന്നിട്ട്...."
"മ്മ്.. ശരി. ഞാൻ ശങ്കരന് കുടിക്കാനെ ന്തെങ്കിലും എടുക്കാം.."
അപ്പോഴാണ് വേണു വന്നത്
" ആ.. ശങ്കരൻ എപ്പോ വന്നു..? "
"ഞാൻ ഇപ്പൊ വന്നതേ ഉള്ളൂ.. "
"ശങ്കരെട്ടാ,.. ഒരു മിനുട്ട്.....
മറുപടി കാക്കാതെ വേണു കുട്ടികളോട് ടിവിയിൽ വാർത്ത വയ്ക്കുവാൻ പറഞ്ഞു.
" എന്താ മോനേ എന്താ ഇത്ര തിടുക്കം.." മുത്തശ്ശി ചോദിച്ചു.
" അമ്മേ അത്.. ടിവിയിൽ ഒരു പ്രധാനപ്പെട്ട വാർത്ത ഉണ്ടെന്ന് എന്റെ ഒരു കൂട്ടുകാരൻ വിളിച്ചു പറഞ്ഞു. അതാ ഞാൻ നോക്കുന്നത്...!"
" എന്തുവാ ടീവിയിൽ?
" ഞാനൊന്നു നോക്കട്ടെ അമ്മേ.."
അപ്പോഴേക്കും കുട്ടികൾ ടിവിയിൽ വാർത്താ ചാനൽ വച്ചു.
വാർത്തയിൽ:- ' ചൈനയിൽ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ഇപ്പോൾ ഓരോ രാജ്യങ്ങളിലും അത് പടർന്നിരിക്കുന്നു.. ചൈനയിൽ ഇപ്പോൾ നൂറിലധികം പേരും മരിച്ചു കഴിഞ്ഞിരിക്കുന്നു,. രണ്ടായിരത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചിരിക്കുന്നു. ഇന്ത്യയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിതീകരിചിരിക്കുന്നു.
കേരളത്തിൽ രണ്ടു പേർക്ക് രോഗം സ്ഥിതീ കരിച്ചു കഴിഞ്ഞു.വൈറസിനെതിരെ ഇതുവരെ മരുന്നു കണ്ടുപിടിക്കാത്തതിനാൽ അതിനെ പ്രതിരോധിക്കാൻ ശുചിത്വമാണ് ഏക മാർഗ്ഗമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
ജനങ്ങൾ വ്യക്തി ശുചിത്വം അനിവാര്യമായി പാലിക്കണമെന്ന് അറിയിക്കുന്നു.
പുറത്തു പോയിട്ട് തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ കയ്യും കാലും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക എന്ന് അറിയിക്കുന്നു.
( അറിയുക വ്യക്തി ശുചിത്വമാണ് എല്ലാം.)
ഇത് കേട്ട മുത്തശ്ശി
" കണ്ടോടാ.. കൈകാലുകൾ എല്ലാം കഴുകി സൂക്ഷിക്കുന്നതിന്റെ പ്രയോജനം... ഇനി മുതൽ എല്ലാവരും പുറത്തു പോയിട്ട് വീട്ടിലേക്ക് വരുമ്പോൾ കയ്യും കാലും കഴുകി വൃത്തിയാക്കിയിട്ട് വേണം വരേണ്ടത്."
" വെറുതെ അല്ല പണ്ടത്തെ ആളുകൾക്ക്
അധികം അസുഖം ഒന്നും വരാഞ്ഞത്... അല്ലേ മുത്തശ്ശി... ശങ്കരൻ പറഞ്ഞു.
" ഇപ്പോൾ മനസ്സിലായോ മോനേ.. ഞാനെന്തിനാ കൈകാലുകൾ കഴുകി അകത്തേക്ക് കയറാം എന്നു പറഞ്ഞത്.."
" മനസ്സിലായി മുത്തശ്ശി.!"
" ഈ കാര്യങ്ങൾ എല്ലാവരും ശീലമാക്കണം"
" അതേ മുത്തശ്ശി,.. ഇന്നുമുതൽ ഞാനും എന്റെ വീട്ടിൽ ഇതുപോലെ ചെയ്യാൻ തുടങ്ങും. ശരിക്കും മനുഷ്യർക്ക് ഇതൊരു പാഠം തന്നെയാണ്... ". ശങ്കരന്റെ മകൻ പറഞ്ഞു.
" അതേ പാഠം തന്നെയാ.. ശുചിത്വം മറന്നു പല തിരക്കുകളിലും കഴിയുന്ന മനുഷ്യർക്ക് ഒരു പാഠം തന്നെയാണ് ഇത്.." മുത്തശ്ശി പറഞ്ഞു.
" എന്തായാലും അമ്മയുടെ പഴമയിൽ ഉണ്ട് ഒരു പുതുമ...!!" വേണു പറഞ്ഞു.
ശങ്കരനും മകനും വീട്ടിലേക്ക് പോകാൻ നേരമായി. അവർ വീട്ടിലേക്ക് മടങ്ങി.
അപ്പോൾ മുത്തശ്ശി അവിടെ വരാന്തയിലിരുന്ന് കുട്ടികൾ കളിക്കുന്നത് കണ്ടു ആസ്വദിച്ചു കൊണ്ടിരുന്നു.
-ശുഭം-
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ
|