ഇന്നലെ അങ്ങ് വുഹാനിൽ
പൊട്ടിമുളച്ചൊരു മാരകവിത്ത്
പടർന്നു പന്തലിച്ചു
നാൾക്കുനാൾ
വിത്തുവിതറി ലോകമെങ്ങും
കോവിഡ്19- വൈറസിനാൽ
അടിപതറി ഭൂലോകർ
തകർന്നടിഞ്ഞു സാമ്രാജ്യങ്ങൾ
മരിച്ചു മണ്ണടിഞ്ഞു ലക്ഷങ്ങൾ
ആർപ്പുവിളിയും ആരവങ്ങളും
കെട്ടടങ്ങി വൈറസിനാൽ
മുഴങ്ങുന്നു ലോകമെങ്ങും
ദീനരോദനവും നെടുവീർപ്പുകളും
കാണുന്നു മാനവഹൃത്തിൽ
ഭീതിയും നിരാശയും ആശങ്കയും
തുടച്ചുനീക്കാം നിരാശതൻ മിഴിനീർ
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്
ഇരിക്കാം നമുക്ക് വീടുകളിൽ
രോഗവാഹകരാകാതെ
കഴുകിക്കളയാം കൈകളിലൂടെ
കൊറോണ എന്ന മഹാവ്യാധിയെ
പടുത്തുയർത്താം പുത്തൻ പുലരിയെ
ജാഗ്രതയോടെ അതിജീവിക്കാം
പ്രളയവും നിപ്പയും അതിജീവിച്ച
നമ്മൾ തുരത്തും കൊറോണയെ
ആദരിക്കാം ആതുരസേവകരെ
നൽകാം സ്നേഹത്തിൻ
പൊൻതൂവൽ