ചക്കരമാവേ ചക്കരമാവേ
ചക്കരമാമ്പഴം തന്നീടാമോ
ഞാനും അനുജനും നിന്നെ
നോക്കി നോക്കി കൊതിയൂറി
നിന്നീടുന്നു
കുഞ്ഞിക്കാറ്റേ, കുഞ്ഞിക്കാറ്റേ
നീയെന്താ ഇതുവഴി വന്നീടാഞ്ഞൂ?
ഞാനും അനുജനും നിന്റെ
വരവങ്ങനെ നോക്കി നിന്നീടുന്നു
അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ
നീയെന്താ ഇതുവഴി വന്നീടാഞ്ഞൂ?
ചക്കരമാവിന്റെ കൊമ്പത്തുച്ചാടി-
നടന്നൊരു മാമ്പഴമിങ്ങു തായോ
അയ്യടാ വന്നു മഴക്കാറും, നല്ല
കാറ്റും കോളും വന്നല്ലോ
ചക്കരമാവിൻ കൊമ്പിന്റെ
ചില്ലയിതെല്ലാം ആടുന്നു
ചക്കരമാമ്പഴം വീഴുന്നു
ഓടി വാ കുഞ്ഞനിയാ
വാ ചക്കരമാമ്പഴം തന്നീടാം.