ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/ ലേഖനം ദുരന്തകാലം അഥവാ ലോക്ക്ഡൗൺകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലേഖനം ദുരന്തകാലം അഥവാ ലോക്ക്ഡൗൺകാലം

കൂട്ടുകാരെ, നാം എല്ലാവരും ഇന്ന് വളരെയൊരു പ്രതിസന്ധികാലത്തെ അഭിമുഖീകരിച്ചുകൊണ്ടാണ് മുന്നോട്ട് കടന്ന് പോകുന്നത്. ലോകം മുഴുവനും മരണഭീതിയുടെ മുൾമുനയിലാണ്. കൊവിഡ് 19 എന്ന മാരക പകർച്ചവ്യാധി രോഗത്തിന്റെ പിടിയിലാണ് നാം എല്ലാം. നമ്മൾ ആരും വിചാരിക്കുന്നത് പോലെയല്ല ലോകത്ത് കാര്യങ്ങൾ നടക്കുന്നത്. ഒന്ന് ആലോചിച്ച് നോക്കൂ കൂട്ടുകാരെ, ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട ഈ മഹാമാരി ലോകം മുഴുവനും വ്യാപിച്ചു. കൊച്ച് കേരളത്തിലും ഇതിന്റെ ഭവിഷത്ത് അനുഭവിക്കുകയാണ്. കേട്ട് കേൾവിപോലും ഇല്ലാത്ത വയറസിനോടാണ് നാം ഇന്ന് പൊരുതുന്നത്. ലോകത്ത് ലക്ഷകണക്കിനാളുകൾ ഇതിനകം മരിച്ചു. രോഗബാധിതരുടെ എണ്ണവും ലക്ഷങ്ങൾ കഴിഞ്ഞു. നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്ന നിർദേശങ്ങൾ അതേ പോലെ പാലിക്കുക, കൈകൾ നന്നായി കഴികിയും വ്യക്തി ശുചിത്വം പാലിച്ചും, ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയും അനാവശ്യ യാത്രകൾ ഒഴിവാക്കിയുമാണ് നാം ഈ മഹാവ്യാധിയോട് പോരാടുന്നത്. രോഗം പടരാനുള്ള എല്ലാ സാഹചര്യങ്ങളും നമുക്ക് തടയാനാകും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൽ രോഗം വരാതിരിക്കാനാണ് ശ്രമിക്കേണ്ടത്. മനുഷ്യർ കിട്ടിയ സൗകര്യങ്ങളെല്ലാം ഇത് വരെ ദുരുപയോഗം ചെയ്യുകയായിരുന്നു ഇത് വരെ. ജീവിതശൈലിയിൽ തന്നെ എന്തെല്ലാം മാറ്റം വരുത്താമെന്ന് ഈ രുരന്തകാലം നമ്മെ പഠിപ്പിച്ചു. ഒരുപാട് തിരിച്ചറവുകളുടെ കാലമാണ് ലോക്ക്ഡൗൺ. കൂട്ടുകാരെ നമുക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകരേയും സർക്കാർ ജീവനക്കാരെയും നമുക്ക് ഈ സമയത്ത് നന്ദിയോടെ സ്മരിക്കാം.

വൈഗാ ബി
4 A എസ് ഡി വി ജെബി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം