ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി

നിനയ്ക്കാതെ ഒരുനാൾ
ശാപത്തിൻ കണ്ണുകൾ
ഭൂലോകമാകെ പതിഞ്ഞത്
ഞാനെൻ കൺകളാൽ കണ്ടു

മഹാമാരിയായി ആ വ്യാധി
അനേകം ജീവൻ കവർന്നെടുത്തു
വൈദ്യശാസ്ത്രം
ഒന്നാകെ പകച്ചുനിക്കവേ
ആ മഹാശാപത്തിൽ
രാജ്യങ്ങളാകെ വെന്തുരുകി

നന്ദി നിങ്ങൾക്കു നന്ദി
നന്ദി ഒരായിരം നന്ദി
മറുമരുന്നില്ല മഹാവ്യാധിയെ
തുടച്ചെറിയുവാനായി നിൽക്കും
ആരോഗ്യ പ്രവർത്തകർ
ഉലകത്തിനൊക്കെയും ഉയിർ
നല്കുവാനായി ഉടയവരെ ഓർക്കുവാൻ ഇടപോലും
ഇല്ലാതെ മരണഭയമില്ലാതെ
ദൈവത്വമേറുന്ന മനസുകൾക്കൊക്കെയും നന്ദി

തൻ ജീവൻ കളഞ്ഞ്
മറ്റുള്ളവരുടെ ജീവനുവേണ്ടി
പോരാടുന്നവരേ നന്ദി
ഒരായിരം നന്ദി

ഉറ്റവരെ നഷ്ടപ്പെട്ടു
പ്രിയപ്പെട്ടവർ തൻ
മാനസത്തിലെ നൊമ്പര തീയകറ്റാൻ
ഇനി ഏതു വൈദ്യനാകും
അകലെ ആയിടാം ഉള്ളിൽ
ഒന്നായിടാം സ്നേഹത്തിൻ
നന്മ പൂക്കും ആ നാളുകൾ
തിരികെയെത്താൻ നമുക്കൊന്നായി
കൈകോർക്കാം.

അലീന ബി.എസ്
6 എ ഗവ.എച്ച്.എസ്. എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത