ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം ഒരു സംസ്കാരം

ശുചിത്വം ഒരു സംസ്കാരം
          പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവർ ആയിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ കാര്യത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരം ആണന്നു തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ  വ്യക്തി ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ള താണ്. മാത്രമല്ല  ആരോഗ്യവസ്ഥ ശുചിത്വവസ്ഥയുമായി ഏറെ പ്രാധാന്യവസ്‌ഥ ശുചിത്വവസ്ഥയുമായി  അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.ആരോഗ്യ  വിദ്യാഭ്യാസ  മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പുറകിലാണെന്ന് കൺതുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നത്? വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധന്യം കൽപ്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും കൊണ്ടാണ് ആ പ്രാധന്യം കൽപ്പിക്കാത്തത്? നമ്മുടെ ബോധ നിലവാരത്തിലേറെയും കാഴ്ച്ചപ്പാടിലേറെയും പ്രശ്നമാണ്  ആരും കാണാതെ മാലിന്യം നിരത്തുവക്കിലിടുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് എറിയുന്ന സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളിതന്റെ കപട സാംസ്‌കാരികമൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയുന്നത്? ഈ അവസ്ഥ തുടർന്നാൽ "മാലിന്യ   കേരളം " എന്ന ബഹുമതിക്ക് നാം അർഹരാവുകയല്ലേ? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റു ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. 
        മാലിന്യ കൂമ്പാരങ്ങളും ദുർ ഗന്ധം വമിക്കുന്ന പാതയോരങ്ങളും വ്യത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമ -നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ അധികൃതർ നട്ടം തിരിയുന്നു. മാലിന്യത്തിന്റെ  പേരിൽ സംസ്ഥാനങ്ങൾ പലയിടത്തും സംഘർ ഷങ്ങൾ ഉടലെടുക്കുന്നു കോടതി ഇടപെടുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു
അനശ്വര എ
VI A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം