വ്യക്തി ശുചിത്വവും, പരിസരശുചിത്വവും
വ്യക്തി ശുചിത്വവും, പരിസരശുചിത്വവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്. ഇവ രണ്ടും ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ആരോഗ്യവാൻമാരായി ജീവിക്കാൻ സാധിക്കുകയുള്ളൂ.
ആദ്യമായി നമ്മൾ വ്യക്തി ശുചിത്വം പാലിക്കുന്നവർ ആയിരിക്കണം. ദിവസവും രണ്ടു നേരം പല്ല് തേക്കുക, കുളിക്കുക, ആഹാരം കഴിക്കുന്നതിനു മുൻപ് കരങ്ങൾ കഴുകി വൃത്തിയാക്കുക, നഖം വെട്ടി വൃത്തിയാക്കുക, ഇവ എല്ലാം വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. വ്യക്തി ശുചിത്വമുള്ള ഒരു വ്യക്തി യിൽനിന്നുമാത്റമേ പരിസ്ഥിതി ശുചിത്വമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.
നാം ഇന്ന് ജീവിക്കുന്നത് മാലിന്യം നിറഞ്ഞ ഒരു സമൂഹത്തിൽ ആണ്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ജലവും മണ്ണും മലിനമാക്കുന്നതുപോലെ, പ്ളാസ്റ്റിക് കത്തിക്കുന്നത് വഴി അന്തരീക്ഷമലിനീകരണത്തിനു കാരണം ആകുന്നു. സാമൂഹജീവിയായ മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാൻ ശുചിത്വമുള്ള ഒരു സമൂഹം ആവശ്യമാണ്. ശുചിത്വം ഇല്ലാത്ത അവസ്ഥ നമ്മുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കാൻ ഇടയാക്കി നമ്മെ രോഗികൾ ആക്കി തീർക്കുന്നു.
World Health Organization (WHO) മഹാമാരി ആയി പ്രഖ്യാപിച്ച കോവിഡ്-19 വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കും സമൂഹങ്ങളിൽ നിന്നും സമൂഹങ്ങളിലേക്കും, രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്കും ഇന്നും ഒരു ദുരന്തമായി പടർന്നു പിടിക്കുന്നു. നമ്മുടെ സർക്കാരുകൾ തരുന്ന മാർഗ നിർദേശങ്ങൾ അനുസരിച്ച് വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിച്ചു കൊണ്ട് നല്ല ഒരു നളേയ്ക്കായി പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|