ഇനിയെത്ര കാലം വിലസിടും കൊറോണയെ നീ
മതികെട്ടു
നടന്നൊരു ലോകത്തു പുറത്തിറങ്ങാൻ മടിക്കുന്നിതു ജനം
മദിച്ചിരുന്ന ജനങ്ങളെ ഒതുക്കിടുന്നു നീ
ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടിയ മനുഷ്യൻ
പണം എന്തിന് പദവി എന്തിന്
ആയുസ്സുമതി എന്നൊരു തോന്നൽ വീട്ടുതടങ്കലിൽ കഴിയുമ്പോൾ ഉറ്റവരെ പിരിഞ്ഞ വേദന
എത്ര പറഞ്ഞാലും തിരിയില്ല ആ ബന്ധത്തിൻ്റെ ആഴക്കടൽ
എത്ര കരഞ്ഞാലും തിരിയില്ല ആ സ്നേഹ ബന്ധത്തിൻ്റെ ആഴം
എത്ര അഭിനന്ദിച്ചാലും മതിയാവുകില്ല
സമാശ്വാസത്തിൻ്റെ വെള്ളരിപ്രാവുകളെ
കുടുംബത്തെയും ബന്ധങ്ങളെയും ദൂരെയാക്കി ഒപ്പം നിന്നവർ
ഇന്നൊരു സാന്ത്വനമാകുന്ന പോലീസുകാർ
മനുഷ്യർ ലോകത്തെ കണ്ണീരിലാക്കി വിട പറയുന്നു
ക്ഷേത്രങ്ങളില്ല പള്ളികളില്ല ദേവാലയവാതിലുകളടഞ്ഞു കിടക്കുന്നു...