ഭൂമിയാകുന്ന അമ്മതൻ നെഞ്ചിലെ
തീക്കനലാണ് ഈ വൈറസുകൾ
അമ്മതൻ മക്കളെ കൊണ്ടു പോകാനായി
ദൂതുമായ് എത്തി കൊറോണയാം വൈറസുകൾ
അകന്നു നിന്നിട്ട് ഒറ്റമനസ്സായ്
തോൽപ്പിച്ചിടാം ഈ മഹാമാരിയെ
വീട്ടിൽ നിന്നിടാം കൈകൾ കഴുകീടാം
തോൽപ്പിച്ചിടാം ഈ മഹാവ്യാധിയെ
പണ്ടേ പൊരുതി തോൽപ്പിച്ചതാണ്
നിപ്പയെന്നുള്ളൊരു വൈറസിനെ
ഒറ്റമനസ്സായ് തോൽപ്പിച്ചിടും ഈ കൊറോണയാം മഹാമാരിയേയും
നന്ദി പറഞ്ഞിടാം ഡോക്ടർമാർക്കും
ഭൂമിതൻ മാലാഖമാർക്കുമായി
നമ്മെ ഒന്നിച്ചു നിർത്തിടുന്ന സർക്കാരിനും പൂക്കൾതൻ സ്നേഹാഞ്ജലി
അകന്നു നിന്നാലും ഒറ്റ മനസ്സായ്
തോൽപ്പിച്ചിടും ഈ മഹാമാരിയെ
കാത്തിടാം ആ നല്ലൊരു വാർത്തയ്ക്കായി
കോവിഡിനേയും അതിജീവിച്ചു...