മാറ്റത്തിനായൊരു കൊറോണക്കാലം
വീഥികളെല്ലാം വിജനമായ്
എങ്ങെങ്ങും ഏകാന്തമായ്
മനുഷ്യവംശത്തിന് മാറ്റമേകി
ഒരു സൂക്ഷ്മ സൃഷ്ടിയാം കീടാണു
ആളൊഴിഞ്ഞ തെരുവീഥികളിൽ
എങ്ങും സ്വാതന്ത്ര്യം എന്ന
മാധുര്യം നുണഞ്ഞു ജീവജാലങ്ങൾ
പ്രകൃതിയാം മാതാവിനെ
പുകയ്കുന്ന പുകപടലങ്ങൾ
അപ്രതീക്ഷിതമായ്
എങ്ങും ശാന്തതയുടെ മേഘങ്ങൾ മാത്രം
കുടുംബമാം ഒരുമയുടെ ഹൃദയത്തുടിപ്പറിയുന്ന
മർത്യർ
പെറ്റമ്മയാം കൂട് വിട്ടോടി
പോറ്റമ്മയെ തഴുകിയവർ
ഇന്ന് തേങ്ങുന്നു , കേഴുന്നു,
കണ്ണീരൊപ്പി നമുക്ക് മുന്നേറാം ...
ഒരുമയിലൂടെ വിപത്താം മഹാമാരിയെ
എതിർത്തു നിൽക്കാം...