ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

രോഗ പ്രതിരോധം

കൊറോണയെന്ന ഇത്തിരികുഞ്ഞനെ
കൊണ്ടുണ്ടായ പ്രശ്നങ്ങൾ പലവിധമാ
കൺകൊണ്ടുകാണാൻ കഴിയാത്ത കുഞ്ഞനെ
കൊണ്ടാളുകൾ മരിച്ചു വീഴുന്നു
രോഗപ്രതിരോധ കരുതലായി
വിദ്യാലയങ്ങൾ അടച്ചു നേരത്തെ
കയ്യിൽ നിന്നെന്തോ വീണുടഞ്ഞപോൽ
ആ വാർത്തയെൻ ചെവിയിലെത്തി
കൊറോണയെന്ന ഇത്തിരി കുഞ്ഞനെ
പ്രതിരോധിക്കാൻ നമുക്ക് അണിചേരാം
സർക്കാർ നിർദ്ദേശങ്ങളനുസരിക്കാം
നമുക്ക് നാടിന്റെ നന്മയ്ക്കു വേണ്ടി
ഇടവേളകളിൽ കൈ കഴുകീടുവിൻ
മാസ്ക് ധരിച്ചു പുറത്തിറങ്ങിൻ
പുറത്തിറങ്ങി ആൾകൂട്ടത്തിൽ നിൽക്കല്ലേ
പോലീസിൻ ലാത്തിയടി കൊണ്ടവരെ ശപിച്ചിട്ട് കാര്യമില്ല
അവരിത്രയും ചെയ്യുന്നത് നമുക്കും നാടിനും വേണ്ടിയാണ്
ഒരുമീറ്റർ അകലം പാലിക്കവേ
രോഗവ്യാപനം തടയാം നമുക്ക്
അനുസരിക്കാം സർക്കാർ നിർദ്ദേശങ്ങൾ
അതിജീവിക്കാം നമുക്കീ മഹാമാരിയെ,
 

മിസ്‌ന.എം.പി.
6H ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത