ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ ഓസോൺകുടയും ലോക്ക് ഡൗണും
ഓസോൺകുടയും ലോക്ക് ഡൗണും
ഭൂമിയുടെ ചുറ്റും അന്തരീക്ഷത്തിന്റെ ഉപരിതലത്തിൽ പ്രകൃതി നിലനിർത്തിയിരിക്കുന്ന ഓസോണിന്റെ ഒരു മാന്ത്രിക കുടയാണ് ഓസോൺ കുട. ഈ ഓസോൺ പാളി സൂര്യരശ്മിയെ അരിച്ച്, ദോഷകരമായി ബാധിക്കുന്ന മാരകമായ അൾട്രാ വൈലറ്റ് ലൈറ്റിനെ മാറ്റി സുരക്ഷിതമായ പ്രകാശത്തെ മാത്രം ഭൂമിയിലേക്ക് വിട്ടുകൊണ്ടിരിക്കുന്നു.ഈ ഓസോൺ പാളിയിൽ 'സുഷിരങ്ങളുണ്ടായാൽ ഭൂമിയിൽ അധികമായി എത്തുന്ന അൾട്രാവയലറ്റ് രശ്മികൾ രോഗ പ്രതിരോധശേഷി കുറവ്, സസ്യവളർച്ച-ആവാസവ്യവസ്ഥയുടെ തകർച്ച, ഭക്ഷ്യശൃംഖലകളുടെ നാശം എന്നിവ തുടങ്ങി കാലാവസ്ഥയേയും താപനിലയേയും ബാധിക്കും. എന്നാൽ ഫാക്ടറികളും വ്യവസായ ശാലകളും വർദ്ധിച്ചതോടെ ഭൂമി പുറത്തുവിട്ട അന്തരീക്ഷ മലിനീകരണം ഓസോൺ പാളികളിൽ വിള്ളൽ ഉണ്ടാക്കിയെന്ന് 1980കളിൽ ജോയ് ഫോർമാൻ, ജോനാഥൻ ഷാംഗ്ലിൻ ,ബ്രയൻ ഗാർഡിനർ എന്നീ ശാസ്ത്രഞ്ജന്മാർ കണ്ടെത്തുകയുണ്ടായി. ഫാക്ടറികളും വാഹനങ്ങളും അടക്കം പുറംതള്ളുന്ന വിഷപ്പുക മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് രൂപപ്പെടുന്ന ക്ലോറോ ഫ്ലൂറോ കാർബൺ (CFC) വാതകങ്ങളുമായി പ്രതി പ്രവർത്തിച്ചാണ് ഓസോൺ പാളിയിൽ വലിയ വിള്ളൽ രൂപപ്പെട്ടത്.1987 സെപ്റ്റംബർ 16-ന് ഓസോൺ നാശിനികളെ നിയന്ത്രിക്കാനുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടി െഎക്യരാഷ് ട്രസഭയുടെ നേതൃത്വത്തിൽ നിലവിൽ വന്നു. എല്ലാ രാഷ്ട്രങ്ങളും ശക്തിയേറിയ ഓസോൺ നാശിനികളുടെ ഉത്പാദനം പടിപടിയായി കുറച്ചു കൊണ്ടുവരണമെന്ന് തീരുമാനമെടുത്തു.അങ്ങനെ ലോകമെങ്ങും സെപ്റ്റംബർ 16 ഓസോൺ സംരക്ഷണ ദിനമായി ആചരിക്കാൻ തുടങ്ങി. എന്നാൽ ലോക്ക് ഡൗൺ കാലത്ത് ഈ ഓസോണുമായി ബന്ധപ്പെട്ട് ആശ്വാസകരമായ വാർത്തകളാണ് ശാസ്ത്രലോകത്ത് നിന്നും വന്നത്.ഓസോൺ പാളിയിൽ നേരത്തെ രൂപപ്പെട്ട വിള്ളൽ കുറയുന്നതായി നേരത്തെ നാസ കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങൾ യൂറോപ്പ്യൻ സാറ്റലൈറ്റ് സംവിധാനമായ കോപ്പർനിക്കസ് സ്ഥിരീകരിക്കുയുണ്ടായി. ലോകത്താകെ ലോക്ക് ഡൗൺ വന്നതോടെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതാണ് ഇതിന് കാരണം എന്നതിൽ തർക്കമില്ല. ഇന്ത്യയിൽ ലോക്ക് ഡൗൺ കാലത്ത് ഫാക്ടറികളെല്ലാം അടച്ചു പൂട്ടിയും വാഹനങ്ങൾ നിരത്തിലിറങ്ങാത്തതുമെല്ലാം അന്തിരീക്ഷ മലിനീകരണവും ജലമലിനീകരണവും വായു മലിനീകരണവും കുറയാൻ ഇടയാക്കി.. ഈ കോവിഡ് കാലത്ത് നമ്മുടെ വ്യക്തി ജീവിതത്തിലും മാറ്റം വരുത്തി ഭുമിയുടെ രക്ഷകരാകാൻ പ്രതിജ്ഞ എടുക്കണം. ഭുമിയിലെ ഉത്പന്നങ്ങൾ കഴിയുന്നത്ര കുറച്ച് ഉപയോഗിക്കുന്ന സംസ്കാരം വളർത്തണം. മലിനീകരണം കുറയ്ക്കണം .ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങരുത്. വൈദ്യുതിയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം .ഓസോൺ നാശിനികൾ അടങ്ങുന്ന സ്പ്രേകളും വേണ്ട എന്നു വയ്ക്കണം. എല്ലാത്തരം പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കും സഹകരിക്കാം .ലോകം സുരക്ഷിതമായി തീരട്ടെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം