ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/രാജ്യം മുഴുവൻ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
രാജ്യം മുഴുവൻ ലോക്ക് ഡൗൺ

രാജ്യം മുഴുവൻ ലോക്ക് ഡൗൺ .തൃക്കോവിൽവട്ടം എന്ന് എന്റെ കൊച്ചു പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ. ഒരു ദിവസം അവധി കിട്ടുമ്പോൾ ഏറെ സന്തോഷിച്ചിരുന്നു .ഞാൻ ഇന്ന് ഭീതിയിലാണ്. ലോകം കൈക്കുള്ളിൽ എന്ന് ചിന്തിച്ച് മനുഷ്യൻ ഇന്ന് പരക്കം പായുകയാണ്. ജീവിതം ഒരു ദുസ്വപ്നം പോലെ ആയിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങൾ പോലും മാസ്ക് ധരിച്ച് ഇല്ലെങ്കിൽ രോഗ ഭീഷണിയിൽ ഉൾപ്പെടുന്നു. ഭയം നിറഞ്ഞ ഈ കാലയളവിൽ എന്നിലെ എന്നെ ഞാൻ തിരിച്ചറിയുന്നു.

മുറ്റം നിറയെ ഞാൻ നട്ടുപിടിപ്പിച്ച ചെടികൾ തളിരിട്ട നിൽക്കുന്നത് കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. മാവ് ,പ്ലാവ്, ഇലഞ്ഞി തുടങ്ങി ഒരുപാട് വൃക്ഷങ്ങൾ എന്റെ പറമ്പിൽ ഉണ്ട്. അവയുടെ പ്രത്യേകതകളും അവയിൽ വന്നിരിക്കുന്ന പക്ഷികളെയും എനിക്കിപ്പോൾ വളരെ ഇഷ്ടമാണ്. അതിരാവിലെ വൃക്ഷത്തലപ്പുകൾക്ക് ഇടയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നത് കാണാൻ നല്ല ഭംഗിയാണ്. മുറ്റത്തെ മൾബറി മരത്തിൽ പഴം കൊത്താൻ കുഞ്ഞു കിളികൾ ധാരാളം വന്നിരിക്കാറുണ്ട്.

എന്റെ പൂന്തോട്ടം നനച്ചശേഷം അവയുടെ ഭംഗി ഞാൻ നോക്കി ഇരിക്കാറുണ്ട്. പല നിറങ്ങളിലുള്ള പൂക്കൾ എന്റെ മനസ്സിനെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട്. ചെടികളിൽ ധാരാളം പൂമ്പാറ്റകളും തുമ്പികളും വന്നിരിക്കാറുണ്ട്. പുസ്തക വായനയ്ക്കും ധാരാളം സമയം ലഭിച്ചു. നാടൻ പലഹാരങ്ങളും നാടൻ കളികളും എന്റെ മനസ്സിന് ഏറെ സന്തോഷം നൽകുന്നു.

എന്റെ കൊച്ചു വീട്ടിൽ അച്ഛനമ്മമാരോടും ചേട്ടനോടും ഒപ്പം സമയം ചെലവഴിക്കുമ്പോൾ എല്ലാവരും സന്തോഷത്തോടെ ഇരിക്കണം എന്നുമാത്രമാണ് എന്റെ പ്രാർത്ഥന. ആരോഗ്യ പ്രവർത്തകരുടെ യും നിയമപാലകരുടെയും നിർദ്ദേശങ്ങൾ പാലിക്കുമ്പോൾ നാം നമ്മോടുള്ള സ്നേഹം തന്നെയാണ് തുറന്നുകാട്ടുന്നത്.

എന്റെ അധ്യാപകരും സഹപാഠികളും ഒക്കെ ദൂരെയാണെങ്കിലും അവരെല്ലാം സുഖമായിരിക്കുന്നു എന്ന് ഫോൺ വഴി അറിയുന്നു. എല്ലാവരും നിർദേശങ്ങൾ പാലിച്ച് ഒത്തൊരുമയോടെ പ്രവർത്തിക്കുകയാണെങ്കിൽ ഈ മഹാമാരിയെ നമുക്ക് ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കാൻ കഴിയും. എന്റെ വിദ്യാലയത്തിൽ കൂട്ടുകാരോടും എന്റെ പ്രിയപ്പെട്ട അധ്യാപകരോടൊപ്പം ഒത്തു ചേരാൻ കഴിയും എന്ന് ഞാൻ പ്രത്യാശിക്കുന്നു.

നവദീപ് എ
9F ക്രിസ്തുരാജ് എച്ച്.എസ്.എസ് ,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം