ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/യാത്ര ചാേദിക്കാനാകാതെ

Schoolwiki സംരംഭത്തിൽ നിന്ന്
യാത്ര ചാേദിക്കാനാകാതെ

അരുതാത്ത മനുഷ്യ പ്രവർത്തികളാൽ സംഹാര താണ്ഡവം ആടുന്നു കൊറോണ. ഉറ്റവരോടും ഉടയവരോടും യാത്രപോലും ചോദിക്കാൻ അവസരം നൽകാതെ എത്രയോ ജീവനുകൾ കൊന്നൊടുക്കുന്നു കൊറോണ. കുഞ്ഞോമനകളുടെ വേർപാട് താങ്ങാനാകുന്നില്ല ഭൂമിക്ക്. ഞാൻ വലിയവൻ എന്ന് അഹങ്കരിച്ച മനുഷ്യന്റെ അഹങ്കാരമിപ്പോൾ എവിടെ പോയി. ഹേയ് കൊറോണെ! എത്രെയോ ജീവനുകൾ നീ എടുത്തു എത്രയോ കണ്ണ് നീർ നീ കുടിച്ചു. എന്നു നീ അവസാനിപ്പിക്കും നിൻ താണ്ഡവം. ജീവിച്ചു കൊതി തീരാത്ത എത്രയോ ജീവനുകൾ നീ കവർന്നു. നഷ്ടപ്പെട്ടവരുടെ വേർപാടിൽ വിഷമിക്കുകയാണീ ലോകം. ജീവിച്ചു കൊതി തീരും മുമ്പേ നീ കൊണ്ടുപോയ ബാല്യങ്ങൾ യുവത്വങ്ങൾ, ഇവ താങ്ങുവാൻ ഭൂമിക്കു പോലും കഴിയുന്നില്ല കൊറോണ തൻ ഈ താണ്ഡവം. കൊറോണയ്ക്കു ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല എല്ലാ ജീവനുകളെയും അവൻ ഒരുപോലെ കൊണ്ടുപോകുന്നു. സ്വന്തം കുഞ്ഞോമനകളെയും കുടുംബത്തെയും ഒരുനോക്കു പോലും കാണാൻ കഴിയാതെ നമുക്കുവേണ്ടി എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി സ്വന്തം ജീവൻ പോലും പണയംവെച്ചു പ്രയത്നിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. രാത്രി പകൽ എന്നില്ലാതെ ജനങ്ങളെ നിയന്ത്രിക്കാൻ വേണ്ടി വെയ്‌ലിനോടും മഴയോടും പൊരുതി പ്രവർത്തിക്കുകയാണ് നിയമപാലകർ. അനുസരിക്കു നാം സർക്കാർ തൻ നിർദ്ദേശങ്ങൾ. ഒരുമിച്ചു നിന്നാൽ തടയാം നമുക്കി മഹാമാരിയെ!


Sooraj sidharth
10 H ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം