ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

കോവിഡ്-19

ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഒരു മഹാമാരിയാണ് കോവി‍ഡ്-19.ചൈനയിലെ വുഹാനിൽ നിന്ന് പടർന്നുപിടിച്ച മഹാമാരി ലോകമാകെ നാശം വിതയ്ക്കുകയും ഒരു ലക്ഷത്തിലധികം ജീവൻ അപഹരിക്കുകയും ചെയ്തു.ലോകമാകെ വ്യാപിച്ച മഹാമാരി നമ്മുടെ ഭാരതത്തിലും വന്നു ചേർന്നു.വിദ്യാലയങ്ങളിൽ പരീക്ഷകൾ അവസാനിക്കാറായ അവസരത്തിലാണ് അപശകുനംപോലെ മഹാമാരി എത്തിയത്.

ഇൗ മഹാമാരിയെ പ്രതിരോധിക്കാനായി ഭാരതത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തി.ആദ്യം 19ദിവസവും തുടർന്ന് 21 ദിവസവും ഉൾപ്പെടെ 40 ദിവസം ജനങ്ങൾ സ്വന്തം ഭവനങ്ങളിൽ സുരക്ഷയ്ക്കായി കഴിയാൻ കേന്ദ്ര, സംസ്ഥാന സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.കോവിഡ്-19നെ തുരത്താനും പരാജയപ്പെടുത്താനും ഇതല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും തന്നെ നമുക്കു മുന്നിൽ ഇല്ലായിരുന്നു.

ഇൗ മഹാമാരിയെ ഇൗ മണ്ണിൽ നിന്നും തൂത്തെറിയുവാൻ വേണ്ടി നമ്മൾ ജാതി, മത, വർഗ, വർണ്ണ ഭേദമന്യെ ഒറ്റക്കെട്ടായി മാറുന്ന മുഹൂർത്തം നാം കണ്ടു. ഒാരോ ഭാരതീയനും അവരവർക്കു വേണ്ടി മാത്രമല്ല സമൂഹത്തിനു വേണ്ടിയും കുടുംബത്തിനുവേണ്ടിയും അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ത്യാഗം സഹിക്കുകയും സഹകരിക്കുകയും ചെയ്യുന്നു.

ജനങ്ങൾ അവരവരുടെ ഭവനങ്ങളിൽ സുരക്ഷിതരായി ഇരിക്കാൻ ആവശ്യപ്പെട്ട ശേഷം നമുക്കുവേണ്ടി ആശുപത്രികളിലും നിരീക്ഷണകേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും പൊരിവെയിലിൽ നടുറോഡുകളിലും കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരെയും ഡോക്ടേഴ്സ്, നഴ്സുമാർ, പോലീസ് സേന ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും സാമൂഹികപ്രവർത്തകരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.മരണമുഖത്തുനിന്നുകൊണ്ട് മറ്റുള്ളവരെ സുരക്ഷിതരാക്കാൻ കഠിനപ്രയത്നം ചെയ്യുന്ന ഇൗ ധീരപൗരന്മാർക്ക് എൻെറ ഒരു ബിഗ് സല്യൂട്ട്.

കിരൺജിത്ത് എ
9d ക്രിസ്തുരാജ് എച്ച്.എസ്.എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം